രാത്രിയിൽ ഫ്ലഷ് ചെയ്യരുത്, നായകളെ മൂന്ന് തവണ നടക്കാൻ കൊണ്ടുപോണം, ഹീൽസ് ധരിക്കരുത്, ചില വിചിത്രനിയമങ്ങൾ

By Web Team  |  First Published Sep 18, 2023, 11:30 AM IST

ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ പ്രാവുകൾക്ക് ഭക്ഷണം നൽകുകയും സ്ഥലത്തിന്റെ ഭം​ഗി കെടുത്തുക​യും ചെയ്യുന്നു. മാത്രമല്ല, അത് ശുചിത്വമില്ലായ്മ, ആരോ​ഗ്യപ്രശ്നം ഒക്കെ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇവിടെ പ്രാവുകൾക്ക് ഭക്ഷണം നൽകാൻ അനുവാദമില്ല.


കേൾക്കുമ്പോൾ വളരെ വളരെ വിചിത്രം എന്ന് തോന്നുന്ന പല നിയമങ്ങളും നമ്മുടെ ലോകത്തുണ്ട്. അങ്ങനെ ലോകത്തിന്റെ പല ഭാ​ഗത്തും നിലവിലുള്ള തീർത്തും വിചിത്രമായ ചില നിയമങ്ങളാണ് ഇനി പറയാൻ പോകുന്നത്. 

​ഗ്രീസിൽ ​ഹീൽസ് ധരിക്കാൻ പാടില്ല

Latest Videos

undefined

​ഗ്രീസിലെ അക്രോപോളിസ്, പാർഥെനോൺ തുടങ്ങി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒരു വിനോദസ‍ഞ്ചാരിയായി ചെല്ലുകയാണ് നമ്മളെങ്കിൽ അവിടെ ഹീൽസ് ധരിക്കാനുള്ള അനുവാദം ഇല്ല. 2009 -ലാണ് ഈ നിയന്ത്രണം നിലവിൽ വന്നത്. 2500 വർഷം പഴക്കമുള്ള കല്ലുകൾക്ക് ഹീൽ കൊണ്ട് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

ഈ സമയങ്ങളിൽ ഫ്ലഷ് ചെയ്യരുത്

നിങ്ങൾ ഒരു സ്വിസ് അപ്പാർട്ട്മെന്റ് ബ്ലോക്കിൽ താമസിക്കുകയാണ്. അർദ്ധരാത്രിയിൽ ശുചിമുറി ഉപയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ, രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാൻ നിങ്ങൾക്ക് അനുവാദമില്ല. ഇത് ശബ്ദമലിനീകരണമായി സർക്കാർ കണക്കാക്കുന്നതിനാലാണ് ഈ നിയന്ത്രണം. 

പ്രാവിന് തീറ്റ കൊടുക്കരുത്

വെനീസിലെ പിയാസ സാൻ മാർക്കോ സെൻട്രൽ സ്ക്വയറിൽ എത്തിയാൽ അവിടെ അനേകം പ്രാവുകളെ കാണാം. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ പ്രാവുകൾക്ക് ഭക്ഷണം നൽകുകയും സ്ഥലത്തിന്റെ ഭം​ഗി കെടുത്തുക​യും ചെയ്യുന്നു. മാത്രമല്ല, അത് ശുചിത്വമില്ലായ്മ, ആരോ​ഗ്യപ്രശ്നം ഒക്കെ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇവിടെ പ്രാവുകൾക്ക് ഭക്ഷണം നൽകാൻ അനുവാദമില്ല.

ചില്ലറകൾ കയ്യിൽ വയ്ക്കരുത്

നിങ്ങളുടെ കയ്യിൽ ഒരുപാട് ചില്ലറകളുണ്ടോ? എന്നാൽ, കാനഡയിൽ അതൊന്നും ഉപയോ​ഗിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. കാനഡയിലെ കറൻസി നിയമം അനുസരിച്ച് $10 -ൽ കൂടുതൽ ചില്ലറയായി നൽകാൻ പറ്റില്ല. വ്യാപാരികൾ പോലും അത് നിരസിക്കാം. 

മൂന്ന് തവണയെങ്കിലും നായയെ നടക്കാൻ കൊണ്ടുപോണം

2005 -ലാണ് ഇറ്റലിയിലെ ടൂറിൻ സിറ്റി കൗൺസിൽ ഒരു ഓർഡിനൻസ് സ്ഥാപിക്കുന്നത്. ഇവിടെ നായകളുള്ളവർ അവരുടെ നായകളെ ദിവസവും മൂന്ന് തവണയെങ്കിലും നടക്കാൻ കൊണ്ടുപോകണം. ഇല്ലെങ്കിൽ 500 യൂറോ അതായത് ഏകദേശം 44,336 രൂപ വരെ പിഴ അടക്കേണ്ടി വരും. അതുകൂടാതെ അവയെ കൂടുതൽ സുന്ദരമാക്കാനായി രോമങ്ങൾ വെട്ടുന്നതും മറ്റും കുറ്റമാണ്. ഇറ്റലിയിൽ മൃഗപീഡനം വലിയ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. അതിന് കഠിനമായ പിഴയും ഒരു വർഷം ജയിൽവാസവും ലഭിക്കും.

click me!