ഈ ആചാരം സ്പാനിഷ് സംസ്കാരത്തിന്റെ ദീർഘകാല സവിശേഷതയാണ്. അയൽരാജ്യങ്ങളായ ഫ്രാൻസിലും പോർച്ചുഗലിലും സമാനമായ കാളയോട്ടം നടക്കുന്നുണ്ട്.
കിഴക്കൻ സ്പാനിഷ് നഗരമായ ഒണ്ട(Onda)യിൽ കാളയോട്ട പരിപാടിയിൽ 55 -കാരനായ ഒരാൾ കൊല്ലപ്പെട്ടു. ഫിറ ഡി ഒണ്ട ഫെസ്റ്റിവലിൽ(Fira de Onda festival) ആ മനുഷ്യനെ കാള ആവർത്തിച്ച് ആക്രമിക്കുകയായിരുന്നു. ഇയാളുടെ തലയ്ക്ക് മുറിവേറ്റു. ഇടത് തുടയിലും പരിക്കേറ്റു. അടുത്തുള്ള പട്ടണമായ വില്ലാറിയലിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ടൗൺ ഫെസ്റ്റിവലിലെ എല്ലാ കാളയോട്ട പരിപാടികളും റദ്ദാക്കിയിട്ടുണ്ടെന്നും എന്നാൽ മറ്റ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്നും ഒണ്ട കൗൺസിൽ അറിയിച്ചു.
വേനൽക്കാലത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം സ്പെയിനിൽ സമാനമായ ആഘോഷങ്ങള്‍ പുനരാരംഭിച്ചതിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ മരണമാണിത്. എന്നാൽ ചട്ടം മാറിയെങ്കിലും, കാളകളെ ഓടിക്കുന്ന ചുരുക്കം ചില ആഘോഷങ്ങള്‍ മാത്രമേ മുന്നോട്ട് പോയിട്ടുള്ളൂ. അവ നിർത്തലാക്കണമോ എന്നതിനെച്ചൊല്ലി സ്പെയിനിൽ ചർച്ചകൾ പുരോഗമിക്കവേയാണ് ഈ അപകടം.
ഈ ആചാരം സ്പാനിഷ് സംസ്കാരത്തിന്റെ ദീർഘകാല സവിശേഷതയാണ്. അയൽരാജ്യങ്ങളായ ഫ്രാൻസിലും പോർച്ചുഗലിലും സമാനമായ കാളയോട്ടം നടക്കുന്നുണ്ട്. ആഘോഷത്തിന്‍റെ ഭാഗമായി, നഗരത്തിന്റെ ഒരു ഭാഗത്ത് അഴിച്ചുവിടുന്ന ഒരു കൂട്ടം കാളകൾക്ക് മുന്നിൽ പങ്കെടുക്കുന്ന ആളുകള്‍ ഓടുകയാണ് ചെയ്യുന്നത്. ചില ആഘോഷങ്ങളിൽ, വിവാദമായ കാളപ്പോര് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കാളകളെ കൊണ്ടുപോകുന്നു. ഇത്തരം കാളയോട്ടങ്ങളില്‍ അപകടം പതിവാണ്. 1910 മുതൽ, പാംപ്ലോണയിലെ സാൻ ഫെർമിൻ ഫെസ്റ്റിവലിൽ 16 ഓട്ടക്കാർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.