'ആദ്യമായി ചെരുപ്പ് അഴിച്ചപ്പോൾ വളരെ അധികം സ്വാതന്ത്ര്യം തോന്നി. പിന്നീടൊരിക്കലും എനിക്ക് ചെരിപ്പ് ധരിക്കാനേ തോന്നിയില്ല. മരണം വരെ ഇനി ഞാൻ ചെരിപ്പ് ധരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നേയില്ല' എന്നും ജോർജ്ജ് പറയുന്നു.
പലതരത്തിലും ആളുകൾ പണക്കാരാവാൻ ശ്രമിക്കാറുണ്ട്. ഇവിടെ ഒരാൾ പണക്കാരനാവാൻ ചെയ്യുന്നത് കുറച്ച് വിചിത്രമായ കാര്യമാണ്. അയാൾ ചെരുപ്പിടാതെ നടക്കുകയാണ്. എന്നിട്ട്, ഈ അഴുക്ക് പുരണ്ട കാലുകളുടെ ചിത്രങ്ങൾ അയാൾ ഒൺലി ഫാൻസിൽ വിൽക്കും.
20 വയസുകാരനായ ജോർജ്ജ് വുഡ്‍വിൽ 10 മാസമായി ചെരുപ്പിടാതെയാണ് നടക്കുന്നത്. മരണം വരെ അങ്ങനെ തന്നെ തുടരാനാണ് അവൻ തീരുമാനിച്ചിരിക്കുന്നതും. കഴിഞ്ഞ ഒക്ടോബറിൽ കുടുംബത്തോടൊപ്പം പ്ലൈമൗത്തിലേക്ക് ഒരു അവധി ആഘോഷത്തിന് പോയ സമയത്താണ് അയാൾ ആദ്യമായി ചെരുപ്പിടാതെ നടന്നു നോക്കുന്നത്. ആ സമയത്ത് താൻ വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നത് പോലെ തോന്നി എന്ന് ജോർജ്ജ് പറയുന്നു.
undefined
അതിന് ശേഷം അയാൾ ബാറിലും റെസ്റ്റോറന്റുകളിലും സൂപ്പർമാർക്കറ്റുകളിലും എന്തിന് നൈറ്റ് ക്ലബ്ബുകളിൽ പോലും ചെരുപ്പിടാതെയാണ് സഞ്ചരിക്കുന്നത്. ടിക്ടോക്കിൽ അവന്റെ ചെരുപ്പിടാത്ത കാലുകളുടെ ഫോട്ടോ ആവശ്യപ്പെട്ട് നിരവധിപ്പേരാണ് മെസേജ് അയച്ചത്. അതോടെയാണ് ജൂൺ മാസത്തിൽ ഒൺലി ഫാൻസിൽ ജോർജ്ജ് ഒരു അക്കൗണ്ട് തുടങ്ങുന്നത്. അതാണ് തന്റെ ആദ്യത്തെ വരുമാന മാർഗം എന്നാണ് ഇന്ന് ജോർജ്ജ് വിശ്വസിക്കുന്നത്.
തന്റെ കാലുകളിലൂടെയാണ് തനിക്ക് ബില്ലുകളടയ്ക്കാൻ ഉള്ള പണം കിട്ടുന്നത് എന്നത് ആശ്ചര്യം തോന്നിക്കുന്ന കാര്യം തന്നെയാണ് എന്ന് ജോർജ്ജ് പറയുന്നു. ഒപ്പം കുറച്ച് വർഷങ്ങൾ കൂടി കഴിയുമ്പോൾ അതിലൂടെ താൻ ഒരു കോടീശ്വരനാകും എന്നാണ് ജോർജ്ജ് പ്രതീക്ഷിക്കുന്നത്.
'ആദ്യമായി ചെരുപ്പ് അഴിച്ചപ്പോൾ വളരെ അധികം സ്വാതന്ത്ര്യം തോന്നി. പിന്നീടൊരിക്കലും എനിക്ക് ചെരിപ്പ് ധരിക്കാനേ തോന്നിയില്ല. മരണം വരെ ഇനി ഞാൻ ചെരിപ്പ് ധരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നേയില്ല' എന്നും ജോർജ്ജ് പറയുന്നു.
നിരവധിപ്പേരാണ് ജോർജ്ജിനോട് എന്തുകൊണ്ടാണ് ഇങ്ങനെ ചെരുപ്പിടാതെ നടക്കുന്നത് എന്ന് ചോദിക്കുന്നത്. പലർക്കും ആദ്യം കാണുമ്പോൾ വളരെ അധികം കൗതുകം തോന്നുന്നു. എന്നാൽ, സ്ഥിരമായി കാണുന്ന ആളുകൾക്ക് ഇപ്പോൾ അത് ശീലമായി. അവരിപ്പോൾ തന്നോട് അത്തരം ചോദ്യങ്ങളൊന്നും തന്നെ ചോദിക്കാറില്ല എന്നും ജോർജ്ജ് സമ്മതിക്കുന്നു. ആദ്യമൊക്കെ ചെരുപ്പിടാതെ നടക്കുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു. പ്രത്യേകിച്ച് നല്ല തണുത്ത കാലാവസ്ഥയിലൊക്കെ. എന്നാൽ, ഇപ്പോൾ അതെല്ലാം ശീലമായി എന്നും ജോർജ്ജ് സമ്മതിക്കുന്നു.