പെൺകുട്ടികളുടെ വിദേശത്തെ പഠനച്ചെലവ് നോക്കാം, പകരം സ്‍പൗസ് വിസ നൽകണം, ട്രെൻഡാവുന്ന വിവാഹരീതികൾ 

By Web Team  |  First Published Aug 30, 2023, 4:43 PM IST

അങ്ങനെയുള്ളവർ പഠിക്കാൻ മിടുക്കരായ പെൺകുട്ടികൾക്ക് വിദേശത്ത് പോകാനും അവിടെ അവരുടെ പഠനം പൂർത്തിയാക്കാനും ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും നൽകും. എന്നാൽ, പകരം ഒരു കാര്യമുണ്ട്. അവരെ വിവാഹം ചെയ്ത് സ്പൗസ് വിസ നൽകാം എന്ന് ഉറപ്പ് കൊടുക്കണം.


വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും വേണ്ടി പോകുന്നവർ ഇന്ന് അനവധിയാണ്. അതുപോലെ തന്നെ പോകാൻ വേണ്ടി ആ​ഗ്രഹിക്കുന്നവരും ഒരുപാടുണ്ട്. പക്ഷ, എല്ലാവർക്കും ആ സ്വപ്നം സഫലീകരിക്കാൻ സാധിക്കാറില്ല. IELTS പരീക്ഷ എന്ന കടമ്പ കടക്കാൻ സാധിക്കാത്തതാണ് അതിൽ ഒരു കാരണം. എന്നാൽ, പഞ്ചാബിൽ ഇപ്പോൾ അതിനെ മറികടക്കാൻ പുതിയൊരു കല്യാണമാർ​ഗം കണ്ടെത്തിയിരിക്കുകയാണ്. കല്യാണമാർ​ഗമോ അതെന്താണ് എന്നല്ലേ? 

വിവാഹത്തിൽ വേണ്ടത് പരസ്പരമുള്ള സ്നേഹവും കരുതലും ഒക്കെയാണ് എന്ന് നാം പറയാറുണ്ട് എങ്കിലും പ്രാക്ടിക്കലായി ചിലപ്പോൾ അതൊന്നുമല്ല നടക്കാറ്. പകരം കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിതസാഹചര്യങ്ങളാണ് പലരുടേയും ഓപ്ഷൻ. ഏതായാലും വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവരിൽ ചിലർ പഠനത്തിൽ പിന്നോക്കമായിരിക്കും, എന്നാൽ കാശുണ്ടാകും. പറഞ്ഞിട്ടെന്താ കാര്യം? IELTS പരീക്ഷ പാസാവാതെ അവർക്ക് വിദേശത്ത് പോകാൻ സാധിക്കുകയില്ല. 

Latest Videos

undefined

അങ്ങനെയുള്ളവർ പഠിക്കാൻ മിടുക്കരായ പെൺകുട്ടികൾക്ക് വിദേശത്ത് പോകാനും അവിടെ അവരുടെ പഠനം പൂർത്തിയാക്കാനും ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും നൽകും. എന്നാൽ, പകരം ഒരു കാര്യമുണ്ട്. അവരെ വിവാഹം ചെയ്ത് സ്പൗസ് വിസ നൽകാം എന്ന് ഉറപ്പ് കൊടുക്കണം. അവരെയും വിദേശത്തേക്ക് കൊണ്ടുപോകണം. 

പഞ്ചാബിൽ നേരത്തെ തന്നെ ഇത്തരം രീതി ഉണ്ടായിരുന്നു എങ്കിലും രഹസ്യമായിട്ടായിരുന്നു, എന്നാൽ ഇപ്പോൾ രക്ഷിതാക്കൾ ഈ ആവശ്യം പറഞ്ഞുതന്നെ മക്കൾക്ക് വേണ്ടി പരസ്യമായി വിവാഹാലോചനകൾ നോക്കുന്നുവെന്നാണ് ബ്രോക്കർമാരടക്കം പറയുന്നത് എന്ന് ഇന്ത്യാടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

'തങ്ങളുടെ കുട്ടികൾക്ക് വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അവസരങ്ങൾ ഉറപ്പാക്കാനുള്ള മാതാപിതാക്കളുടെ ശ്രമം കൂടി വരികയാണ്. ഞങ്ങൾക്ക് ലഭിക്കുന്ന പ്രൊഫൈലുകളുടെ ഏകദേശം 90 ശതമാനവും അതുപോലെ അനുയോജ്യരായ NRI ആൺകുട്ടികളെയോ പെൺകുട്ടികളെയോ വേണം എന്ന തരത്തിൽ ഉള്ളതാണ്' എന്നാണ് 
ഒരു പ്രാദേശിക വിവാഹ ബ്യൂറോ നടത്തുന്ന രമീന്ദർ സിംഗ് പറഞ്ഞത് എന്ന് ഇന്ത്യാടൈംസ് എഴുതുന്നു. 

click me!