ഹാൻഡ്ബാഗ്, ഹൈഹീൽസ്, സാനിറ്ററി പാഡ്, പാവാട ഇവയെല്ലാം ആദ്യമുണ്ടാക്കിയത് പുരുഷന്മാർക്ക് വേണ്ടിയാണോ?

By Web Team  |  First Published Dec 13, 2021, 3:47 PM IST

ഫാഷന്റെ അടയാളമായി കണക്കാക്കുന്ന ഹൈഹീൽസ് കൂടുതലും ചെറുപ്പക്കാരായ സ്ത്രീകളാണ് ഇഷ്ടപ്പെടുന്നത്. പക്ഷേ അവ യഥാർത്ഥത്തിൽ പുരുഷന്മാർക്കായി സൃഷ്ടിച്ചപ്പെട്ടവയാണത്രെ. 


ഹാൻഡ്ബാഗ്(hand bags), ഹൈഹീൽസ്(high heels), സാനിറ്ററി പാഡ്(sanitary pads)എന്നിവ ഇന്ന് സ്ത്രീകളാണ് ഉപയോഗിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇവ പുരുഷന്മാർക്ക് വേണ്ടി നിർമ്മിച്ചവയാണ് എന്നത് എത്രപേർക്ക് അറിയാം. ഇത് മാത്രമല്ല വേറെയും നിരവധി സാധനങ്ങൾ ഇത്പോലെ പുരുഷന്മാർക്കായി കണ്ടെത്തിയിരുന്നു. ലിംഗഭേദത്തെ ആശ്രയിച്ചല്ല, മറിച്ച് അനിവാര്യതയെ ആശ്രയിച്ചാണ് കണ്ടുപിടുത്തങ്ങൾ നിലനിൽക്കുന്നതെന്ന് അവയെല്ലാം  തെളിയിക്കുന്നു.  

സാനിറ്ററി പാഡുകൾ  

Latest Videos

undefined

ഫ്രാൻസിലെ ഒന്നാം ലോകമഹായുദ്ധസമയത്ത് നഴ്സുമാരിൽ ഒരാളാണ് ഡിസ്പോസൽ സാനിറ്ററി നാപ്കിനുകൾ കണ്ടുപിടിച്ചതെന്ന് അനുമാനിക്കുന്നു. യുദ്ധത്തിൽ ഉണ്ടാകുന്ന രക്തസ്രാവത്തെ തടയാനാണ് ഇത് ഉപയോഗിച്ചിരുന്നത്. തടി പൾപ്പ്, പേപ്പർ പോലുള്ള ലളിതമായി വസ്തുക്കളാൽ നിർമ്മിച്ചവയായിരുന്നു അത്. സെല്ലുകോട്ടൺ എന്ന് വിളിക്കപ്പെടുന്ന ഇത് സാധാരണ പരുത്തിയെക്കാൾ അഞ്ചിരട്ടി വെള്ളം ആഗിരണം ചെയ്യുന്നതും, വില കുറഞ്ഞതുമായിരുന്നു. മുറിവേറ്റ സൈനികരെ ചികിത്സിക്കുന്ന വനിതാ നഴ്‌സുമാർ ഇത് ആർത്തവപ്രവാഹം കൈകാര്യം ചെയ്യാനും ഉപയോഗിക്കാമെന്ന് കണ്ടെത്തി. പിന്നീട്, 1888 -ൽ കോട്ടക്സ് സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകളായി ഉൽപ്പന്നം നിർമ്മിക്കുകയും വാണിജ്യപരമായി പരസ്യം ചെയ്യുകയും ചെയ്തു.

പാവാടകൾ

സ്ത്രീകൾ ഇഷ്ടപ്പെടുന്ന സുഖപ്രദമായ വസ്ത്രങ്ങളിൽ ഒന്നാണ് പാവാട. എന്നാൽ മുൻകാലങ്ങളിൽ പട്ടാളക്കാർ യുദ്ധഭൂമികളിൽ ഉപയോഗിച്ചിരുന്നതാണ് പാവാടകൾ. പുരുഷന്മാർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനും ഓടാനും ഇത് സഹായിച്ചു. ഇരുമ്പ്ചട്ട മൂലമുണ്ടാകുന്ന അമിത ചൂടും ഇത് കുറച്ചു.

