യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട ആ വീഡിയോ ഇതാണ്

By Web Team  |  First Published Dec 22, 2022, 11:39 AM IST

2022 ജനുവരി 13 -ന്, 10 ബില്യൺ കാഴ്‌ചകൾ പിന്നിടുന്ന ആദ്യത്തെ യൂട്യൂബ് വീഡിയോയായി ഇത് മാറി. അത്ര വേഗത്തിൽ ഒന്നും ഈ റെക്കോർഡ് തകർക്കാൻ മറ്റൊരു വീഡിയോയ്ക്കും ഇനി ആകില്ല എന്ന് തന്നെ പറയാം. 


2005 -ലാണ് യൂട്യൂബ് നമ്മുടെ ജീവിതത്തിൻറെ ഭാഗമാകുന്നത്. എന്നാൽ, ഇന്ന് യൂട്യൂബ് ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് പലർക്കും ചിന്തിക്കാൻ പോലും ആകില്ല. കാരണം ഇന്ന് നമ്മുടെ ഏറ്റവും വലിയ വിനോദോപാധിയാണ് യൂട്യൂബ്. ദിവസത്തിൽ ഒരു തവണയെങ്കിലും യൂട്യൂബ് നോക്കാത്തവരായി ആരും ഉണ്ടാകില്ല. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആവശ്യമായതെല്ലാം യൂട്യൂബിൽ ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ട് മാത്രമല്ല യൂട്യൂബ് നമ്മുടെ ജീവിതത്തോട് ഇത്രമാത്രം ചേർന്ന് നിൽക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാധി കൂടിയാണ് ഇന്ന് യൂട്യൂബ് ചാനലുകൾ. 

കോടിക്കണക്കിന് വീഡിയോകളാണ് യൂട്യൂബിൽ ഉള്ളത്. എന്നാൽ അവയിൽ എല്ലാം വെച്ച് ഏറ്റവും കൂടുതൽ ആളുകൾ കണ്ടിരിക്കുന്ന വീഡിയോകൾ ഏതൊക്കെയാണെന്ന് അറിയാമോ? ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കുട്ടികൾക്കും കുട്ടികളുള്ള മാതാപിതാക്കൾക്കും  ഏറെ സുപരിചിതമായ ഒരു കാർട്ടൂൺ സോങ് ആണ്. 'Do do, do-do-do-do' എന്ന് തുടങ്ങുന്ന ബേബി ഷാർക്കിന്റെ കാർട്ടൂൺ സോങ് ആണ് ഇത്. 

Latest Videos

undefined

'സ്മാർട്ട് സ്റ്റഡി' എന്ന പേരിൽ ഒരു ദക്ഷിണ കൊറിയൻ വിനോദ കമ്പനിയുടെ ഭാഗമായ പിങ്ക്‌ഫോംഗിന്റെ സൃഷ്ടിയാണ് ഈ ഗാനം. 2020 -ൽ ആണ് ഈ വീഡിയോ "Despacito" യെ മറികടന്ന് ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ എന്ന ശീർഷകം സ്വന്തമാക്കിയത്.  2022 ജനുവരി 13 -ന്, 10 ബില്യൺ കാഴ്‌ചകൾ പിന്നിടുന്ന ആദ്യത്തെ യൂട്യൂബ് വീഡിയോയായി ഇത് മാറി. അത്ര വേഗത്തിൽ ഒന്നും ഈ റെക്കോർഡ് തകർക്കാൻ മറ്റൊരു വീഡിയോയ്ക്കും ഇനി ആകില്ല എന്ന് തന്നെ പറയാം. 

രണ്ടാം സ്ഥാനത്തുള്ള ലൂയിസ് ഫോൺസിയുടെ ഡെസ്പാസിറ്റോ -യ്ക്ക് 8.03 ബില്യൺ കാഴ്ചക്കാരാണ് ഇപ്പോൾ ഉള്ളത്.  ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളതും കുട്ടികളുടെ പ്രിയപ്പെട്ട മറ്റൊരു ഗാനം തന്നെയാണ്. എല്ലാവർക്കും സുപരിചിതമായ 'ജോണി ജോണി എസ് പപ്പാ' എന്ന കാർട്ടൂൺ ഗാനം തന്നെ. ജോണി ജോണി എസ് പപ്പയുടെ നിരവധി കാർട്ടൂൺ പതിപ്പുകൾ യൂട്യൂബിൽ ലഭ്യമാണെങ്കിലും 'ലൂ ലൂ കിഡ്സ്' എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ട ജോണി ജോണി എസ് പപ്പായുടെ  വീഡിയോ പതിപ്പിനാണ് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളത്. 6.55 കാഴ്ചക്കാരാണ് ഇപ്പോൾ ഇതിനുള്ളത്. 

click me!