US Shootout : അമേരിക്കന്‍ കൗമാരക്കാര്‍ എന്തിനാണിങ്ങനെ തോക്കെടുക്കുന്നത്?

By Dr Krishna Kishore  |  First Published Jul 7, 2022, 1:29 PM IST

2018-ന് ശേഷം അമേരിക്കയില്‍ നടന്ന ഏറ്റവും ദാരുണമായ ഒന്‍പത് കൂട്ടക്കൊലകളില്‍ ആറിലെയും പ്രതികള്‍ ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവരായിരുന്നു. ഇത് ഏറെ ഭയാനകമായ ഒരു പുതിയ പ്രവണതയാണ്. അമേരിക്കയിലെ ചെറുപ്പക്കാരില്‍ വളരെ നാമമാത്രമായ ശതമാനം മാത്രമേ ഇത്തരം അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നുള്ളുവെങ്കിലും, സമീപകാലത്തെ മാറ്റങ്ങള്‍ വലിയ ആശങ്കയുളവാക്കുന്നു


അമേരിക്ക ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഈ വെടിവെയ്പ്പുകള്‍ തന്നെയാണ്. അക്രമികള്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണം. അത് അക്രമത്തിന്റെ പാതയിലേക്ക്തിരിയുന്നവര്‍ക്ക് ഒരു പാഠമാകണം. ഇനി ഒരു റോബര്‍ട്ട് ക്രീമോ കൂടി ഉണ്ടാകരുത്.  

Latest Videos

undefined

 

ഇക്കഴിഞ്ഞ ദിവസം ഇല്ലിനോയ് സംസ്ഥാനത്ത് ഒരു ഇരുപത്തിരണ്ടുകാരന്റെ തോക്ക് അപഹരിച്ചത് ഏഴ് ജീവനുകള്‍. ഗുരുതര ശാരീരിക പ്രശ്നങ്ങളും, പരിക്കുകളുമായി മുപ്പതോളം  പേര്‍. തകര്‍ന്നത് ഒരു സമൂഹത്തിന്റെ ശാന്തതയും സമാധാനവും. ഉറ്റവരെ  നഷ്ടപ്പെട്ട കുടുംബങ്ങളുടെ രോദനം.

വെടിയൊച്ചകള്‍ അമേരിക്കയില്‍ നിലക്കുന്നില്ല. ഒരു ഉത്തരവുമില്ലാത്ത, നിരന്തരം സംഭവിക്കുന്ന സവിശേഷമായ ഒരു അമേരിക്കന്‍ പ്രതിഭാസമായി മാറിയിരിക്കുന്നു ഈ കൂട്ടക്കൊലകള്‍. Also Read: തോക്ക് നിയന്ത്രിക്കാനുള്ള പരിപാടികള്‍ അമേരിക്കയില്‍ തോല്‍ക്കുന്നത് ഇതു കൊണ്ടാണ്; ചരിത്രം, വര്‍ത്തമാനം.!

കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നടന്ന വെടിവെയ്പുകള്‍ക്ക് ഉത്തരവാദികള്‍ കൗമാരക്കാരായിരുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകവും നമ്മളെ ഏറ്റവും അലട്ടുന്നതും.  ലോകത്തെവിടെയുമില്ല ഇത്തരം ഒരു സ്ഥിതിവിശേഷം. ബഫലോ. യുവാല്‍ഡി. ഇപ്പോള്‍ ഹൈലാന്‍ഡ് പാര്‍ക്ക് - കൗമാരപ്രായക്കാരാണ് ഇവിടെയെല്ലാം കൊലയാളികളായി അവതരിച്ചത്. 

2018-ന് ശേഷം അമേരിക്കയില്‍ നടന്ന ഏറ്റവും ദാരുണമായ ഒന്‍പത് കൂട്ടക്കൊലകളില്‍ ആറിലെയും പ്രതികള്‍ ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവരായിരുന്നു. ഇത് ഏറെ ഭയാനകമായ ഒരു പുതിയ പ്രവണതയാണ്. അമേരിക്കയിലെ ചെറുപ്പക്കാരില്‍ വളരെ നാമമാത്രമായ ശതമാനം മാത്രമേ ഇത്തരം അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നുള്ളുവെങ്കിലും, സമീപകാലത്തെ മാറ്റങ്ങള്‍ വലിയ ആശങ്കയുളവാക്കുന്നു. 1949 മുതല്‍ 2017 വരെ രേഖപ്പെടുത്തിയ 30 കൂട്ടക്കൊലകളിലെ അക്രമികളില്‍, 21 വയസ്സിന് താഴെയുള്ളവര്‍ രണ്ട് പേര്‍ മാത്രമായിരുന്നു. 