ഹൈഹീൽസ്

ഫാഷന്റെ അടയാളമായി കണക്കാക്കുന്ന ഹൈഹീൽസ് കൂടുതലും ചെറുപ്പക്കാരായ സ്ത്രീകളാണ് ഇഷ്ടപ്പെടുന്നത്. പക്ഷേ അവ യഥാർത്ഥത്തിൽ പുരുഷന്മാർക്കായി സൃഷ്ടിച്ചപ്പെട്ടവയാണത്രെ. കശാപ്പുകാർ മൃഗങ്ങളെ അറുക്കുമ്പോൾ ചീന്തുന്ന രക്തം കാലിൽ പുരളാതിരിക്കാൻ ഉണ്ടാക്കിയതാണ് ഇത്. പത്താം നൂറ്റാണ്ടിൽ, പേർഷ്യൻ പട്ടാളക്കാർ കുതിരപ്പുറത്ത് കയറുമ്പോൾ ബാലൻസ് നിലനിർത്താനും, ശത്രുക്കളെ ആക്രമിക്കുകയും വെടിവെക്കുകയും ചെയ്യുമ്പോഴും അവരുടെ കാലുകൾ ഉറപ്പിച്ച് വയ്ക്കാനുമായി ഹൈഹീൽ ഉപയോഗിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ, യൂറോപിൽ പുരുഷന്മാർ കൂടുതൽ ഉയരം തോന്നിക്കാനും ഹൈഹീൽസ് ധരിച്ചിരുന്നു.  

കമ്മൽ
 
പേർഷ്യയിലെ പെർസെപോളിസിൽ പുരുഷന്മാർ കമ്മലുകൾ ധരിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. അവിടത്തെ കൊട്ടാര ചുവരുകളിലെ പുരാതന ചിത്രങ്ങളും കൊത്തുപണികളും കമ്മലുകൾ ധരിച്ച പുരുഷന്മാരെ ചിത്രീകരിക്കുന്നു.  

ഹാൻഡ് ബാഗ്

നൂറ്റാണ്ടുകൾക്കുമുമ്പ് ആളുകൾ കൊണ്ടുനടന്ന അയഞ്ഞ, ചെറിയ സഞ്ചികളിൽ നിന്നാണ് ഹാൻഡ്ബാഗ് ഉത്ഭവിച്ചത്. അക്കാലത്ത് വസ്ത്രങ്ങൾക്ക് പോക്കറ്റുകൾ ഇല്ലായിരുന്നു, ആളുകൾ അവരുടെ പണവും, മറ്റ് സാധനങ്ങളും സൂക്ഷിക്കാൻ ചെറിയ സഞ്ചികൾ ഉപയോഗിച്ചു. പലപ്പോഴും അരയിൽ ധരിക്കുന്ന ഒരു ബെൽറ്റിലാണ് സഞ്ചികൾ ഘടിപ്പിച്ചിരുന്നത്. ആധുനിക ഹാൻഡ്‌ബാഗുകൾ 1900 കളുടെ തുടക്കത്തിലാണ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അന്നത്തെ ഫാഷൻ ഡിസൈനർമാർ പുരുഷ ഹാൻഡ്ബാഗുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് സ്ത്രീകളുടെ ഹാൻഡ്ബാഗുകൾ നിർമ്മിക്കാൻ തുടങ്ങിയത്. അങ്ങനെ പുരുഷ ഹാൻഡ്‌ബാഗുകൾ വൈകാതെ പെൺ ഹാൻഡ്‌ബാഗുകൾക്ക് വഴിമാറി.

പിങ്ക് നിറം

പിങ്ക് നിറം സ്ത്രീകളുടെ നിറമായിട്ടാണ് ഇന്ന് കണക്കാക്കുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ, പിങ്ക് നിറം തികച്ചും പുരുഷന്റെ നിറമായിരുന്നു. അത് യുദ്ധത്തിന്റെ നിറമായി കണക്കാക്കപ്പെട്ടിരുന്നു.  ഒന്നാം ലോകമഹായുദ്ധസമയത്ത്, ആൺകുട്ടികൾ പിങ്ക് വസ്ത്രവും പെൺകുട്ടികൾ നീലയും ധരിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ പോലും ഏറെക്കുറെ അത് അങ്ങനെ തന്നെയായിരുന്നു. എന്നാൽ, 1960-കളിൽ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളിലുള്ളവർ തങ്ങളുടെ പെൺമക്കളെ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാൻ തുടങ്ങി. ആൺകുട്ടികൾ പതുക്കെ പിങ്ക് നിറത്തിൽ നിന്ന് നീലയിലേക്കും മാറി. 1985-ൽ പെൺകുട്ടികൾക്ക് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും ആൺകുട്ടികൾക്ക് നീലയും വിപണനം ചെയ്യാൻ തുടങ്ങിയതോടെയാണ് ആ സങ്കല്പത്തിന് അവസാന തിരിച്ചടി നേരിട്ടത്.

തോങ്

ഇറുകിയ നേർത്ത തുണികൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന അടിവസ്ത്രങ്ങളെയോ, നീന്തൽ വസ്ത്രങ്ങളെയോ ആണ് തോങ് എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകൾ ധരിക്കുന്ന ഇത് പണ്ട് പുരുഷ ലൈംഗികാവയവങ്ങളെ സംരക്ഷിക്കുന്നതിനും, മറയ്ക്കുന്നതിനുമായി  പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതായിരുന്നു.  

click me!