'വംശീയവും കാലഹരണപ്പെട്ടതും അസുഖകരമായതുമായ സന്ദേശങ്ങൾ നല്‍കുന്നതുമായ' തെരുവ് പേരുകൾ, ശേഖരങ്ങൾ, പൊതു കലകൾ എന്നിവ നഗരത്തിലുടനീളം ഉണ്ടെന്ന് അവലോകനം പറഞ്ഞു.
'ബ്ലാക്ക് ലൈവ്‍സ് മാറ്റർ' ശക്തിയാർജ്ജിതോടെയാണ് പാശ്ചാത്യരാജ്യങ്ങളിൽ കാലാകാലങ്ങളായി കറുത്ത വർഗക്കാരോട് കാണിക്കുന്ന അനീതികളോട് വലിയ തരത്തിലുള്ള പ്രതികരണങ്ങളുണ്ടായത്. കറുത്ത വർഗക്കാരെ അടിച്ചമർത്തിയിരുന്നവരുടെ പ്രതിമകൾ നീക്കം ചെയ്യുന്നതിലേക്കടക്കം പ്രതിഷേധം നീങ്ങിയിരുന്നു. എന്നാൽ, ഷെഫീൽഡിൽ അടിമത്തത്തെ പിന്തുണച്ചിരുന്നവരുടെ പേരുകളും കലകളുമുള്ള തെരുവുകളിപ്പോഴുമുണ്ട്. എന്നാൽ, അവ മാറ്റണമെന്നതിനോട് മാറ്റാൻ സാധിക്കില്ല എന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് കൗൺസിൽ.
'വംശീയവും കാലഹരണപ്പെട്ടതും അസുഖകരമായതുമായ സന്ദേശങ്ങൾ നല്‍കുന്നതുമായ' ഷെഫീൽഡിലെ തെരുവ് പേരുകളും പൊതുകലകളും മാറ്റില്ലെന്ന് ഒരു കൗൺസിൽ അറിയിച്ചിരിക്കുകയാണ്. 2020 -ൽ ബ്രിസ്റ്റോളിൽ അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ തകർക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം ലോക്കൽ അതോറിറ്റി ഒരു അവലോകനം നടത്തുകയായിരുന്നു. അടിമത്തത്തിൽ ഏർപ്പെട്ടിരുന്ന ആളുകളുടെ പേരിലുള്ള നിരവധി തെരുവുകൾ നഗരത്തിൽ ഉണ്ടെന്ന് ഇതിലൂടെ കണ്ടെത്തി. 2022 -ല്‍ ഒരു റേസ് ഈക്വാലിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കൗണ്‍സില്‍ പറയുന്നു.
undefined
ലോക്കൽ ഡെമോക്രസി റിപ്പോർട്ടിംഗ് സർവീസ് പറയുന്നതനുസരിച്ച്, ഷെഫീൽഡ് കൗൺസിൽ, ഷെഫീൽഡ് മ്യൂസിയങ്ങൾ, ഷെഫീൽഡ് യൂണിവേഴ്സിറ്റി, ഷെഫീൽഡ് ഹാലം യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടുന്നവർ നടത്തിയ അവലോകനം ഈ വർഷം ആദ്യം കമ്മീഷനിൽ സമർപ്പിച്ചിരുന്നു. 'വംശീയവും കാലഹരണപ്പെട്ടതും അസുഖകരമായതുമായ സന്ദേശങ്ങൾ നല്‍കുന്നതുമായ' തെരുവ് പേരുകൾ, ശേഖരങ്ങൾ, പൊതു കലകൾ എന്നിവ നഗരത്തിലുടനീളം ഉണ്ടെന്ന് അവലോകനം പറഞ്ഞു.
കാനിംഗ് സ്ട്രീറ്റ്, കാനൺ ഹാൾ റോഡ്, ഡുണ്ടാസ് റോഡ്, ഹാവ്ലോക്ക് സ്ട്രീറ്റ് തുടങ്ങിയ റോഡുകൾക്ക് അടിമത്തത്തെ ഏതെങ്കിലും തരത്തിൽ പിന്തുണച്ചിരുന്ന ആളുകളുടെ പേരുകൾ നൽകി. നഗരത്തിൽ അത്തരം ആളുകൾക്ക് സമർപ്പിക്കപ്പെട്ട പ്രതിമകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അതിന്റെ സ്മാരകങ്ങളിൽ വൈവിധ്യത്തിന്റെ അഭാവം ഉണ്ടായിരുന്നുവെന്നും, അവലോകനം കണ്ടെത്തി.
കൗൺസിലിന്റെ ആസ്തി രജിസ്റ്ററിലെ 100 എണ്ണത്തിൽ ഒന്നുപോലും വെള്ളക്കാരല്ലാത്ത വ്യക്തിക്ക് സമർപ്പിച്ചിട്ടില്ല. ഷെഫീൽഡിൽ ആഘോഷിക്കപ്പെടുന്ന ചരിത്രപുരുഷന്മാരിൽ പലരും സാമൂഹ്യ പരിഷ്കർത്താക്കളും ജെയിംസ് മോണ്ട്ഗോമറി, മേരി ആൻ റോസൺ തുടങ്ങിയ ഉന്മൂലന പ്രചാരകരുമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കണ്ടെത്തലുകളെക്കുറിച്ചുള്ള ഒരു കൂടിയാലോചന ജൂലൈയ്ക്കും സെപ്തംബറിനുമിടയിൽ നടന്നതായും പ്രതികരിച്ചവരിൽ ഭൂരിഭാഗവും മാറ്റങ്ങളൊന്നും കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കണ്ടെത്തി. ഒരു കൗൺസിൽ വക്താവ് പറഞ്ഞു: 'ഞങ്ങൾ ഈ ശക്തമായ വികാരം അംഗീകരിക്കുന്നു, നിലവിലുള്ള തെരുവുകളുടെ പേരുകൾ മാറ്റാനോ പ്രതിമകൾ നീക്കം ചെയ്യാനോ നിലവിൽ ഉദ്ദേശിക്കുന്നില്ല'. റേസ് ഈക്വാലിറ്റി കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ശുപാർശകൾ അനുസരിച്ച് അതോറിറ്റി പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു.