ക്ലയന്റുമായുള്ള തന്റെ സെഷൻ ആരംഭിക്കുന്നത് കൗൺസിലിംഗിലൂടെയാണെന്നും അങ്ങനെ ആ വ്യക്തിയെ മനസ്സിലാക്കാൻ തനിക്ക് സാധിക്കുന്നുവെന്നുമാണ് എയ്‌ലി പറയുന്നത്. ക്ലയന്റ് എന്താണ് ഭയപ്പെടുന്നതെന്നും അല്ലെങ്കിൽ എന്താണ് ആഗ്രഹിക്കുന്നതെന്നും അവൾ തിരിച്ചറിയുന്നു.
ഒരു ഡേറ്റിന് (dating) പോകാൻ കോച്ചിംഗ് ആവശ്യമുണ്ടോ? ആവശ്യമുണ്ട് എന്നാണ് ഡേറ്റിംഗ് പരിശീലകയായ എയ്‌ലി സെഗെറ്റി (Aili Seghetti) പറയുന്നത്. ഡേറ്റിംഗിന് മാത്രമല്ല, വിവാഹബന്ധത്തിൽ താളപ്പിഴകൾ പരിഹരിക്കാനും, പുതുമോടികൾക്കിടയിൽ ഉണ്ടായേക്കാവുന്ന ആശങ്കകൾ ദുരീകരിക്കാനും ഇന്റിമസി കോച്ചായ (intimacy coach) എയ്‌ലിയ്ക്ക് കഴിയുന്നു. ഭാര്യാ ഭർത്താക്കന്മാരാകട്ടെ, കാമുകി കാമുകന്മാരാകട്ടെ അവരുടെ ബന്ധം ദീർഘകാലം നീണ്ടുനില്ക്കുന്നതിന് വേണ്ട രസതന്ത്രങ്ങൾ അവളുടെ പക്കലുണ്ട്.
ഏകദേശം 15 വർഷം മുമ്പാണ് എയ്‌ലി ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയത്. അവൾ ഒരു ഉപഭോക്തൃ ഗവേഷകയും ഇന്റിമസി കോച്ചുമായിരുന്നു. അവളുടെ ആദ്യ ഡേറ്റിങ് അനുഭവം അത്ര സുഖകരമായിരുന്നില്ല. അന്നുണ്ടായ അനുഭവങ്ങൾ അവൾക്ക് വളരെ വിചിത്രമായി തോന്നി. ഇന്ത്യയിൽ ആളുകൾക്ക് ഡേറ്റിംഗിനെക്കുറിച്ച് കാര്യമായ അറിവില്ലെന്ന് അതോടെ അവൾക്ക് മനസ്സിലായി. തെറ്റായ ആശയവിനിമയവും, തെറ്റിദ്ധാരണകളും അതിന്റെ രസം കൊല്ലുന്നതായി അവൾക്ക് തോന്നി. ഒരാളുമായി അടുപ്പം സ്ഥാപിക്കാൻ എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം എന്നൊക്കെയുള്ള സാമാന്യ അറിവ് പോലും പലർക്കുമില്ല എന്നവൾ മനസ്സിലാക്കി.
undefined
ബംബിൾ, ടിൻഡർ, ഫേസ്ബുക്ക് തുടങ്ങിയ നിരവധി കമ്പനികൾക്കായി അവൾ മുമ്പ് ഉപഭോക്തൃ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, സെക്‌സ് ആൻഡ് ഇന്റിമസി കോച്ചായി പരിശീലനവും നൽകിയിട്ടുണ്ട്. സംസ്കാരങ്ങളിലുള്ള വ്യത്യസ്തത കാരണം ഇന്ത്യയിലെ ഡേറ്റിംഗ് പ്രവണത വ്യത്യസ്തമാണെന്ന് അവൾ പറയുന്നു. അങ്ങനെ ഇത് മാറ്റാനായി അവൾ 'ഇൻറ്റിമസി ക്യൂറേറ്റർ' എന്ന പേരിൽ ഒരു ഡേറ്റിംഗ്, ഇന്റിമസി കോച്ചിംഗ് സേവനം ആരംഭിച്ചു. ഡേറ്റിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അവൾ അവിടെ പങ്കിട്ടു. ശരീരഭാഷ, കണ്ണുകൾ കൊണ്ടുള്ള സമ്പർക്കം, വസ്ത്രധാരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾ ആളുകളെ പരിശീലിപ്പിച്ചു. അതേസമയം, ഡേറ്റിംഗിന് പോകുമ്പോൾ ഏതൊക്കെ വിഷയങ്ങളാണ് സംസാരിക്കേണ്ടതെന്നും അവൾ പറഞ്ഞു കൊടുക്കുന്നു.
