ദക്ഷിണേഷ്യക്കാർ സിന്ധുനദീതട സംസ്കാരത്തില്‍ നിന്നും രൂപം കൊണ്ട സങ്കരജനതയെന്ന് ജനിതക പഠനം

By Web Team  |  First Published May 4, 2024, 11:26 AM IST

മധ്യേഷ്യയിൽ നിന്നും വടക്ക് തെക്കന്‍ ഏഷ്യയിൽ നിന്നും ശേഖരിച്ച കഴിഞ്ഞ 8,000 വർഷങ്ങള്‍ക്കിടെ ജീവിച്ച 523 വ്യക്തികളിൽ നിന്നും ശേഖരിച്ച പുരാത ജീനുകളില്‍ നടത്തിയ പഠനത്തില്‍ നിന്നുളള വിവരങ്ങളാണ് പഠനത്തിലുള്ളത്. 



ക്ഷിണേഷ്യക്കാര്‍ സിന്ധു നദീതടത്തില്‍ നിന്നും പുറപ്പെട്ട് പോയവരാണെന്ന് ജനിതക പഠനം. സിന്ധു നദീതട പ്രദേശത്ത് നിന്നും കണ്ടെത്തിയ ഒരു പുരാതന സ്ത്രീയുടെ അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച ഡിഎൻഎയില്‍ നടത്തിയ പഠനമാണ് ആധുനിക ഇന്ത്യക്കാരും സിന്ധുനദീതട സംസ്കാരത്തിലെ ജനങ്ങളും തമ്മിലുള്ള ജനിതക ബന്ധം വ്യക്തമാക്കിയത്.  മെസൊപ്പൊട്ടേമിയന്‍ നാഗരീകതയ്ക്കും പുരാതന ഈജിപ്ഷ്യന്‍ നാഗരീകതയ്ക്കും സമകാലീകമായിരുന്ന സിന്ധു നദീതട സംസ്കാരത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ അടുത്ത കാലത്തായി നടക്കുകയാണ്. ഈ പഠനങ്ങളിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉള്ളതെന്ന് ഡിസ്കവറി മാഗസീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏകദേശം 4,000 മുതൽ 5,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി സിന്ധു നദിയുടെ ഫലഭൂയിഷ്ഠമായ പ്രദേശത്ത് വ്യാപിച്ച് കിടന്നിരുന്ന ഒരു പുരാതന സംസ്കാരമായിരുന്നു സിന്ധു നദീതട സംസ്കാരം. ഏതാണ്ട് ഒരു ദശലക്ഷത്തിനടുത്ത് ആളുകള്‍ ഇവിടെ താമസിച്ചിരുന്നെന്ന് കരുതുന്നു. ലോകത്തിലെ അക്കാലത്തെ ഏതാണ്ടെല്ലാ സംസ്കാരങ്ങളുമായും സിന്ധു നദീതടവാസികള്‍ക്ക് വ്യാപാര ബന്ധം ഉണ്ടായിരുന്നു. എന്നാല്‍, ഇവര്‍ എവിടെ നിന്നാണ് സിന്ധു നദീതടത്തിലേക്ക് എത്തിയതെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. പുതിയ പഠനങ്ങള്‍ പറയുന്നത് ഈ ജനത തദ്ദേശീയരായിരുന്നുവെന്നാണ്. സമീപ പ്രദേശങ്ങളില്‍ വേട്ടയാടി ജീവിച്ച ജനത പതുക്കെ കൃഷിയിലേക്ക് തിരിഞ്ഞതോടെ വേലിയേറ്റ വേലിയിറക്കങ്ങളിലൂടെ ഫലഭൂയിഷ്ഠമായ സിന്ധു നദീതടത്തില്‍ സ്ഥരവാസം ഉറപ്പിച്ചു. ഇവര്‍ കാലക്രമേണ ഇന്നത്തെ പാകിസ്ഥാനിലേക്കും ഉത്തരേന്ത്യയിലേക്കും പിന്നാലെ ദക്ഷിണേഷ്യയിലേക്കും വ്യാപിച്ചു. 

Latest Videos

undefined

തുളുക്കാർപട്ടി നാഗരികതയ്ക്ക് പഴക്കം 3000 ബിസി വരെ; മണ്‍പാത്രങ്ങളില്‍ 'പുലി', 'തീ' എന്നീ തമിഴ് വാക്കുകള്‍ !

