ആയിരക്കണക്കിന് മുമ്പ് സമുദ്രത്തിന്റെ അടിയിലകപ്പെട്ടുപോയ ഒരു നഗരത്തിന്റെ ശേഷിപ്പാണ് ഇത് എന്നും പറയപ്പെടുന്നു. ജപ്പാനിലെ പടിഞ്ഞാറൻ ഭാഗത്തുള്ള യോനാഗുനി ജിമയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അറ്റ്ലാന്റിസിനെ കുറിച്ച് കേട്ടിട്ടുണ്ടോ? യവനപുരാണങ്ങളിൽ പ്രസിദ്ധമായ ഒരു വൻകരയാണ് അറ്റ്ലാന്റിസ്. ഇത് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിപ്പോയി എന്നാണ് പറയാറ്. എന്നാൽ, ഇത് ശരിക്കും ഉണ്ടായിരുന്നോ, ഇതെവിടെയാണ്, എങ്ങനെയാണ് എന്നതെല്ലാം എക്കാലത്തും ചർച്ചയായിരുന്നു. ഏതായാലും അതിമനോഹരമായ ഒരു മാതൃകാലോകമാണ് ഇതെന്നാണ് സങ്കല്പം. അതുപോലെ, ജപ്പാനിലെ ഒരു വിസ്മയം 'ജപ്പാന്റെ അറ്റ്ലാന്റിസ്' എന്ന് അറിയപ്പെടുന്നുണ്ട്.
അത് കണ്ടാൽ ശരിക്കും നമ്മൾ അമ്പരന്ന് പോകും. ഇത് ശരിക്കും ഉള്ളതാണോ അതോ ഏതെങ്കിലും സങ്കല്പലോകമാണോ എന്നും ഇത് കാണുന്നവർ ചിന്തിച്ച് പോയേക്കാം. കാലങ്ങളായി ഗവേഷകർ ഇത് ഇതുപോലെ ഉണ്ടാക്കിയതാണോ അതോ പ്രകൃതിയുടെ എന്തെങ്കിലും പ്രതിഭാസത്തിന്റെ ഫലമാണോ എന്നതിനെ കുറിച്ചെല്ലാം പഠനം നടത്തുന്നുണ്ട്. മനുഷ്യന്റെ കരവിരുതും പ്രകൃതിയുടെ ശക്തിയും എല്ലാം ചേർന്നാണ് ഇത് ഈ രൂപത്തിലായിരിക്കുന്നത് എന്നാണ് പലരും വിശ്വസിക്കുന്നത്.
undefined
ആയിരക്കണക്കിന് മുമ്പ് സമുദ്രത്തിന്റെ അടിയിലകപ്പെട്ടുപോയ ഒരു നഗരത്തിന്റെ ശേഷിപ്പാണ് ഇത് എന്നും പറയപ്പെടുന്നു. ജപ്പാനിലെ പടിഞ്ഞാറൻ ഭാഗത്തുള്ള യോനാഗുനി ജിമയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജപ്പാന്റെ അറ്റ്ലാന്റിസ് (Japan's Atlantis) എന്നാണ് നാഷണൽ ജ്യോഗ്രഫിക് ഇതിനെ വിശേഷിപ്പിക്കുന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് ഒരു ഭൂകമ്പത്തിലാണ് ഈ നഗരം തകർന്നത് എന്ന് കരുതപ്പെടുന്നു.
1987 -ൽ, റ്യൂക്യു ദ്വീപുകളുടെ തീരത്ത് ഗവേഷണം നടത്തുകയായിരുന്ന ഒരു ഡൈവറാണ് സമുദ്രത്തിന്റെ അടിയിൽ ഈ മഹാനഗരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്. മനോഹരവും കൃത്യവുമായി കൊത്തിയെടുക്കപ്പെട്ട ചില പടികളാണ് ആദ്യം അയാളുടെ ശ്രദ്ധയിൽ പെട്ടത്. ഈ കണ്ടെത്തലിന് ശേഷം പലതരത്തിലുള്ള പഠനങ്ങളും ഇതേ ചുറ്റിപ്പറ്റി നടന്നു. ഒരു വിഭാഗം ഇത് നഗരത്തിന്റെ ശേഷിപ്പുകളാണ് എന്ന് വിശ്വസിച്ചപ്പോൾ, മറ്റൊരു വിഭാഗം ഇതിനെ ശക്തമായി എതിർക്കുകയും ഇത് പ്രകൃതിയിൽ രൂപപ്പെട്ടതാണ് എന്നും വിശ്വസിച്ചു.
ഏതായാലും സമുദ്രത്തിനടിയിലെ ഈ കാഴ്ച അതിമനോഹരം തന്നെയെന്നതിൽ സംശയമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം