ലൂയിസിന്റെ ഇരുപതുകളിലാണ് അവൾ ഈ തൊഴിലിൽ പ്രവേശിച്ചത്. അതിന് കാരണമായത് സ്വന്തം ഭർത്താവ് തന്നെയായിരുന്നു. അയാളെ പോറ്റാനായി അവൾക്ക് ഇത് ചെയ്യേണ്ടി വന്നു.
സഞ്ചാരികളെ ആകർഷിക്കുന്ന അതിമനോഹരമായ ഒരു നഗരമാണ് ആംസ്റ്റർഡാം. അവിടത്തെ കഫേകളും പബ്ബുകളും കാസിനോകളുമൊക്കെ രാത്രികാലങ്ങളിൽ വളരെ സജീവമാണ്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അവിടത്തെ ചുവന്ന തെരുവിൽ തന്നെയാണ്. ചുവന്നവെളിച്ചം ഒഴുകുന്ന വേശ്യാലയവിൻഡോകളുള്ള അവിടം ഒരുപക്ഷെ ലോകത്തിന്റെ തന്നെ ലൈംഗിക തലസ്ഥാനമായി കണക്കാക്കുന്നു. ഇരട്ട സഹോദരിമാരായ ലൂയിസിനും മാർട്ടിൻ ഫോക്കറിനും പതിറ്റാണ്ടുകളുടെ അനുഭവമുള്ള മണ്ണാണ് അത്. എഴുപത് വയസ്സിനിടെ അവർ മൂന്നുലക്ഷത്തിൽ പരം ആളുകളുമായി കിടക്ക പങ്കിട്ടിട്ടുണ്ട്.
undefined
ചെറുപ്പക്കാർ കൂടുതലുള്ള അവിടെ ജോലി ചെയ്യുന്ന പ്രായംചെന്ന ലൈംഗിക തൊഴിലാളികളാണ് അവർ. 2012 -ൽ വിരമിക്കുന്ന സമയത്ത് ജില്ലയിലെ 'ഏറ്റവും പ്രായമുള്ള വിൻഡോ ഗേൾസ്' എന്ന പദവി അവർക്ക് ലഭിക്കുകയുണ്ടായി. അവിടെ സാധാരണ കാണാറുള്ള ആകർഷണീയരായ ചെറുപ്പക്കാരിൽ നിന്ന് ഏറെ വ്യത്യസ്തരായിരുന്നു ആ സഹോദരങ്ങളെങ്കിലും, ഒരു ദിവസം തന്നെ നിരവധിയാളുകൾ അവരെ തേടി എത്തിയിരുന്നു. തങ്ങളെ തേടി വരുന്നവർക്ക് എന്താണ് വേണ്ടതെന്ന് തങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നു എന്നവർ പറയുന്നു. തങ്ങളുടെ ജീവതത്തിൽ ഏകദേശം 3.35 ലക്ഷത്തിലധികം പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി.
ലൂയിസിന്റെ ഇരുപതുകളിലാണ് അവൾ ഈ തൊഴിലിൽ പ്രവേശിച്ചത്. അതിന് കാരണമായത് സ്വന്തം ഭർത്താവ് തന്നെയായിരുന്നു. അയാളെ പോറ്റാനായി അവൾക്ക് ഇത് ചെയ്യേണ്ടി വന്നു. ആദ്യമൊക്കെ അവൾ അതിന് വിസമ്മതിച്ചു. എന്നാൽ, അവളെ തെരുവിലിട്ട് അയാൾ ക്രൂരമായി മർദിച്ചു. ഒടുവിൽ മക്കളെ ഓർത്തു അവൾ ഒന്നും മിണ്ടാതെ അയാൾ പറയുന്നത് അനുസരിച്ചു. "ഞാൻ അയാൾക്ക് പണം സമ്പാദിച്ച് കൊടുത്തില്ലെങ്കിൽ അയാൾ എന്നെ ഉപേക്ഷിക്കുമെന്ന് പറഞ്ഞു. എനിക്ക് മക്കളുണ്ട്, അവർക്ക് അയാളെ സ്നേഹമായിരുന്നു. അതിനാൽ എനിക്ക് അത് ചെയ്യേണ്ടിവന്നു" ഒരു അഭിമുഖത്തിൽ ലൂയിസ് ഗാർഡിയനോട് പറഞ്ഞു. ആദ്യമൊന്നും അവൾ തന്റെ വിഷമം സഹോദരിയോട് പറഞ്ഞിരുന്നില്ല. എന്നാൽ, പിന്നീട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ, ലൂയിസിനെ സഹായിക്കാൻ സഹോദരിയും കൂടി.
വേശ്യാലയത്തിൽ ഒരു ക്ലീനർ ജോലിയുടെ ഒഴിവ് വന്നപ്പോൾ, മാർട്ടിൻ ആ ജോലി ഏറ്റെടുത്തു. അതിനിടയിൽ പുരുഷന്മാർ അവളെ തേടിയും വരാൻ തുടങ്ങി. താമസിയാതെ ആ സഹോദരിമാർ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങി. തനിച്ച് ജോലിചെയ്യുന്നതിനേക്കാൾ ഒരുമിച്ച് ചെയ്യുന്നതാണ് എളുപ്പമെന്ന് അവർ പറയുന്നു. അതാകുമ്പോൾ അവർക്ക് പരസ്പരം സുരക്ഷ ഉറപ്പാക്കാം. തൊഴിലിൽ തങ്ങൾ ഒരുപാട് അക്രമത്തിനും, ദുരുപയോഗത്തിനും ഇരയായിട്ടുണ്ട് എന്നവർ പറയുന്നു. അപ്പോഴെല്ലാം അവർ പരസ്പരം തുണയാകും. ഇരുവരും തങ്ങളുടെ ജോലിയിൽ നിന്നും ഒൻപതു വർഷം മുൻപാണ് വിരമിച്ചത്. സന്ധിവാതം മൂലം ലൂയിസ് ആദ്യം വിരമിച്ചപ്പോൾ, മാർട്ടിനും അധികം വൈകാതെ മേഖല വിട്ടു.
ലൂയിസിന് മൂന്നും, മാർട്ടിന് നാലുമാണ് മക്കൾ. മുൻപൊക്കെ മുഴുവൻ കുടുംബത്തിനും കഴിയാൻ ഇതിൽനിന്നുള്ള വരുമാനം മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഭീമമായ തുകയാണ് നികുതിയായി അടക്കേണ്ടത്. ഇത് തൊഴിലാളികളെ കഷ്ടത്തിലാക്കുന്നുവെന്ന് അവർ പറഞ്ഞു. അതുപോലെ തന്നെ ഇന്നത്തെ കാലത്തെ ആൺകുട്ടികൾ തീർത്തും വ്യത്യസ്തരാണ് എന്നവർ അഭിപ്രായപ്പെട്ടു. അവർ അമിതമായി കുടിക്കുകയും, ലൈംഗിക തൊഴിലാളികളെ ബഹുമാനിക്കാത്തവരുമാണെന്ന് സഹോദരികൾ പറയുന്നു. വിരമിച്ച ശേഷം അവർ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. അവരുടെ ജീവിതത്തെ കുറിച്ച് മീറ്റ് ദ ഫോക്കൻസ് എന്ന പേരിൽ ഒരു ഡോക്യുമെന്ററി ഇറക്കിയിരുന്നു. കൂടാതെ അവരുടെ അവിശ്വസനീയമായ ജീവിതത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകവുമുണ്ട്.