എന്നാൽ, 1969- ൽ ഈ ചടങ്ങ് നിയമവിരുദ്ധമാക്കി. കാരണം, വേറൊന്നുമായിരുന്നില്ല. ഇങ്ങനെ പാത്രം പൊട്ടിക്കുമ്പോൾ കയ്യും കാലും മുറിയുന്നത് പോലെയുള്ള അപകടങ്ങൾ കണക്കിലെടുത്തായിരുന്നു ഇത്.
ലോകത്തിന്റെ പല ഭാഗത്തും പലതരം സംസ്കാരമാണ്. അതുപോലെ ഗ്രീസിലുള്ള ഒരു സംസ്കാരമാണ് പാത്രങ്ങൾ തല്ലിപ്പൊട്ടിക്കുക എന്നത്. കേൾക്കുമ്പോൾ ഇതെന്ത് എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ഗ്രീസിൽ അത്തരം ഒരു ആചാരം നിലനിൽക്കുന്നുണ്ട്. ആളുകൾ സന്തോഷമുള്ള സന്ദർഭങ്ങളിലും സങ്കടമുള്ള സന്ദർഭങ്ങളിലും പിന്തുടരുന്ന ഒരു ആചാരമാണ് ഇത്.
സമീപകാലത്തായി അങ്ങനെ പാത്രം തകർക്കുന്നതിന്റെ ഒരുപാട് ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരുമെല്ലാം അങ്ങനെ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാലും എന്തിനായിരിക്കും ഗ്രീക്കുകാർ ഇങ്ങനെ പാത്രം തല്ലിപ്പൊട്ടിക്കുന്നത്? ഒടുക്കവും തുടക്കവും കാണിക്കാനാണത്രെ ഇത്തരം ഒരു ആചാരം അവർ പിന്തുടരുന്നത്.
undefined
ഈ ആചാരം തുടങ്ങിയത് എന്ന് മുതലാണ് എന്നോ എങ്ങനെയാണ് എന്നോ കൃത്യമായി അറിയില്ല. മരണ സമയത്താണെങ്കിലും എന്തെങ്കിലും ആഘോഷസമയത്ത് ആണെങ്കിലും ഈ ആചാരം ഉണ്ടാവാറുണ്ട്. മരണ സമയത്ത് പാത്രം തകർക്കുന്നത് കാണിക്കുന്നത് ഒരാളുടെ ജീവിതം ഈ ഭൂമിയിൽ അവസാനിച്ചു എന്നാണത്രെ. എന്നാൽ, വിവാഹം പോലുള്ള ആഘോഷ വേളയിൽ ഇങ്ങനെ പാത്രം തകർക്കുന്നത് കാണിക്കുന്നത് മോശം എല്ലാ കാര്യങ്ങളെയും അകറ്റി പുതിയ ഒന്ന് തുടങ്ങുന്നു എന്നാണത്രെ.
എന്നാൽ, 1969- ൽ ഈ ചടങ്ങ് നിയമവിരുദ്ധമാക്കി. കാരണം, വേറൊന്നുമായിരുന്നില്ല. ഇങ്ങനെ പാത്രം പൊട്ടിക്കുമ്പോൾ കയ്യും കാലും മുറിയുന്നത് പോലെയുള്ള അപകടങ്ങൾ കണക്കിലെടുത്തായിരുന്നു ഇത്. പിന്നീട്, അതിന് പകരം ചെറിയ പൂപാത്രം, പേപ്പർ നാപ്കിൻ എന്നിവയെല്ലാം വന്നു.
എന്നാൽ, 'നെവർ ഓൺ സൺഡേ' എന്ന സിനിമ റിലീസ് ചെയ്തപ്പോൾ വീണ്ടും ഈ ആചാരം ചർച്ചയായി. അതിൽ ഇങ്ങനെ പാത്രം തകർക്കുന്ന രംഗം കാണിക്കുന്നുണ്ട്. അതോടെ ആ ചടങ്ങ് വീണ്ടും വേണമെന്ന് ആവശ്യം ഉയർന്ന് തുടങ്ങി. എന്തായാലും ആ ആചാരം തിരികെ വന്നു. എന്നാൽ, അപകടകരമായ പാത്രങ്ങൾക്ക് പകരം അപകടമില്ലാത്തതും ഭൂമിക്ക് പ്രശ്നമില്ലാത്തതുമായ മൺപാത്രങ്ങൾ പോലുള്ളവ ഉപയോഗിച്ച് തുടങ്ങി എന്ന് മാത്രം.