ക്ലയന്റുമായുള്ള തന്റെ സെഷൻ ആരംഭിക്കുന്നത് കൗൺസിലിംഗിലൂടെയാണെന്നും അങ്ങനെ ആ വ്യക്തിയെ മനസ്സിലാക്കാൻ തനിക്ക് സാധിക്കുന്നുവെന്നുമാണ് എയ്‌ലി പറയുന്നത്. ക്ലയന്റ് എന്താണ് ഭയപ്പെടുന്നതെന്നും അല്ലെങ്കിൽ എന്താണ് ആഗ്രഹിക്കുന്നതെന്നും അവൾ തിരിച്ചറിയുന്നു. ആ വ്യക്തി കാഷ്വൽ ഡേറ്റിംഗിനായി തിരയുകയാണോ അതോ ദീർഘകാല പങ്കാളിയെ അന്വേഷിക്കുകയാണോ എന്ന് മനസിലാക്കാനും അവൾ ശ്രമിക്കുന്നു. ഇതിന് ശേഷം ഒരു വ്യക്തിത്വ പരിശോധനയും നടത്തുന്നു. ഡേറ്റിംഗിന്റെ രീതികൾ പഠിപ്പിക്കാൻ അവൾ ക്ലയന്റുകളുമായി റിഹേഴ്സൽ ഡേറ്റിംഗും നടത്തുന്നു.
ആളുകളുടെ താല്പര്യം അനുസരിച്ചാണ് അവൾ ഡേറ്റിംഗ് ആപ്പിൽ പ്രൊഫൈൽ തയ്യാറാക്കുന്നത്. ഇതിനുശേഷം, ക്ലയന്റിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് തീയതി തയ്യാറാക്കുന്നു. വായന ഇഷ്ടപ്പെടുന്നവർക്കായി, ഒരു വായനശാലയിലോ, കോഫിഷോപ്പിലോ ഡേറ്റിംഗ് പ്ലാൻ ചെയ്യുന്നു. ക്ലയന്റിന് ഒരാഴ്ച മുതൽ 3 മാസം വരെ പരിശീലനം ലഭ്യമാണ്. ക്രാഷ് കോഴ്സുകളും നിലവിലുണ്ട്. ഡേറ്റിംഗിന് പോകുമ്പോൾ എങ്ങനെ സംസാരിക്കണം, എങ്ങനെ തൊടണം, ലൈംഗികാനുഭവം കൂട്ടാനുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ ഞങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ, ക്ലയന്റുമായി ഞങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നില്ല. അത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. ജനനേന്ദ്രിയങ്ങളിൽ ചുംബിക്കുകയോ സ്പർശിക്കുകയോ ചെയ്യാറില്ല. പക്ഷേ, ഞങ്ങൾ അവരെ ആശ്ലേഷിക്കുകയോ കൈകളിൽ പിടിക്കുകയോ ചെയ്യാറുണ്ട്" അവൾ പറയുന്നു.
അതേസമയം, അവൾക്ക് നിയമ തടസ്സമുണ്ടെങ്കിൽ ഉപദേശം തേടാനായി ഒരു അഭിഭാഷകനുണ്ട്. കൂടാതെ, പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡുകളും മറ്റ് ടീം അംഗങ്ങളും ദൂരയാത്രകളിൽ അവളെ അനുഗമിക്കും. ഇങ്ങനെ പ്രണയിക്കാൻ പഠിപ്പിച്ച ക്ലയന്റുകൾ അവളെ പ്രണയിച്ച സംഭവങ്ങളും നിരവധിയാണ്. എന്നാൽ പ്രണയവും, ബിസിനസ്സും തമ്മിൽ കൂട്ടിക്കുഴക്കാൻ തനിക്ക് താല്പര്യമില്ലെന്ന് അവൾ പറയുന്നു. ക്ലയന്റിൽ നിന്ന് പ്രീ-ഡേറ്റ് കൗൺസിലിംഗിന് 3000 രൂപയും രണ്ട് മണിക്കൂർ ഡേറ്റിഗിന് 5000 രൂപയുമാണ് എയ്‌ലി ഈടാക്കുന്നത്.