 

 

എന്തിനാണ് അവര്‍ തോക്കെടുക്കുന്നത്?

ഈ ചെറുപ്പക്കാരെല്ലാവരും തന്നെ പതിനെട്ടു വയസ്സ് തികഞ്ഞയുടനെ നിയമാനുസൃതമായി മാരകപ്രഹരശേഷിയുള്ള തോക്കുകള്‍ വാങ്ങി, പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്, അക്രമത്തിനും കൂട്ടക്കൊലക്കും ആഹ്വാനം ചെയ്യുന്ന ഒരു സ്ഥിരം രീതി നമുക്ക് കാണാനാകും. നിലവിലെ സാമൂഹ്യ വ്യവസ്ഥയ്ക്ക് എതിരെ രൂക്ഷമായ പ്രതികരണങ്ങളും. 

ഇവരുടെയെല്ലാം പൊതുപശ്ചാത്തലവും സ്വഭാവവും ഏറെ സമാനതകള്‍ ഉള്ളവയാണ്. നീറുന്ന അപകര്‍ഷതാബോധം, സ്‌കൂളുകളില്‍ 'ബുള്ളീയിങ്ങിന്' വിധേയരായവര്‍, തകര്‍ന്ന കുടുംബസാഹചര്യങ്ങള്‍, വിദ്യാഭ്യാസത്തില്‍ പിന്നോക്കം പോയവര്‍, പ്രതീക്ഷകളറ്റവര്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ - അങ്ങിനെ മാനസികമായി ഒട്ടേറെ പ്രശ്‌നങ്ങളില്‍ പുകയുന്നവരാണ് ഒരു സുപ്രഭാതത്തില്‍ മാരക പ്രഹര ശേഷിയുള്ള തോക്കുകളുമായി സമൂഹത്തിന് നേരെ തിരിയുന്നത്. ജീവിതത്തില്‍ ദൃഢമായ ഒരു താങ്ങില്ലാത്തവരാണ് മിക്കവരും. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അക്രമവും, കൂട്ടക്കൊലയും ആണെന്ന്  ഇവര്‍ തെറ്റായി തിരിച്ചറിയുന്നതില്‍ തുടങ്ങുന്നു പ്രശ്‌നങ്ങള്‍.  Also Read : ടെക്സസിലെ വെടിവെപ്പ്, അക്രമി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷം

ന്യൂയോര്‍ക്ക് ടൈംസ് ഈയിടെ വിശേഷിപ്പിച്ചപോലെ ഒരു കൗമാര മാനസിക പ്രതിസന്ധി ( adolescent mental health crisis) കോവിഡിന് ശേഷം കൂടുതല്‍ പ്രകടമായിരിക്കുന്നു എന്നതും ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം.  

അമേരിക്ക ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഈ വെടിവെയ്പ്പുകള്‍ തന്നെയാണ്. അക്രമികള്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണം. അത് അക്രമത്തിന്റെ പാതയിലേക്ക്തിരിയുന്നവര്‍ക്ക് ഒരു പാഠമാകണം. ഇനി ഒരു റോബര്‍ട്ട് ക്രീമോ കൂടി ഉണ്ടാകരുത്.  

ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവര്‍ക്കിടയില്‍ തോക്ക് നിരോധനം ഏര്‍പ്പെടുത്തണം.  തോക്ക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം, കൗമാരക്കാരുടെ ജീവിത സാഹചര്യം, അവരുടെ സാമൂഹ്യ അന്തരീക്ഷം അടക്കമുള്ള കാര്യങ്ങളില്‍ കൂടി ജാഗ്രത പുലര്‍ത്തണം.  ഒരു സമഗ്രമായ പുനര്‍വിചിന്തനം ആവശ്യമാണ് ഈ വിപത്ത് തടയാന്‍.  അതിന് സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ വെടിഞ്ഞ്, ഇച്ഛാശക്തിയോടെ രാഷ്ട്രീയ നേതൃത്വം മുന്നില്‍നിന്ന് നയിക്കണം. ജനങ്ങള്‍ ഒപ്പമുണ്ടാകും. 
 

click me!