ചുവപ്പും വെള്ളയും നിറത്തിലുള്ള കുപ്പികളിലെത്തുന്ന ഈ മദ്യം ഏറെ പ്രസിദ്ധമാണ്. ചൈനയുടെ സാംസ്കാരിക പരിപാടികളിലും നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഇടങ്ങളിലുമെല്ലാം സാന്നിധ്യമായിരുന്നു ഇത്.
24 കുപ്പികളടങ്ങിയ മദ്യത്തിന്റെ ഒരു ബോക്സിന് കൂടിപ്പോയാൽ എത്ര വില കിട്ടും? 10 ലക്ഷം രൂപ കിട്ടും എന്ന് സങ്കൽപ്പിക്കാനാകുമോ? എന്നാൽ, കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു ലേലത്തിൽ ഒരു മദ്യത്തിന്റെ ബോക്സ് വിറ്റുപോയത് ലക്ഷങ്ങൾക്കാണ്. ചൈനയിലെ ഈ മദ്യം ലേലത്തിലൂടെ വിറ്റുപോയത് 10 ലക്ഷത്തിനും മുകളില്‍ രൂപയ്ക്കാണ്. കിട്ടുമെന്ന് പ്രതീക്ഷിച്ചതിന്‍റെ അഞ്ചിരട്ടിയാണ് ഈ വിലയെന്ന് ലേലശാല തന്നെ പറയുന്നു.
ക്വെയിചോ മൌട്ടായി എന്ന മദ്യം ലണ്ടനില്‍ വച്ച് 10 ലക്ഷം രൂപയ്ക്ക് വിറ്റുപോയതായി ലേലം നടത്തിയ സോതെബിസ് ലേലശാല അറിയിച്ചു. ഈ മദ്യത്തിന്‍റെ ലേലത്തില്‍ ചൈനയ്ക്ക് പുറത്ത് ലഭിച്ച ഏറ്റവും കൂടിയ തുകയാണ് ഇതെന്നും ലേലശാല പറഞ്ഞു. എന്നാല്‍, ഇത്രയധികം തുക കൊടുത്ത് ആരാണ് ഇത് വാങ്ങിയതെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. 'സണ്‍ ഫ്ലവര്‍' ബ്രാന്‍ഡിന് കീഴിലുള്ള 1974 -ലെ ഈ മദ്യത്തിന്‍റെ ബോക്സില്‍ 24 കുപ്പികളാണ് ഉള്ളത്. പിന്നീട് സാംസ്കാരിക വിപ്ലവകാലത്ത് ഇതിന്റെ ബ്രാൻഡ് നെയിം മാറ്റി.
undefined
1969 -ലാണ് ആദ്യമായി ഈ മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. 1974 ആയപ്പോഴേക്കും ഉത്പാദനം കുറയുകയും എന്നാല്‍ ഈ മദ്യത്തിന് വളരെയധികം ആവശ്യക്കാരുണ്ടാവുകയും ചെയ്തു. ഏതായാലും ഇത്രയധികം വിലയ്ക്ക് ഒരു മദ്യം വിറ്റുപോയത് ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് യുകെ -യില്‍ സോഥെബി നടത്തിയ ലേലത്തില്‍ ഇങ്ങനെയൊരു റെക്കോര്‍ഡ് എന്നും പറയുന്നു. 'ഹോംകോങ്ങില്‍ വില്‍പന നടത്തിയപ്പോള്‍ ചില അത്ഭുതങ്ങളൊക്കെ കണ്ടു. എന്നാല്‍, യുകെയിൽ ഇത്രയധികം രൂപയ്ക്ക് ഇത് വിറ്റുപോയത് ഇങ്ങനെയുള്ള മദ്യം ശേഖരിക്കുന്നവരെ തന്നെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ്' എന്നാണ് സോതെബീസിന്‍റെ മൌട്ടായി വിദഗ്ദ്ധനായ പോള്‍ വോംഗ് പറഞ്ഞത്.
ചുവപ്പും വെള്ളയും നിറത്തിലുള്ള കുപ്പികളിലെത്തുന്ന ഈ മദ്യം ഏറെ പ്രസിദ്ധമാണ്. ചൈനയുടെ സാംസ്കാരിക പരിപാടികളിലും നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഇടങ്ങളിലുമെല്ലാം സാന്നിധ്യമായിരുന്നു ഇത്. 'ഫയര്‍ വാട്ടര്‍' എന്ന് വിളിക്കപ്പെടുന്ന ഇത് ചൈനയിലെ സാംസ്കാരിക വിരുന്നുകളിലും ബിസിനസ് പാര്‍ട്ടികളിലും വിളമ്പി. ഇതില്‍ 53 ശതമാനമാണ് ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സേതൂങിന്റെ 'പ്രിയപ്പെട്ട പാനീയം' എന്നും 'നയതന്ത്രത്തിന്റെ പാനീയം' എന്നും ഇത് അറിയപ്പെടുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സനെ 1972 -ൽ ചൈനയിലേക്കുള്ള ചരിത്രപരമായ യാത്രയിൽ സ്വാഗതം ചെയ്യുന്നതിനും, 2013 -ൽ ചൈനീസ് പ്രസിഡന്റ് സി ജിൻപിംഗ് ബരാക് ഒബാമയുമായി കാലിഫോർണിയയിൽ കണ്ടുമുട്ടിയപ്പോഴും ഇത് വിളമ്പിയിരുന്നു.