കൈതച്ചിറയുടെ ഇടവഴികളിലൂടെ പഴയൊരു ഇരുചക്രവാഹനത്തില്‍ വരുന്ന സുല്‍ത്താന്‍ ഇന്ന്, ദേശക്കാര്‍ക്ക് വിദേശിയല്ല. തങ്ങളുടെ സുഹൃത്താണ്. സ്വന്തം സുല്‍ത്താനാണ്.
വൈകീട്ട് നാല് മണി നേരമാകുമ്പോള്‍ ഉള്ളിവട, പഴംപൊരി, കട്ലേറ്റും കഴിക്കും. ചോറ്, ഉപ്പേരി, സാമ്പാറ്, പപ്പടം ഭക്ഷണം എല്ലാം നല്ലത്. അപ്പം, ഇടിയപ്പം, നൂല്‍പ്പുട്ട്, ഇടലി.... ഇഷ്ടമുള്ള വിഭവങ്ങളുടെ പേര് പറയുമ്പോള്‍ സുത്താന്‍ തനി മലയാളി, മണ്ണാര്‍കാട്ടുകാരന്‍. പക്ഷേ, സുല്‍ത്താന്‍ ജന്മം കൊണ്ട് മലയാളി അല്ല. അറബിയാണ്. എട്ട് വര്‍ഷം മുമ്പ് പാലക്കാട് മണ്ണാര്‍കാട്ട്, കൈതച്ചിറയില്‍ നിന്നും വിവാഹം കഴിച്ച സുല്‍ത്താന്‍ ഇന്ന് കേരളത്തിന്‍റെ മരുമകനാണ്. മല്ലു അറബി.
കൈതച്ചിറയുടെ ഇടവഴികളിലൂടെ പഴയൊരു ഇരുചക്രവാഹനത്തില്‍ വരുന്ന സുല്‍ത്താന്‍ ഇന്ന്, ദേശക്കാര്‍ക്ക് വിദേശിയല്ല. തങ്ങളുടെ സുഹൃത്താണ്. സ്വന്തം സുല്‍ത്താനാണ്. നാട്ടുവഴികളിലൂടെ കറങ്ങി നടന്ന് ദേശത്തെ ചായക്കടയിലെത്തിയാല്‍ വണ്ടി നില്‍ക്കും. പിന്നെ നാട്ടുകാരോട് വാതോരാതെ സംസാരമാണ്. ഒപ്പം മധുരം കൂട്ടി ഒരു ചായ. അത് സുല്‍ത്താന് നിര്‍ബന്ധം. 12 വര്‍ഷം മുമ്പാണ് ആദ്യമായി സുല്‍ത്താന്‍ കേരളത്തിലെത്തുന്നത്.
ഹൃദയങ്ങള്‍ കീഴടക്കിയ പൂ കച്ചവടക്കാരന്‍; കാണാം ആ വൈകാരിക ഫോട്ടോഷൂട്ടിന്‍റെ വീഡിയോ
കേരളത്തിന്‍റെ ഭംഗി കണ്ട് ഇഷ്ടപ്പെട്ട് സുല്‍ത്താന്‍ പിന്നെയും പലവുരു കേരളത്തില്‍ വന്ന് പോയി. ഒടുവില്‍ ഏട്ട് വര്‍ഷം മുമ്പ് കൈതക്കാട് നിന്നും തന്‍റെ പ്രിയതമയെ കണ്ടുമുട്ടി. ഭാര്യയാണ് സുല്‍ത്താനെ മലയാളം പഠിപ്പിച്ചത്. ഭാഷയോടൊപ്പം ദേശവും സുല്‍ത്താന്‍ മനസില്‍ ഇടം പിടിച്ചു. മൂന്നാറും അട്ടപ്പാടിയും അഗളിയും സുല്‍ത്താന് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്. സുല്‍ത്താന്‍ പക്ഷേ, കേരളത്തില്‍ സ്ഥിര താമസമില്ല. അദ്ദേഹത്തിന് സ്വന്തം രാജ്യമായ സൗദി അറേബ്യയില്‍ ജോലിയുണ്ട്. അവിടെ അധ്യാപകനാണ്. അവിടെ സ്കൂള്‍ അടച്ച് അവധിക്കാലം തുടങ്ങുമ്പോള്‍ സുല്‍ത്താന്‍ ഭാര്യയും രണ്ട് മക്കള്‍ക്കും ഒപ്പം കൈതക്കാട്ടേക്ക് ഓടിവരും. ഇവിടുത്തെ ഭക്ഷണം കഴിക്കാന്‍, മഴ നനയാന്‍, ദേശത്തെ ചായക്കടയില്‍ നിന്നും ചൂടോടെ മധുരം കൂട്ടിയൊരു ചായ കുടിക്കാന്‍.
മനുഷ്യർക്കിടയിലും വേഷപ്രച്ഛന്നരായി അന്യഗ്രഹ ജീവികളുണ്ടെന്ന് യുഎസ് പഠനം