തലയിൽ 'കൃഷി' ഇറക്കി അനജ് വാലെ ബാബ, പ്രയാഗ് രാജ് മഹാ കുംഭമേളയിലെ താരം

By Web Desk  |  First Published Jan 8, 2025, 1:15 PM IST

പ്രയാഗ് രാജില്‍ മഹാകുംഭ മേള തുടങ്ങാന്‍ ഇനിയും ദിവസങ്ങളുണ്ട്. എന്നാല്‍ അതിന് മുമ്പ് തന്നെ തന്‍റെ പാരിസ്ഥിതികാവബോധത്തില്‍ ഒരു ബാബ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. 



2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് പ്രയാഗ് രാജില്‍ മഹാകുംഭമേള നടക്കുന്നത്. പക്ഷേ. ഇപ്പോൾ തന്നെ പ്രയാഗ് രാജിലേക്ക് ഭക്തരുടെ ഒഴുക്ക് തുടങ്ങി. അതേസമയം കുഭംമേളയ്ക്ക് മുമ്പ് തന്നെ ഒരു യോഗി സമൂഹ മാധ്യമങ്ങളുടെ സജീവ ശ്രദ്ധനേടി. 'അനജ് വാലെ ബാബ' എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ഉത്തര്പ്രദേശിലെ സോന്ഭദ്ര ജില്ലയിൽ നിന്നുള്ള ഈ യോഗി തന്‍റെ തലമുടിക്ക് ഇടയില്‍ പ്രത്യേകം സജ്ജീകരിച്ചാണ് നെല്ല് വളര്‍ത്തുന്നത്. അദ്ദേഹം പരിസ്ഥിതി അവബോധത്തിന്‍റെ ജീവിക്കുന്ന പ്രതീകമാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കുടെ അഭിപ്രായം. 

അമർജീത് എന്നാണ് അനജ് വാലെ ബാബയുടെ യഥാർത്ഥ പേര്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി വിളകളാണ് ബാബ തന്‍റെ തലയില്‍ കൃഷി ചെയ്തിട്ടുള്ളത്. ഗോതമ്പ്, ചെറുധാന്യങ്ങൾ, കടല തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ കാർഷിക വിളകൾ. നെറ്റിയോടൊപ്പം ചേര്‍ന്ന് കാവിത്തുണി കെട്ടി അതിനുള്ളിലാണ് അദ്ദേഹത്തിന്‍റെ കൃഷി. തലയില്‍ ഒരു പാടം കൊണ്ട് നടക്കുന്നത് പോലെ. അനജ് വാലെ ബാബയുടെ രൂപം മേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രശസ്തമായി. 

Latest Videos

പ്രത്യേക പുകവലി കേന്ദ്രം തുറന്ന് ശ്രീനഗർ വിമാനത്താവളം; 'വിഡ്ഢികൾ' എന്ന് വിമർശിച്ച് സോഷ്യല്‍ മീഡിയ

Anaaj Wale Baba’ Captivates Mahakumbh Mela with Powerful Eco-Friendly Message https://t.co/yYyk4Ejgta

— The Daily Guardian (@DailyGuardian1)

'ഗ്രാമീണ ഇന്ത്യയെന്നാ സുമ്മാവാ'; ബൈക്കില്‍ നിന്ന് പണവും ശീതള പാനീയങ്ങളും വരുത്തിയ യുവാവിന്‍റെ വീഡിയോ വൈറൽ

പരിസ്ഥിതിയുടെ പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് തന്‍റെ ശ്രമമെന്ന് ബാബ വിശദീകരിക്കുന്നു. 'വനനശീകരണം വർദ്ധിച്ചുവരുന്ന പ്രശ്നമാണ്, കൂടുതൽ പച്ചപ്പ് നടാൻ ആളുകളെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' അദ്ദേഹം തന്‍റെ ആശയം മണി കൺട്രോളിനോട് പറഞ്ഞു. വെറുതെ കാഴ്ചക്കാര്‍ക്ക് വേണ്ടിയുള്ള കൃഷിയല്ല ബാബയുടേത്. മറിച്ച് എല്ലാ ദിവസവും അദ്ദേഹം വിളകൾക്ക് കൃത്യമായ വെള്ളവും വളവും നല്‍കുന്നു. അവയ്ക്ക് എന്തെങ്കിലും കീടബാധയുണ്ടെയെന്ന് പരിശോധിക്കുന്നു. 

കൽപവാസ സമയത്ത് കില ഘട്ടിനടുത്താണ് ബാബ, തന്നെ കാണാനെത്തുന്നവരെ സ്വീകരിക്കുന്നത്. അദ്ദേഹത്തെ ഒന്ന് കാണാനായി പോലും ഭക്തർ പ്രദേശത്ത് തിരക്ക് കൂട്ടുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മഹാ കുംഭമേള അവസാനിച്ചാൽ ബാബ സോൻഭദ്രയിലേക്ക് മടങ്ങിപ്പോകും. അവിടെ തന്‍റെ പാരിസ്ഥിതിക അറിവുകൾ ജനങ്ങളുമായി പങ്കുവയ്ക്കും. കൃഷിയുടെയും പ്രകൃതിയുടെയും പ്രധാന്യത്തെ കുറിച്ച് സാധാരണക്കാരോട് സംസാരിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളില്‍ 45 കോടി ഭക്തരെത്തുമെന്ന് കണക്കാക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ സംഗമമാണ് കുംഭമേള നടക്കുന്നത്. 

'അല്ല, ഇത് ലേഡീസ് കമ്പാർട്ട്മെന്‍റ് തന്നെയല്ലേ?'; ദില്ലി മെട്രോയിലെ സ്ത്രീകളുടെ 'തല്ല്' വീഡിയോ വൈറൽ

click me!