മരംകോച്ചുന്ന തണുപ്പിൽ കുഞ്ഞുങ്ങളെ തനിച്ച് പുറത്ത് കിടത്തിയുറക്കുന്ന രാജ്യങ്ങൾ, കാരണം..!

By Web Team  |  First Published Dec 4, 2023, 10:14 PM IST

അതുപോലെ, സ്കാൻഡിനേവിയൻ, നോർഡിക് ആളുകൾ കരുതുന്നത് കുഞ്ഞുങ്ങളെ പുറത്ത് കിടത്തുന്നത് അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്നാണ്.


നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെ നമ്മളാരെങ്കിലും വീടിന് പുറത്ത് തനിച്ച് കിടത്തിയിട്ട് അകത്തേക്ക് കയറിപ്പോകുമോ? ഒരിക്കലും ഇല്ല അല്ലേ? അങ്ങനെയുണ്ടായാൽ എന്തൊക്കെ സംഭവിക്കും എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. എന്നാൽ, കുഞ്ഞുങ്ങളെ അങ്ങനെ പുറത്ത് കിടത്തിയുറക്കുന്ന രക്ഷിതാക്കളും കെയർ ടേക്കർമാരും ഒക്കെയുണ്ട്. ഇവിടെയൊന്നുമല്ല, കുറച്ച് ദൂരെയാണ്. എന്നാൽ, അങ്ങനെ തനിച്ചാക്കി എന്നുവച്ച് അവർക്ക് അപകടമൊന്നും സംഭവിക്കില്ല. മാത്രമല്ല, അങ്ങനെ ചെയ്തതിന് ഈ മാതാപിതാക്കളെ അവിടെയാരും കുറ്റം പറയാനും പോണില്ല. 

സ്വീഡൻ, നോർവേ, ഫിൻലാൻഡ്, ഡെൻമാർക്ക് തുടങ്ങിയ നോർഡിക്, സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് അങ്ങനെ നടക്കുന്നത്. അതും തണുപ്പുള്ള കാലാവസ്ഥയിലാണ് പകൽനേരങ്ങളിൽ ചിലപ്പോഴൊക്കെ ഇങ്ങനെ ചെയ്യുക. കുഞ്ഞുങ്ങളെ നല്ല ചൂടുകുപ്പായങ്ങളൊക്കെ ഇടുവിച്ചാണ് പുറത്ത് ഉറങ്ങാൻ കിടത്തുന്നത്. ഡേ കെയറുകളിൽ പോലും ഇത്തരത്തിൽ തണുപ്പ് ബാധിക്കാതെ സജ്ജീകരിച്ച സ്‌ട്രോളറുകളിൽ കുഞ്ഞുങ്ങളെ പുറത്ത് കിടത്തിയുറക്കാറുണ്ട്. അതിനായി പുറത്ത് പ്രത്യേകം സ്ഥലങ്ങൾ പോലുമുണ്ടത്രെ. 

Latest Videos

undefined

അതുപോലെ, സ്കാൻഡിനേവിയൻ, നോർഡിക് ആളുകൾ കരുതുന്നത് കുഞ്ഞുങ്ങളെ പുറത്ത് കിടത്തുന്നത് അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്നാണ്. അതുപോലെ അത് അവരെ നന്നായി ഉറങ്ങാൻ സഹായിക്കും എന്നും ഈ നാട്ടുകാർ വിശ്വസിക്കുന്നു. ഒപ്പം, ഈ നാടുകളിലെല്ലാം കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ വളരെ കുറവാണ്. അതിനാൽ തന്നെ ആർക്കും കുട്ടികളെ ഇതുപോലെ പുറത്ത് കിടത്തി പോകുന്നതിൽ ഭയമൊന്നും തോന്നാറില്ല. 

വേറൊരു കാര്യം, നമ്മുടെ പ്രധാന ന​ഗരങ്ങളിൽ ഉള്ളത് പോലെ പൊടിയും അന്തരീക്ഷമലിനീകരണവുമൊന്നും ഇവിടെയില്ല എന്നതാണ്. അതുകൊണ്ട് തന്നെ ആ തരത്തിൽ കുട്ടികൾക്ക് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവില്ല എന്നും ഇവിടുത്തുകാർ കരുതുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയൻ ടിക് ടോക്കറായ ഒല്ലി ബോമാൻ കുഞ്ഞുങ്ങൾ ഇങ്ങനെ പുറത്ത് കിടന്നുറങ്ങുന്നത് കാണിക്കുന്ന ഒരു വീഡിയോ ഷെയർ ചെയ്തത് വൈറലായിരുന്നു. 

വായിക്കാം: ഒൺലി ബ്രാൻഡഡ്; അച്ഛനുമമ്മയും കോടീശ്വരന്മാരല്ല, പക്ഷേ 'കോടീശ്വരന്റെ മകളെ'ന്ന് അറിയപ്പെടുന്ന 11 -കാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!