ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ന​ഗരങ്ങളേതൊക്കെ? ജീവിക്കാനുതകുന്ന നാടുകളുടെ പട്ടികയിൽ ഈ ഇന്ത്യൻ ന​ഗരങ്ങളും

By Web Team  |  First Published Aug 27, 2021, 11:51 AM IST

ഇന്ത്യയിലെ രണ്ട് നഗരങ്ങളും ജീവിക്കാന്‍ സുരക്ഷിതമാണ് എന്ന് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഏതൊക്കെയാണ്, എത്രാം സ്ഥാനങ്ങളിലാണ് എന്നല്ലേ. 


ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) നടത്തിയ പഠനത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനെ തെരഞ്ഞെടുത്തു. ടൊറന്റോ നഗരവും സിംഗപ്പൂരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ റാങ്കിംഗിൽ കോപ്പൻഹേഗനും ടൊറന്റോയും പരിസ്ഥിതി സുരക്ഷ ഒരു മാനദണ്ഡമായി കൂട്ടിച്ചേർത്തിട്ടുണ്ട്. അതുപോലെ തന്നെ മുന്‍വര്‍ഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൊവിഡ് 19 മഹാമാരിയിൽ സുരക്ഷിതമായി ജീവിക്കാനാകുമോ എന്നുള്ള കാര്യവും മാനദണ്ഡങ്ങളിൽ പെടുന്നു. 

NEC കോർപ്പറേഷൻ സ്പോൺസർ ചെയ്യുന്ന ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിൽ നിന്നാണ് സേഫ് സിറ്റി ഇൻഡക്സ് 2021 -ന്റെ നാലാം പതിപ്പ് പുറത്തിറക്കിയത്. ഡിജിറ്റൽ, ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ, വ്യക്തിഗത, പാരിസ്ഥിതിക സുരക്ഷ എന്നിവ ഉൾക്കൊള്ളുന്ന 76 സൂചകങ്ങളിലായി 60 നഗരങ്ങളെ റാങ്ക് ചെയ്യുന്ന സൂചികയുടെ നാലാമത്തെ ആവർത്തനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍ കൂടിയുണ്ട്. 

Latest Videos

undefined

പട്ടികയില്‍ ഒന്നാം സ്ഥാനത്തിരിക്കുന്നത് കോപ്പന്‍ഹേഗന്‍ ആണ്. നൂറില്‍ 82.4 മാര്‍ക്കാണ് കോപ്പന്‍ഹേഗന്‍ നേടിയത്. രണ്ടാം സ്ഥാനത്ത് ടൊറന്‍റോ ആണ്. 82.2 ആണ് സ്കോര്‍. സിംഗപ്പൂരാണ് 80.7 മാര്‍ക്ക് നേടി മൂന്നാം സ്ഥാനത്ത്. കൊവിഡ് മഹാമാരി സമയത്തും ആളുകള്‍ക്ക് സുരക്ഷിതരായിരിക്കാനായ നഗരമാണ് ഇത്. 

ന്യൂ സൌത്ത് വെയില്‍സിന്‍റെ തലസ്ഥാനവും ഓസ്ട്രേലിയയിലെ വലിയ നഗരവുമായ സിഡ്നി ആണ് നാലാം സ്ഥാനത്ത്. നൂറില്‍ 80.1 മാര്‍ക്കാണ് സിഡ്നിക്ക് കിട്ടിയിരിക്കുന്നത്. 2019 -ല്‍ ഏറ്റവും മാര്‍ക്ക് വാങ്ങിയ ടോക്കിയോ അഞ്ചാം സ്ഥാനത്താണ്. 2021 -ല്‍ ടോക്കിയോ നേടിയത് 80.0 മാര്‍ക്കാണ്.

ആറാമത് ആംസ്റ്റര്‍ഡാമാണ് നൂറില്‍ 79.3 ആണ് മാര്‍ക്ക് നേടിയിരിക്കുന്നത്. ഏഴാമത് വെല്ലിംഗ്ടണ്‍ സ്കോര്‍ 79. എട്ടാമത് ഹോംകോങ് 78.6 മാര്‍ക്ക് നൂറില്‍ നേടി. ഒമ്പതാമത് 78.6 മാര്‍ക്കുമായി മെല്‍ബോണും പത്താമത് 78.0 മാര്‍ക്കുമായി സ്റ്റോക്ക്ഹോമും ഉണ്ട്. 

ഇന്ത്യയിലെ രണ്ട് നഗരങ്ങളും ജീവിക്കാന്‍ സുരക്ഷിതമാണ് എന്ന് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഏതൊക്കെയാണ്, എത്രാം സ്ഥാനങ്ങളിലാണ് എന്നല്ലേ. ഒന്ന് നമ്മുടെ രാജ്യത്തിന്‍റെ തലസ്ഥാനമായ ദില്ലി. നാല്‍പത്തിയെട്ടാം സ്ഥാനമാണ് ദില്ലിക്ക്. 56.1 മാര്‍ക്ക് കിട്ടി. രണ്ടാമത്, സാമ്പത്തിക തലസ്ഥാനമായ മുംബൈ. അമ്പതാമത് സ്ഥാനമാണ് മുംബൈക്ക് 54.4 മാര്‍ക്ക് കിട്ടി. 

click me!