പട്ടാപ്പകൽ പോലും സ്ത്രീകളെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്യുന്നു, ഇത് പുരുഷന് 'പൗരുഷം' തെളിയിക്കാൻ

By Web Team  |  First Published Aug 30, 2021, 1:59 PM IST

സഹായം തേടുന്ന ഒരു സ്ത്രീക്ക് ഒരു പൊലീസ് സ്റ്റേഷൻ സുരക്ഷിതമായ സ്ഥലമല്ല. തട്ടിക്കൊണ്ടുപോകൽ റിപ്പോർട്ട് ചെയ്യാൻ ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ പോയാൽ, അവർ അവളെ നോക്കി ചിരിക്കും. അത് അവരുടെ കാര്യമല്ലെന്നും വീട്ടിൽ പോയി കുടുംബത്തോടൊപ്പം അത് പരിഹരിക്കൂ എന്നുമാണ് പൊലീസ് പറയുന്നത്.


ചൈനയിലേക്കുള്ള ടോരുഗാർട്ട് ക്രോസിംഗിൽ നിന്നും അധികം ദൂരെയല്ലാത്ത അറ്റ്-ബാഷി ഗ്രാമത്തിലെ അമ്മായിയുടെ വീട്ടിൽപോയി വീട്ടിലേക്ക് മടങ്ങവെയാണ് ഐസുലു എന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നത്. അവളുടെ എതിര്‍ഭാഗത്തുനിന്നും വന്ന ആ കാറില്‍ നാലു പുരുഷന്മാരാണ് ഉണ്ടായിരുന്നത്. സെക്കന്‍റുകള്‍ക്കുള്ളില്‍ അവളെ അവര്‍ കാറിനുള്ളിലാക്കി. അവളുറക്കെ ശബ്ദമുണ്ടാക്കി, നിലവിളിച്ചു. പക്ഷേ, ഫലമൊന്നും ഉണ്ടായില്ല. ഇത് 1996 -ലാണ്. അന്നവളൊരു കൗമാരക്കാരിയായിരുന്നുവെങ്കില്‍ ഇന്ന് അവള്‍ക്ക് നാല് മക്കളുണ്ട്. അവളെ തട്ടിക്കൊണ്ടുപോയ ആള്‍ തന്നെയാണ് അവളെ വിവാഹം കഴിച്ചത്. ഇപ്പോഴും അവള്‍ അയാളുടെ ഭാര്യയാണ്. 

അല കച്ചു എന്നറിയപ്പെടുന്ന, വധുക്കളെ തട്ടിക്കൊണ്ടുപോകുന്ന ക്രൂരമായ സമ്പ്രദായം മധ്യകാലഘട്ടം മുതലേ മധ്യേഷ്യയിലുണ്ടായിരുന്നു, അത് ഇന്നും നിലനിൽക്കുന്നു. ദശാബ്ദങ്ങളായി കിർഗിസ്ഥാനിൽ ഇത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. 2013 -ൽ നിയമം കർശനമാക്കി, ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ കിട്ടാം. (മുമ്പ് ഇത് 2000 ഡോളറിന്റെ പിഴയായിരുന്നു). എന്നിരുന്നാലും, ഇതിനുള്ള ശിക്ഷ ചെറുതാണ് എന്നൊരു ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മനുഷ്യാവകാശ സംഘടനയായ റെസ്റ്റ്‌ലെസ് ബീയിംഗിന്റെ അഭിപ്രായത്തിൽ കന്നുകാലികളെ മോഷ്ടിച്ചതിനുള്ള ശിക്ഷ അല കച്ചുവിനേക്കാൾ വളരെ കൂടുതലായിരുന്നു. 

Latest Videos

undefined

"സന്തോഷകരമായ ദാമ്പത്യം കരഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്" എന്നൊരു കിർഗിസ് പഴഞ്ചൊല്ല് തന്നെയുണ്ട്. എന്നാല്‍, ഈ വധുക്കളെ സംബന്ധിച്ചിടത്തോളം അപമാനവും ക്രോധവുമാണ് അത് നല്‍കുന്നത്. മദ്ധ്യ ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും അല കച്ചു പ്രയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ, കിർഗിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ ഇത് സാധാരണമാണ്. എന്നാല്‍, സോവിയറ്റ് ഭരണകാലത്ത്, ഈ ആചാരം അപൂർവ്വമായിരുന്നു, മാതാപിതാക്കൾ സാധാരണയായി വിവാഹങ്ങൾ നടത്തുകയായിരുന്നു. 

രാജ്യത്ത് ലിംഗസമത്വത്തിനായി പോരാടുന്ന സംഘടനയായ വുമൺ സപ്പോർട്ട് സെന്ററിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് വധുവിന്റെ ഇഷ്ടത്തിന് വിരുദ്ധമായി എല്ലാ വർഷവും കുറഞ്ഞത് 12,000 വിവാഹങ്ങൾ നടക്കുന്നുണ്ടെന്നാണ്. (2011 -ലെ റിപ്പോർട്ടിൽ നിന്നുള്ളതാണ് ഈ കണക്ക്, എന്നാല്‍, ഈ കണക്ക് കുറവാണ് എന്നാണ് കരുതുന്നത്). പ്രേമിച്ച് സമയം കളയാനിവിടെ പുരുഷന്മാര്‍ ഒരുക്കമല്ല. തങ്ങളുടെ 'പൗരുഷം' തെളിയിക്കാനായി പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന വിവാഹം കഴിക്കാറാണ് പതിവ്. അതുപോലെ വിവാഹസമയത്ത് പുരുഷന്‍ പെണ്‍വീട്ടുകാര്‍ക്ക് പണമോ കന്നുകാലികളെയോ നല്‍കുന്ന പതിവുണ്ട്. അത് ഒഴിവാക്കാന്‍ കൂടിയാണ് ഈ സമ്പ്രദായം എന്ന് കരുതുന്നു. 

