വൈഗൈ നദിക്കരയില്‍ നടക്കുന്ന ഉത്ഖനനത്തില്‍ സംഘകാല നഗരവാസ കേന്ദ്രമായ കീലാടിയിൽ നിന്ന് പുരാവസ്തു ഗവേഷകർ 'ത' എന്ന തമിഴ് അക്ഷരം ആലേഖനം ചെയ്ത ഒരു മൺപാത്രം കണ്ടെത്തി.
തമിഴ്നാട്ടിലെ മധുരയ്ക്ക് സമൂപത്തെ വൈഗൈ നദിക്കരയില്‍ നടക്കുന്ന ഉത്ഖനനത്തില്‍ സംഘകാല നഗരവാസ കേന്ദ്രമായ കീലാടിയിൽ നിന്ന് പുരാവസ്തു ഗവേഷകർ 'ത' എന്ന തമിഴ് അക്ഷരം ആലേഖനം ചെയ്ത ഒരു മൺപാത്രം കണ്ടെത്തി. ജൂൺ 18 ന് ഉത്ഖനനം നടന്ന സ്ഥലങ്ങളിൽ നിന്ന് മത്സ്യ രൂപങ്ങൾ, ചെമ്പ് വസ്തുക്കൾ, ചെമ്പ് നാണയം, ഒരു തീക്കല്ല് മുദ്ര, നൂറുകണക്കിന് പുരാവസ്തുക്കൾ എന്നിവ കൊണ്ട് അലങ്കരിച്ച രണ്ട് മൺപാത്രങ്ങൾ എന്നിവ കണ്ടെത്തിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയ്ക്ക് കാര്‍ബണ്‍ഡേറ്റിംഗ് പ്രകാരം 2,600 വർഷം പഴക്കമുണ്ട്.
മറ്റൊരു ഉത്ഖനന കേന്ദ്രമായ ചേന്നന്നൂരിൽ നിന്ന് തകർന്ന നിയോലിത്തിക്ക് കൈ കോടാലിയും ടെറാക്കോട്ട സ്ത്രീ പ്രതിമയും കണ്ടെത്തി. ഇവ യഥാക്രമം കൃഷ്ണഗിരി ജില്ലയില്‍ നിന്നും വെമ്പക്കോട്ടൈ വിരുദുനഗർ ജില്ലയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കീലാടിയിലെ ഒരു ഉത്ഖനന കേന്ദ്രത്തില്‍ നിന്നും മത്സ്യ രൂപങ്ങളാൽ അലങ്കരിച്ച രണ്ട് മൺപാത്രങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. കണ്ടെത്തിയ മൺപാത്രങ്ങൾ ഭാഗികമായി തകർന്ന നിലയിൽ നിലയിലാണ്. ഇവിടെ നിന്ന് ചെമ്പ് വസ്തുക്കളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. കീലാടിയിലെ ആദ്യത്തെ രണ്ടാഴ്ചത്തെ ഖനനത്തിൽ 100 ലധികം പുരാവസ്തുക്കളും മുത്തുകളും, സ്പിൻഡിൽ വോർൾസ്, ഹോപ്സ്കോച്ച് എന്നിവയും കണ്ടെടുത്തിരുന്നു.
തമിഴന്‍റെ ചരിത്രം മാറുമോ? ശിവകലൈയിലെ ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കം !
A gold ornament was unearthed during archaeological excavations at Vembakottai in the Virudhunagar district of Tamil Nadu, says the state's Department Of Archaeology. pic.twitter.com/TemfuRzYV3
— ANI (@ANI)കീഴടി ഉദ്ഖനനം; തമിഴന്‍റെ ഉദ്ഭവം സിന്ധു നദീ തീരത്ത് നിന്നോ ?
●Hero stone found near the Krishnagiri, in dist., .
●It is written in language, and characters of 10th century C.E.
●Courtesy : Sri.Parandhaman, Archaeology Dept, Tamilnadu.
●Director (), Survey of India* pic.twitter.com/vFgmVluVuQ
2014 -ലാണ് മധുരയിൽ നിന്ന് 12 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കീലാടിയില്‍ ഖനനം ആരംഭിച്ചത്. ഇവിടെ അധിവസിച്ചിരുന്ന ജനതയ്ക്ക് സിന്ധു നദീതട സംസ്കാരത്തോളം പഴക്കം പുരാവസ്ഥു ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു. ഇരു സംസ്കാരങ്ങളും സമകാലീകമായിരുന്നു. സിന്ധു നദീ തട സംസ്കാരത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ നഗര വ്യവസായവൽക്കരിച്ച വാസസ്ഥലത്തിന്‍റെ മതിയായ തെളിവുകളും കീലാടിയില്‍ നിന്നും ലഭിച്ചിരുന്നു. ഉത്ഖനനത്തില്‍ കടലൂർ ജില്ലയിലെ മറുങ്കൂരിൽ നിന്ന് , ചൈനയുമായി വ്യാപാരബന്ധം സ്ഥാപിച്ചിരുന്ന പ്രസിദ്ധമായ ചോളരാജ്യ കാലഘട്ടത്തിലെ ഒരു ചെമ്പ് നാണയവും കണ്ടെത്തിയിരുന്നു.
ഒരു ഇരുമ്പ് കലപ്പയുടെ തലഭാഗവും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. 4,200 വര്‍ഷം മുമ്പ് തന്നെ തമിഴ്നാട്ടില്‍ മണ്ണില്‍ കലപ്പ കൊണ്ട് ഉഴുത് കൃഷി നടത്തിയിരുന്നു എന്നത് തെക്കേ ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് ഇതുവരെ ഉണ്ടായിരുന്ന ധാരണകളെ തകിടം മറിക്കുന്നതാണ്. ഇക്കാലത്ത് തമിഴ്നാട്ടില്‍ ഇരുമ്പ് സാങ്കേതിക വിദ്യയെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നതിന് ശക്തമായ തെളിവായി ഇത് മാറി. നേരത്തെ നടത്തിയ ഒരു ഉത്ഖനനത്തില്‍ ശിവകലൈയിലെ ഒരു ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കീഴടിയില്‍ ഉയര്‍ത്തെഴുന്നേറ്റ് ആദിദ്രാവിഡ ചരിത്രം