രാജാവ് പോകാൻ നേരം ഗ്രാമവാസികളോട് 'ഈ ഗ്രാമത്തിന്റെ പേരെന്താണ്' എന്ന് ചോദിച്ചു. ഗ്രാമത്തിന് പേരില്ല എന്ന് അറിയിച്ചപ്പോൾ ദീപാവലി എന്ന് ഇനിമുതൽ ഈ ഗ്രാമം അറിയപ്പെടും എന്ന് രാജാവ് പറഞ്ഞത്രെ.
രാജ്യമാകെയും ദീപാവലി ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ്. ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. എന്നാൽ, ഇന്ത്യയിൽ 'ദീപാവലി' എന്ന് പേരായിട്ടുള്ള ഒരു ഗ്രാമമുണ്ട് എന്ന് അറിയാമോ? അതേ ആന്ധ്രപ്രദേശിലാണ് ദീപാവലി എന്ന് പേരായിട്ടുള്ള ഒരു ഗ്രാമമുള്ളത്.
എങ്ങനെയാണ് ആ ഗ്രാമത്തിന് ദീപാവലി എന്ന പേര് വന്നത് എന്നതിന് പിന്നിലും ഈ ഗ്രാമത്തിലുള്ളവർ പറയുന്ന ഒരു കഥയുണ്ട്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഗരാ മണ്ഡലിലാണ് ദീപാവലി എന്ന ചെറിയ ഗ്രാമം. ആ ഗ്രാമത്തിന് പണ്ട് പേരില്ലായിരുന്നുവത്രെ.
undefined
എന്തായാലും, എങ്ങനെ ഗ്രാമത്തിന് ദീപാവലി എന്ന പേര് വന്നു എന്ന് ചോദിച്ചാൽ ഗ്രാമത്തിലുള്ളവർ പറയുന്ന കഥ ഇതാണ്. പണ്ട് പണ്ട്, രാജാക്കന്മാർ ശ്രീകാകുളം ഭരിച്ചിരുന്ന കാലം. ഒരു രാജാവ് ഒരിക്കൽ ഈ ഗ്രാമത്തിലൂടെ തന്റെ കുതിരപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. എന്നാൽ, അതിനിടയിൽ അദ്ദേഹത്തിന് ബോധം പോയി. ബോധം പോയി മയങ്ങിക്കിടന്ന അദ്ദേഹത്തെ പരിചരിക്കാൻ ഗ്രാമവാസികൾ ഓടിയെത്തി. അവർ അദ്ദേഹത്തെ പരിചരിക്കുകയും ബോധം വീണപ്പോൾ വെള്ളം നൽകുകയും ചെയ്തു.
പിന്നീട്, രാജാവ് പോകാൻ നേരം ഗ്രാമവാസികളോട് 'ഈ ഗ്രാമത്തിന്റെ പേരെന്താണ്' എന്ന് ചോദിച്ചു. ഗ്രാമത്തിന് പേരില്ല എന്ന് അറിയിച്ചപ്പോൾ ദീപാവലി എന്ന് ഇനിമുതൽ ഈ ഗ്രാമം അറിയപ്പെടും എന്ന് രാജാവ് പറഞ്ഞത്രെ. അന്ന് മുതലാണ് ഗ്രാമം ദീപാവലി എന്ന് അറിയപ്പെട്ടത് എന്നാണ് ഇവിടുത്തുകാർ പറയുന്നത്.
ആ ഗ്രാമത്തിലുള്ളവർ അഞ്ച് ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മുൻതലമുറകളേയും ഈ അവസരത്തിൽ അവർ ഓർക്കുന്നു. ദീപാവലിദിനത്തിൽ ആളുകൾ അതിരാവിലെ എഴുന്നേറ്റ് സ്ഥാനധീരെപൂജയും പിതൃ കർമ്മവും അനുഷ്ഠിക്കുന്നു.
സോണ്ടി സമുദായക്കാരും തങ്ങളുടെ പൂർവികരുടെ അനുഗ്രഹം തേടി ഈ ദിവസം പിതൃപൂജ നടത്തുകയും പുതുവസ്ത്രം ധരിക്കുകയും ചെയ്യുന്നു. നിലവിൽ, 1,000 പേരാണ് ഈ ഗ്രാമത്തിൽ ഉള്ളത്.