'ദി ഫോര്‍മേഷന്‍ ഓഫ് ഹ്യൂമന്‍‌ പോപ്പുലേഷന്‍സ് ഇന്‍ സൌത്ത് ആന്‍റ് സെന്‍ട്രല്‍ ഏഷ്യ' (The formation of human populations in South and Central Asia) എന്ന പേരില്‍ സയന്‍സിലും 'ആന്‍ ഏന്‍ഷ്യന്‍റ് ഹാരപ്പന്‍ ജിനോം ലാക്സ് ആന്‍സെസ്ട്രി ഫ്രം സ്റ്റെപ്പെ പാസ്ടോറാലിസ്റ്റ്സ് ഓര്‍ ഇറാനിയന്‍ ഫാര്‍മേഴ്സ്' (An Ancient Harappan Genome Lacks Ancestry from Steppe Pastoralists or Iranian Farmers)  എന്ന പേരില്‍ സെല്ലിലും  പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍. മധ്യേഷ്യയിൽ നിന്നും വടക്ക് തെക്കന്‍ ഏഷ്യയിൽ നിന്നും ശേഖരിച്ച കഴിഞ്ഞ 8,000 വർഷങ്ങള്‍ക്കിടെ ജീവിച്ച 523 വ്യക്തികളിൽ നിന്നും ശേഖരിച്ച പുരാത ജീനുകളില്‍ നടത്തിയ പഠനത്തില്‍ നിന്നുളള വിവരങ്ങളാണ് ആദ്യ പഠനത്തിലുള്ളത്. കടുത്ത ചൂടും ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയും ഡിഎന്‍എകളുടെ സംരക്ഷണത്തിന് തടസമാണ്. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച, ദില്ലിക്ക് പുറത്തുള്ള സിന്ധു കാലഘട്ടത്തിലെ ഒരു ശ്മശാന പ്രദേശത്ത് നിന്നും ലഭിച്ച 61 അസ്ഥികൂട സാമ്പിളുകളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഏകദേശം 4,000 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ മൃതദേഹാവശിഷ്ടത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എ സാമ്പിളുകളിലാണ് പ്രധാനമായും പഠനം നടന്നത്. 

ഗുജറാത്തിലെ കച്ചില്‍ 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം; മലയാളി ഗവേഷക സംഘത്തിന്‍റെ കണ്ടെത്തൽ

ദക്ഷിണേഷ്യയിലെ കൃഷിയുടെ ആരംഭത്തെ കുറിച്ചുള്ള സൂചനകള്‍ ഈ കണ്ടെത്തലില്‍ നിന്നും ലഭിച്ചു. തെക്കുകിഴക്കൻ അനറ്റോലിയ, ഇറാൻ, ഇറാഖ്, സിറിയ എന്നിവ ഉൾപ്പെടുന്ന ഫലഭൂയിഷ്ഠമായ പ്രദേശത്ത് നിന്നുള്ള കുടിയേറ്റക്കാര്‍ ഇറാനിയൻ പീഠഭൂമിയിലൂടെ ദക്ഷിണേഷ്യയിലേക്ക് വ്യാപിക്കുകയും ഒപ്പം അവരുടെ കൃഷിരീതികളും കൊണ്ടുവന്നു എന്നതായിരുന്നു ഇതുവരെയുള്ള സിദ്ധാന്തം. എന്നാല്‍ സിന്ധു നദീതടത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എ മറ്റൊന്ന് വെളിപ്പെടുത്തുന്നു. അവരുടെ വംശപരമ്പര തെക്കുകിഴക്കൻ ഏഷ്യന്‍റെയും ആദ്യകാല ഇറാനിയൻ വേട്ടക്കാരുടെയും മിശ്രിതമായിരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഫെർറ്റൈൽ ക്രസന്‍റ് കുടിയേറ്റക്കാരിൽ (Fertile Cresecent Migrants) നിന്നോ അല്ലെങ്കിൽ കർഷകർ കൂടിയായ യുറേഷ്യയിൽ നിന്നുള്ള സ്റ്റെപ്പി പാസ്റ്ററലിസ്റ്റുകൾ (Steppe Pastoralists) എന്ന മറ്റൊരു ഗ്രൂപ്പിൽ നിന്നോ ഉള്ള ഡിഎൻഎ സ്ത്രീയുടെ ഡിഎന്‍എയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതായത്, ഇറാനിയന്‍ കര്‍ഷകരോ പശുവളര്‍ത്തലുകാരോ ഇക്കാലത്ത് സിന്ധു മേഖലയില്‍ എത്തിയിരുന്നില്ലെന്ന് തന്നെ. അതിനര്‍ത്ഥം സിന്ധു നദീതട ദേശക്കാര്‍ സ്വന്തം നിലയില്‍ കൃഷി രീതികള്‍ കണ്ടെത്തിയെന്ന് പഠനം അനുമാനിക്കുന്നു. അതേസമയം സിന്ധു നദീതട ജനതയ്ക്ക് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണേഷ്യക്കാരുമായി ഏറെ അടുത്ത ഡിഎന്‍എ ബന്ധമുണ്ടെന്നും പഠനം പറയുന്നു. ആധുനിക കാലത്തെ എല്ലാ ദക്ഷിണേഷ്യക്കാരും സിന്ധുനദീതടത്തിൽ നിന്നുള്ളവരാണ് എന്നതിന്‍റെ തെളിവാണിതെന്ന് പഠന രചയിതാവ് വഗീഷ് നരസിംഹൻ പറയുന്നു. 

