മഞ്ഞിനെയും മഴയേയും ഭൂകമ്പത്തെയും ചെറുക്കുന്ന വീടുകൾ, പ്രകൃതിസൗഹാർദ്ദപരമായ നിർമ്മാണ രീതി!

By Web Team  |  First Published Aug 8, 2021, 1:22 PM IST

മഴയേയും മഞ്ഞിനെയും അതിജീവിക്കാനാവുന്ന തരത്തിലാണ് കാത്ത് കുനി രീതിയിലുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം. സിമന്‍റുകളൊന്നും ഉപയോഗിക്കാതെയാണ് ഇത് പണിയുന്നത്.


ഹിമാചൽ പ്രദേശിലെ തീർത്ഥൻ വാലിയിലെ ചെഹ്നി കോതിയെന്ന ​ഗ്രാമത്തിനൊരു പ്രത്യേകതയുണ്ട്. പരമ്പരാഗത കാത്ത് കുനി നിർമ്മാണ രീതി ഇപ്പോഴും അവശേഷിക്കുന്ന ചുരുക്കം ചില ഗ്രാമങ്ങളിൽ ഒന്നാണ് അത്. മരം എന്ന അര്‍ത്ഥം വരുന്ന കാത്ത്, മൂല എന്നര്‍ത്ഥം വരുന്ന കൊന എന്നീ വാക്കുകളില്‍ നിന്നുമാണ് കാത്ത് കുനി എന്ന വാക്കുണ്ടായത്. 

മഴയേയും മഞ്ഞിനെയും അതിജീവിക്കാനാവുന്ന തരത്തിലാണ് കാത്ത് കുനി രീതിയിലുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം. സിമന്‍റുകളൊന്നും ഉപയോഗിക്കാതെയാണ് ഇത് പണിയുന്നത്. ഒപ്പം മരത്തൂണുകളിലാണ് ഇത് കെട്ടിയുയര്‍ത്തിയിരിക്കുന്നത്. ശിലാസ്തംഭം തറനിരപ്പിന് മുകളിൽ ഉയർന്ന് സൂപ്പർ സ്ട്രക്ചറിന് ശക്തി നൽകുകയും മഞ്ഞിൽ നിന്നും ഭൂഗർഭജലത്തിൽ നിന്നും തടയുകയും ചെയ്യുന്നു. തികച്ചും പ്രകൃതിസൗഹാർദ്ദപരമാണ് ഇതിന്റെ നിർമ്മാണമെന്നതാണ് മറ്റൊരു പ്രത്യേകത. അയഞ്ഞ, ചെറിയ കല്ലിന്‍റെ കഷ്ണങ്ങൾ നിറഞ്ഞ രണ്ട് സമാന്തര തടി ബീമുകൾക്കിടയില്‍ വിടവുകളുണ്ട്. ഇത് തണുത്ത കാലാവസ്ഥയിൽ ചൂടും വേനൽക്കാലത്ത് തണുപ്പും നിലനിർത്തുന്നു. 

Latest Videos

undefined

കുല്ലുവിന്റെ പ്രസിദ്ധമായ നഗ്ഗർ കോട്ട ഏകദേശം അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് രാജ സിദ്ധ് സിംഗ് നിർമ്മിച്ചത് കാത് കുനി നിർമ്മാണമാണ്. 1905 -ലെ ഒരു വലിയ ഭൂകമ്പത്തിനു ശേഷവും ഇത് കേടുകൂടാതെ നിൽക്കുന്നു. മണാലിയിലെ ഹിഡിംബ ക്ഷേത്രം, മൂരങ്ങിലെ ഗോപുരങ്ങൾ, കിന്നൗറിലെ ചിത്കുൽ, ചെഹ്നി കോതി എന്നിവയ്ക്ക് പുറമേ, പ്രകൃതിദത്തമായി ലഭ്യമായ സാമഗ്രികൾ ഉപയോഗിച്ച് പരമ്പരാഗതമായി നിർമ്മിച്ചവയെല്ലാം കാലത്തിന്റെ പരീക്ഷണത്തിൽ നിൽക്കുകയും പ്രകൃതിദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്നും പറയപ്പെടുന്നു.

(ചിത്രം: ഭിമാകാളി ടെമ്പിൾ, By John Hill, വിക്കിപീഡിയ )

click me!