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വരന്‍റെ വീട്ടിലെത്തിക്കുകയും അമ്മായിഅമ്മ വെളുത്ത ഷാള്‍ ഇട്ട് അവളെ സ്വീകരിക്കുകയും ചെയ്യും. പല മാതാപിതാക്കളും പെണ്‍കുട്ടികളോട് ഈ വിവാഹത്തില്‍ തുടരാനാണ് ഉപദേശിക്കാറ്. അതിനാല്‍ തന്നെ മിക്ക പെണ്‍കുട്ടികള്‍ക്കും ആ വിവാഹത്തില്‍ തുടരേണ്ടിയും വരുന്നു. 

ബിഷ്കെക്കിലെ യൂനിസെഫ് ഓഫീസിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, കിർഗിസ്ഥാനിൽ 15 മുതൽ 19 വയസ്സുവരെയുള്ള പ്രായത്തിനടിയലെ മിക്ക പെണ്‍കുട്ടികളും വിവാഹിതരാവുകയും ഗര്‍ഭിണികളാവുകയും ചെയ്യുന്നു. അതേസമയം 13% വിവാഹങ്ങൾ 18 വയസിന് മുമ്പാണ് നടക്കുന്നത്, അത് നിയമവിരുദ്ധമാണെങ്കിലും. 

പലപ്പോഴും ഇവിടെ സ്ത്രീകള്‍ പുരുഷന്മാരാല്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ് പതിവ്. മറ്റ് വഴികളില്ലാത്തതിനാല്‍ ഈ സ്ത്രീകള്‍ അവരെ തന്നെ വിവാഹം ചെയ്യുന്നു. സ്വന്തം വീട്ടിലേക്ക് തിരികെ പോകുന്നത് ലജ്ജാകരമായി കണക്കാക്കപ്പെടുന്നതിനാലും പലായനം ചെയ്താല്‍ കൂടുതല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാലും ആണിത്. 

അത്തരത്തിലുള്ള ഒരു വധുവായ ഐസാദ കനാറ്റ്ബെക്കോവ (27) ഈ വർഷം ഏപ്രിൽ ആദ്യം, രണ്ട് വഴിയാത്രക്കാരുടെ സഹായത്തോടെ കാറിൽ ബലം പ്രയോഗിച്ച് കെട്ടിയിട്ടുകൊണ്ടുപോവുകയും ശേഷം കൊല്ലപ്പെടുകയും ചെയ്തു. തലസ്ഥാനമായ ബിഷ്കെക്കിന്റെ മധ്യഭാഗത്ത് പകൽ വെളിച്ചത്തിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. അത് ഈ ഈ സമ്പ്രദായം ഗ്രാമപ്രദേശങ്ങളിൽ മാത്രം പരിമിതപ്പെടുന്നില്ല എന്ന ഭയപ്പെടുത്തുന്ന സൂചനയാണ് നല്‍കുന്നത്. 

ബിഷ്കെക്കിലെ സെൻട്രൽ ഏഷ്യ സർവകലാശാലയിലെ എഴുത്തുകാരിയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും ഗവേഷകയുമായ ആൾട്ടിൻ കപലോവ സ്ത്രീകൾക്ക് നിയമ പരിരക്ഷ ഇല്ലാത്തതിനെ അപലപിച്ചു. സഹായം തേടുന്ന ഒരു സ്ത്രീക്ക് ഒരു പൊലീസ് സ്റ്റേഷൻ സുരക്ഷിതമായ സ്ഥലമല്ല. തട്ടിക്കൊണ്ടുപോകൽ റിപ്പോർട്ട് ചെയ്യാൻ ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ പോയാൽ, അവർ അവളെ നോക്കി ചിരിക്കും. അത് അവരുടെ കാര്യമല്ലെന്നും വീട്ടിൽ പോയി കുടുംബത്തോടൊപ്പം അത് പരിഹരിക്കൂ എന്നുമാണ് പൊലീസ് പറയുന്നത്” അവർ പറഞ്ഞു.

2018 -ൽ, ഞെട്ടിപ്പിക്കുന്ന ഒരു കേസ് അധികാരികളുടെ ഈ മനോഭാവം എടുത്തുകാണിക്കുന്നതാണ്. ബറൂലൈ തുർദാലി കൈസി എന്ന ഇരുപതുകാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി. ശേഷം ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. തനിച്ച് ഒരു മുറിയിരുത്തി. അവിടെ വച്ച് അയാള്‍ അവളെ കുത്തിക്കൊല്ലുകയായിരുന്നു. അയാളെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എന്നിരുന്നാലും കപലോവ പറയുന്നത് മിക്ക കേസുകളിലും നീതി കിട്ടാറില്ല, ശിക്ഷ വളരെ കുറഞ്ഞതാണ് എന്നാണ്. 

ഇവിടെ ഇപ്പോഴും അല കച്ചുവും സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യുന്നതും ശരിയാണ് എന്ന് വിശ്വസിക്കപ്പെടുന്നവരുണ്ട് എന്നും ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. 

(ചിത്രം പ്രതീകാത്മകം)


 

click me!