4,500 വർഷം പഴക്കമുള്ള ശൗചാലയം, സ്റ്റേഡിയം, ബഹുനില കെട്ടിടങ്ങൾ; സിന്ധു നദീതട കാലത്തെ ഏറ്റവും വലിയ കണ്ടെത്തൽ

ഇരു പഠനങ്ങളിലുമായി 12,000 വർഷങ്ങൾക്ക് മുമ്പ് (മധ്യശിലായുഗം) 2,000 വർഷങ്ങൾക്ക് മുമ്പ് (ഇരുമ്പ് യുഗം)  വരെ ജീവിച്ചിരുന്ന ദക്ഷിണ-മധ്യേഷ്യയിൽ നിന്ന് കുഴിച്ചെടുത്ത ആളുകളിൽ നിന്നുള്ള 523 ജീനോമുകൾ വിശകലനം ചെയ്തതായി നരസിംഹൻ കൂട്ടിച്ചേര്‍ത്തു. ഈ വിശകലനങ്ങളില്‍ നിന്ന് ദക്ഷിണേഷ്യക്കാർ ഇറാനിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും വേട്ടക്കാരുമായി അടുത്ത ബന്ധമുള്ളവരാണെന്ന് വെളിപ്പെടുത്തി. അതേസമയം 1800 ല്‍ സിന്ധു നദീതട സംസ്കാരത്തിന്‍റെ തകര്‍ച്ചയ്ക്ക് ശേഷം അക്കാലത്തെ ജനത ഇന്ത്യയുടെ ഉപദ്വീപിൽ നിന്നുള്ള പൂർവ്വിക ഗ്രൂപ്പുകളുമായി ഇടകലർന്നെന്നും പഠനം പറയുന്നു. ഇങ്ങനെ രൂപപ്പെട്ട സങ്കരവിഭാഗമാണ് പിന്നീട് ആധുനിക ദക്ഷിണേഷ്യന്‍ വംശജരുടെ നട്ടെല്ലായി മാറുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സിന്ധുനദീതട സംസ്കാരത്തിന്‍റെ തകർച്ചയ്ക്ക് പിന്നാലെ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ആദ്യകാല പതിപ്പുകളുമായി ഈ പ്രദേശത്തേക്ക് കുടിയേറിയ സ്റ്റെപ്പി പാസ്റ്ററലിസ്റ്റുകളുമായി തദ്ദേശീയര്‍ ഇടകലരുന്നു. ഈ ജനത പതുക്കെ ഉത്തരേന്ത്യയിലേമ്പാടും വ്യാപിക്കുകയും പിന്നീട് കിഴക്കനേഷ്യയിലെ പ്രബലവിഭാഗമായി മാറുകയും ചെയ്യുന്നു.

ചൈനയില്‍‌ 2,400 വർഷം പഴക്കമുള്ള ഫ്ലഷ് ടോയ്‍ലറ്റ് കണ്ടെത്തി !


 

click me!