ആളുകളെ കെട്ടിപ്പിടിക്കുന്നതിന് മണിക്കൂറിൽ ഫീസായി വാങ്ങുന്നത് 7000 രൂപ!

By Web Team  |  First Published Jul 14, 2022, 9:34 AM IST

വെറുമൊരു കെട്ടിപ്പിടിത്തം എന്നതിനും അപ്പുറം അത് മനുഷ്യർക്ക് നൽകുന്ന സമാധാനം വലുതാണ്. ഒരു അപരിചിതനെ വെറുതെ ചെന്ന് കെട്ടിപ്പിടിക്കുകയല്ല അതിലൂടെ ചെയ്യുന്നത്. അയാളെ മനസിലാക്കി അയാൾക്ക് സമാധാനവും സുരക്ഷിതത്വവും നൽകുന്ന തരത്തിൽ അവരെ റിലാക്സ് ചെയ്യിപ്പിക്കുന്ന തരത്തിൽ വേണം കെട്ടിപ്പിടിക്കാൻ.


ലോകം അതിവേ​ഗം മാറിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളും മറ്റും കൂടിവരുന്നുണ്ട് എങ്കിലും ആളുകൾ കൂടുതൽ കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയും ഉണ്ട്. അതിനിടെ ആളുകൾ വ്യത്യസ്തമായ പല ജോലികളും ചെയ്ത് പണം സമ്പാദിക്കുന്നുണ്ട്. ഇവിടെ ഒരാൾ ആളുകളെ കെട്ടിപ്പിടിക്കുന്നതാണ് ജോലിയായി തെരഞ്ഞെടുത്തിരിക്കുന്നത്. അത് ഒരു തെറാപ്പിയുടെ ഫലം ചെയ്യുമെന്നാണ് വിലയിരുത്തൽ. കാനഡയിൽ നിന്നുള്ള ഇദ്ദേഹം കെട്ടിപ്പിടിക്കുന്നതിന് മണിക്കൂറിൽ 7100 രൂപയാണ് ഫീസായി വാങ്ങുന്നത്. 

ട്രെവോർ ഹൂട്ടൺ എന്നയാളാണ് കെട്ടിപ്പിടിച്ച് കൊണ്ട് പണം സമ്പാദിക്കുന്നത്. ഇതൊരു തെറാപ്യൂട്ടിക് പ്രോസസ്സാണ്. ഇതിനകത്ത് യാതൊരുവിധത്തിലുള്ള ലൈം​ഗികതാൽപര്യങ്ങളോ പ്രവൃത്തികളോ ഉണ്ടായിരിക്കില്ല. കെട്ടിപ്പിടിക്കുന്നത് ആളുകളെ കൂടുതൽ സുരക്ഷിതരും കരുതൽ അനുഭവപ്പെടുന്നവരും ആക്കുമെന്നാണ് പറയുന്നത്. 

Latest Videos

undefined

ഏതായാലും ഹൂട്ടൺ പറയുന്നത് ആളുകളെ ഇങ്ങനെ കെട്ടിപ്പിടിക്കുന്ന തന്റെ പ്രൊഫഷൺ ചിലർക്കൊന്നും പറഞ്ഞാൽ അത്ര ദഹിക്കില്ല എന്നാണ്. തന്നെ ലൈം​ഗികത്തൊഴിലാളിയായി വരെ കാണുന്ന ആളുകളുണ്ട് എന്നും ഹൂട്ടൺ പറയുന്നു. ആളുകളുമായി കണക്ട് ചെയ്തിരിക്കുന്നത് തനിക്കിഷ്ടമാണ്. അതുകൊണ്ടാണ് അതിൽ തന്നെ ഊന്നിയുള്ള ഒരു പ്രൊഫഷൺ  താൻ തെരഞ്ഞെടുത്തത് എന്നാണ് ഹൂട്ടൺ പറയുന്നത്. 

വെറുമൊരു കെട്ടിപ്പിടിത്തം എന്നതിനും അപ്പുറം അത് മനുഷ്യർക്ക് നൽകുന്ന സമാധാനം വലുതാണ്. ഒരു അപരിചിതനെ വെറുതെ ചെന്ന് കെട്ടിപ്പിടിക്കുകയല്ല അതിലൂടെ ചെയ്യുന്നത്. അയാളെ മനസിലാക്കി അയാൾക്ക് സമാധാനവും സുരക്ഷിതത്വവും നൽകുന്ന തരത്തിൽ അവരെ റിലാക്സ് ചെയ്യിപ്പിക്കുന്ന തരത്തിൽ വേണം കെട്ടിപ്പിടിക്കാൻ. അതിൽ വേറൊരു തരത്തിലുള്ള ലൈം​ഗിക താൽപര്യങ്ങളും ഉണ്ടാവുകയുമില്ല എന്നും ഹൂട്ടൺ പറയുന്നു. 

ഏതായാലും നിരവധിപ്പേരാണ് ഹൂട്ടണിന്റെ അടുത്ത് ഇങ്ങനെ കെട്ടിപ്പിടിക്കാനായി എത്തുന്നത്. ഇങ്ങനെ നിരവധി വ്യത്യസ്തമായ ജോലി ചെയ്ത് പണം സമ്പാദിക്കുന്നവർ ഇന്നുണ്ട്. കുട്ടികൾക്ക് പേരിടാൻ സഹായിച്ചു കൊണ്ട് ടൈലർ എം ഹംഫ്രേ എന്ന ഒരു ന്യൂയോർക്കുകാരി സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. 

tags
click me!