ദേഹത്ത് മുഖത്തും പുറത്തും കഴുത്തിലും കൈകളിലും കാലുകളിലുമെല്ലാം പാമ്പുകള്‍ ഇഴയുന്നു. പാമ്പുകളെ വച്ച് തന്നെ ദേഹം മസാജ് ചെയ്യുന്നു.
മസാജുകള്‍ ഇന്ന് സര്‍വസാധാരണമാണ്. ലോകത്തിലെ പ്രധാനനഗരങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം ആകര്‍ഷണീയവും വ്യത്യസ്തവുമായ മസാജുകള്‍ ലഭ്യമാണ്. മസാജ് പാര്‍ലറുകള്‍ പലതരം പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. എന്നാല്‍, പാമ്പുകളെക്കൊണ്ട് മസാജ് നടത്തുന്നത് സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍, അങ്ങനെയും മസാജ് നടക്കുന്നുണ്ട്. ഇവിടെയൊന്നുമല്ല അങ്ങ് ഈജിപ്തിലാണ് എന്നുമാത്രം.
കെയ്റോയിലെ ഒരു സ്പായാണ് ഈ വ്യത്യസ്തമായ മസാജ് വാഗ്ദ്ധാനം ചെയ്യുന്നത്. ഇങ്ങനെ മസാജ് ചെയ്യുന്നത് ആളുകളിലേക്കെത്തിക്കാനും ഭയം മാറ്റുന്നതിനുമായി സ്പാ ഉടമയായ സഫ്വത്ത് സെദ്കി ആദ്യം ഇത് സൌജന്യമായിട്ടാണ് നല്‍കിയത്. ഞങ്ങളാദ്യമായി പാമ്പിനെക്കൊണ്ടുള്ള മസാജ് കൊണ്ടുവന്നപ്പോള്‍ പലരും ഭയത്തോടെയാണ് ആ വാര്‍ത്തയെ സമീപിച്ചത്. അയ്യോ പാമ്പോ, എങ്ങനെയാണവര്‍ പാമ്പിനെ വച്ച് ഇത് ചെയ്യുന്നത് എന്നൊക്കെയായിരുന്നു പലരും ചോദിച്ചത്. എന്നാല്‍, ഞങ്ങള്‍ മസാജ് ചെയ്യാനെത്തുന്നവരോട് എങ്ങനെയാണ് ഇത് ചെയ്യുന്നതെന്നും പാമ്പിനെവച്ച് ചെയ്യുന്ന മസാജുകളുടെ ഗുണങ്ങളെന്താണെന്നും വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ അത് അംഗീകരിച്ചു തുടങ്ങി. ഒരുപാടാളുകള്‍, പ്രത്യേകിച്ച് പാമ്പിനോട് ഭയമുള്ള ആളുകള്‍ മസാജ് ചെയ്യാന്‍ മുന്നോട്ട് വന്നു. അതവര്‍ക്ക് ഗുണം ചെയ്തുവെന്നും സെദ്കി പറയുന്നു.
undefined
മസാജ് തെറാപിസ്റ്റുകള്‍ ആദ്യം ദേഹത്ത് എണ്ണയിട്ട് നല്‍കുന്നു. തുടര്‍ന്ന് വിവിധ വലിപ്പത്തിലുള്ള പാമ്പുകളെ മസില്‍ അയയുന്നതിനും വേദനയുള്ള ജോയിന്‍റുകളിലുമെല്ലാം മസാജ് ചെയ്യുന്നതിനായി ഉപയോഗിക്കയുമാണ് ചെയ്യുന്നത്. ദേഹത്ത് മുഖത്തും പുറത്തും കഴുത്തിലും കൈകളിലും കാലുകളിലുമെല്ലാം പാമ്പുകള്‍ ഇഴയുന്നു. പാമ്പുകളെ വച്ച് തന്നെ ദേഹം മസാജ് ചെയ്യുന്നു.
ദിയാ സെയിന്‍ ഇതുപോലെ മസാജ് ചെയ്യുന്നതിനായി എത്തിയ ആളാണ്. സെയിന്‍ പറയുന്നത്, എന്‍റെ പുറത്ത് പാമ്പുകളെ വച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കരമായി ആശ്വാസം ലഭിക്കുന്നതുപോലെയാണ് തോന്നിയത്. ഒരുതരം സ്വാസ്ഥ്യമനുഭവപ്പെടുകയും പുനരുജ്ജീവനം ലഭിച്ചതുപോലെയും തോന്നി. ആദ്യം എനിക്ക് പേടിയുണ്ടായിരുന്നു. പാമ്പുകളെ ദേഹത്ത് വയ്ക്കുമെന്നോര്‍ത്തപ്പോള്‍ തന്നെ പേടിയായിരുന്നു. എന്നാല്‍, ആ പേടിയും ആശങ്കയും സമ്മര്‍ദ്ദവുമെല്ലാം ഇല്ലാതെയായി. മസാജ് കഴിഞ്ഞപ്പോള്‍ മൊത്തത്തില്‍ ഒരു അയവും ശാന്തിയും അനുഭവപ്പെട്ടു. പാമ്പുകള്‍ പുറത്തുകൂടി ഇഴഞ്ഞപ്പോള്‍ ആത്മവിശ്വാസം കൂടിയതുപോലെയാണ് തോന്നിയത്.
വിഷമില്ലാത്ത പാമ്പുകളെയാണ് ഇങ്ങനെ മസാജ് ചെയ്യാനായി ഉപയോഗിക്കുന്നത്. ഈജിപ്തില്‍ ഏകദേശം 35 തരം പാമ്പുകളെങ്കിലുമുണ്ട്. അതില്‍ ഏഴെണ്ണം വിഷമുള്ളവയും അപകടകാരികളുമാണ്. പക്ഷേ, ശേഷിക്കുന്നവ വിഷമൊന്നുമില്ലാത്തവയാണ്. അവയെയാണ് മസാജ് ചെയ്യാനുപയോഗിക്കുന്ന-് -സെദ്കി പറയുന്നത്. 100 ഈജിപ്ഷ്യന്‍ പൌണ്ടാണ് ഇപ്പോള്‍ ഈ പാമ്പ് മസാജിന് വാങ്ങുന്നത്.