ഒരു ദേശത്ത് നിന്നും മറ്റൊരു ദേശത്തേക്ക് ജീവിതം പറിച്ച് നട്ടാല്‍ അത് നമ്മുടെ ജീവിതത്തെയും ജീവിത വീക്ഷണത്തെയും അടിമുടി മാറ്റുന്നു. അത്തരത്തില്‍ യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ശേഷം തന്‍റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് എണ്ണിപ്പറയുകയാണ് ടിം.
വര്‍ദ്ധിച്ച് വരുന്ന ജീവിത ചെലവും രൂക്ഷമാകുന്ന കാലാവസ്ഥയും യൂറോപ്പ്, യുഎസ്സുകാരെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു. ഇതില്‍ ചെറിയൊരു ശതമാനം ആളുകള്‍ ഇന്ത്യയാണ് തെരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ അടുത്തകാലത്തായി ഇന്ത്യയിലേക്ക് കുടുംബ സമേതം കുടിയേറിയ യുഎസ് പൌരന്‍ ഇന്ത്യയിലെ ചെറിയ കാലം തന്‍റെ ജീവിതത്തില്‍ വരുത്തിയ വലിയ മാറ്റങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യുഎസ് പൌരനായ ടിം ഫിഷറും അദ്ദേഹത്തിന്‍റെ കാനഡക്കാരിയായ ഭാര്യയുമാണ് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് താമസം മാറ്റിയതിന് ശേഷം ജീവിതം തന്നെ മാറിപ്പോയെന്ന് വ്യക്തമാക്കിയത്.
തനിക്കുണ്ടായ മാറ്റങ്ങളെ അദ്ദേഹം പ്രധാനമായും എട്ടായി തിരിക്കുന്നു. ഭക്ഷണത്തിലെ കൂടുതൽ സ്വാദ് മുതൽ ഡ്രൈവിംഗ് നിയമങ്ങൾ വരെ തന്നെ ഇന്ത്യ അടിമൂടി മാറ്റിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. വീഡിയോ പങ്കുവച്ച് കൊണ്ട് ടിം കുറിച്ചത്, 'മറ്റൊരു രാജ്യത്തേക്ക് മാറുന്നത് ധാരാളം മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് മാറിയതിന് ശേഷം എന്‍റെ ജീവിതം മാറിയ 8 വഴികൾ ഇതാ.' ഒന്നാമത്തേതായി ഭക്ഷണത്തിന്‍റെ സ്വാദും എരിവും കൂടി. രണ്ടാമതായി വീട്ടിന് പിന്നില്‍ വെട്ടിമാറ്റാനായി ഒരു പുല്ല് പോലുമില്ല. മൂന്നാമതായി തന്നെ ആരും പേര് ചൊല്ലി വിളിക്കുന്നില്ല. പകരം ചേട്ടാ, ഭായി, അമ്മാവാ, സാർ, ബേട്ടാ, ഭൈയ്യാ... എന്നിങ്ങനെയാണ് അഭിസംബോധന.
undefined
'ഇതെന്ത് കൂത്ത്' ; 11 ലക്ഷത്തിന്‍റെ ടെസ്‌ല കാർ, റോഡിലൂടെ കാളയെ കൊണ്ട് വലിപ്പിച്ച് ഉടമ
നാലാമതായി ഞാന്‍ പുതിയൊരു ഭാഷ വായിക്കുകയും പറയുകയും ചെയ്യുന്നു. അഞ്ചാമതായി എന്‍റെ ഗ്യാരേജിന്‍റെ ഗേറ്റ് ഒരിക്കലും ഓട്ടോമാറ്റിക്കല്ല. ആറാമതായി ഞാന്‍ റോഡിന്‍റെ ഇടത് വശം ചേര്‍ന്ന് വാഹനം ഓടിക്കുന്നു അതേസമയം കാറിന്‍റെ വലത് വശത്തിരുന്നും, ഏട്ടാമതായി എന്‍റെ സൈക്കിളില്‍ ഇപ്പോള്‍ കൂടുതല്‍ പേരെ കൊള്ളും. മൂന്ന് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്. "ഹിന്ദി വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മനുഷ്യൻ ശ്രദ്ധേയമാണ്, നിങ്ങൾ ഇപ്പോൾ ഞങ്ങളിൽ ഒരാളാണ്," ഒരു കാഴ്ചക്കാരന്‍ എഴുതി. "കൊള്ളാം.. നിങ്ങൾ ജീവിതം ആസ്വദിക്കുന്നത് കണ്ടതിൽ സന്തോഷം.. ചെറിയ ഉയർച്ചകളും താഴ്ചകളും ഉണ്ടാകാം. പക്ഷേ അത് കുഴപ്പമില്ല," മറ്റൊരു കാഴ്ചക്കാരന്‍ ടിമ്മിനെ തന്‍റെ സന്തോഷം അറിയിച്ചു. "ആധാർ കാർഡ് ലോഡിംഗ്," നാലാമത്തെ ഉപയോക്താവ് തമാശയായി എഴുതി. "നിങ്ങള്‍ ഹിന്ദി പഠിച്ചോ? ബഹുമാനം," മറ്റൊരാൾ കൂട്ടിച്ചേർത്തു.