നൂറ്റാണ്ടുകൾ പിന്തുടരുന്ന ശാപം, ദുരന്തത്തെയും നിർഭാ​ഗ്യങ്ങളെയും ഭയം, ദീപാവലി ആഘോഷിക്കാത്ത ഒരു ​ഗ്രാമം

By Web Team  |  First Published Nov 1, 2024, 5:41 PM IST

വളരെക്കാലം മുമ്പ് ​ഗ്രാമത്തിലെ ഒരു സ്ത്രീ തന്റെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് വന്നു. എന്നാൽ, രാജാവിന്റെ സൈന്യത്തിൽ പ്രവർത്തിച്ചിരുന്ന അവരുടെ ഭർത്താവ് മരണപ്പെട്ട വാർത്തയാണ് ​ഗ്രാമത്തിൽ അവളെ വരവേറ്റത്.


രാജ്യമാകെയും ദീപാവലി ആഘോഷിക്കുന്നത് ദീപങ്ങൾ തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചുമൊക്കെയാണ്. എന്നാൽ, ദീപാവലി ആഘോഷിക്കാത്ത ഒരു ​ഗ്രാമമുണ്ട് അങ്ങ് ഹിമാചൽ പ്രദേശിൽ. വർഷങ്ങളായി ആ നാട്ടുകാർ ദീപാവലി ആഘോഷിക്കാറില്ല. ആ ദിവസം ഒരു സാധാരണ ദിവസം പോലെ തന്നെയാണവർക്ക്. അതിന് കാരണമായി പറയുന്നത്, നൂറ്റാണ്ടുകൾ മുമ്പുള്ള ഒരു ശാപമാണ്. 

ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ സമ്മൂ ഗ്രാമമാണ് ദീപാവലിയുടെ ഒരാഘോഷവും നടത്താത്തത്. ഹാമിർപൂരിൽ നിന്നും 25 കിലോമീറ്റർ ദൂരത്തായിട്ടാണ് ഈ ​ഗ്രാമം. ദീപാവലി ദിനത്തിൽ ഇവിടെയാരും പടക്കം പൊട്ടിക്കുകയോ, ദീപാലങ്കാരങ്ങളൊരുക്കുകയോ, മധുരം പങ്കുവയ്ക്കുകയോ ഒന്നും തന്നെ ചെയ്യാറില്ല. വളരെക്കാലം മുമ്പ് ദീപാവലി ദിനത്തിൽ ആ ​ഗ്രാമത്തിൽ വച്ച് സതി അനുഷ്ഠിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ ശാപമാണത്രെ അതിന് കാരണം. 

Latest Videos

undefined

ഇവിടെ പുതുതലമുറയോടും ആളുകൾ ദീപാവലി ആഘോഷിക്കരുതെന്ന് ഉപദേശിക്കും. അങ്ങനെ ആഘോഷിച്ചാൽ അത് ​ഗ്രാമത്തിന് ദുരന്തങ്ങളും നിർഭാ​ഗ്യവും മരണങ്ങളും കൊണ്ടുവരും എന്നാണ് നാട്ടുകാരുടെ വിശ്വാസം. 

വളരെക്കാലം മുമ്പ് ​ഗ്രാമത്തിലെ ഒരു സ്ത്രീ തന്റെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് വന്നു. എന്നാൽ, രാജാവിന്റെ സൈന്യത്തിൽ പ്രവർത്തിച്ചിരുന്ന അവരുടെ ഭർത്താവ് മരണപ്പെട്ട വാർത്തയാണ് ​ഗ്രാമത്തിൽ അവളെ വരവേറ്റത്. അന്നൊരു ദീപാവലി ദിവസം ആയിരുന്നു. അങ്ങനെ, ഭർത്താവിന്റെ ചിതയിൽ ചാടി ​ഗർഭിണിയായിരുന്ന അവൾ ജീവൻ വെടിഞ്ഞു. ഇനി ഒരിക്കലും ഈ നാട്ടിൽ ആർക്കും ദീപാവലി ആഘോഷിക്കാൻ അവസരം കിട്ടാതിരിക്കട്ടേ എന്നും അവൾ അവസാന നിമിഷം ശപിച്ചത്രെ. 

അതേ തുടർന്നാണ് നാട്ടുകാർ ദീപാവലി ആഘോഷിക്കാത്തത്. ഇതുവരേയും ​ഗ്രാമവാസികൾക്ക് അതിന് ധൈര്യം വന്നിട്ടില്ല എന്നാണ് പറയുന്നത്. 

'ദീപാവലിയാണ്, ചിക്കനോ മട്ടനോ കഴിക്കരുത്'; ഡെലിവറി ഏജന്റ് ദേഷ്യപ്പെട്ടു, തരിച്ചു നിന്നുപോയെന്ന് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!