യൂട്യൂബർമാരുടെ ഹബ്ബ് ആയി മാറിയ ഈ ഗ്രാമം ഇന്ന് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. അത്രയൊന്നും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത തീർത്തും സാധാരണക്കാരായ ഗ്രാമീണർ താമസിക്കുന്ന ഒരു കൊച്ചു ഗ്രാമം ആയിരുന്നു തുസ്ലി. കൃഷി ചെയ്തും മറ്റ് ഗ്രാമീണ വൃത്തികളിൽ ഏർപ്പെട്ടമായിരുന്നു ഇവർ ജീവിതമാർഗം കണ്ടെത്തിയിരുന്നത്.
യൂട്യൂബ് ഒരു പുതിയ കാര്യം ഒന്നുമല്ല ഇപ്പോൾ. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ വീഡിയോ എടുക്കുകയും യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ഒക്കെ ചെയ്യുന്നത് സർവ്വസാധാരണമാണ്. നിരവധി ആളുകൾ യൂട്യൂബിൽ ജീവിതമാർഗം കണ്ടെത്തുന്നവർ ഉണ്ട്. പക്ഷേ, ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും യൂട്യൂബിൽ നിന്ന് വരുമാനം കണ്ടെത്താൻ സാധിക്കുമോ? അതെങ്ങനെയെന്ന് തോന്നിയെങ്കിൽ അതും സാധ്യമാണെന്ന് കാണിച്ചു തന്നിരിക്കുകയാണ് ഛത്തീസ്ഗഡിലെ റായ്പൂരിലെ തുസ്ലി എന്ന ഗ്രാമം. ഈ ഗ്രാമത്തിന് സ്വന്തമായി എത്ര യൂട്യൂബ് ചാനലുകൾ ഉണ്ടെന്ന് അറിയാമോ? ഒന്നും രണ്ടുമല്ല 40 യൂട്യൂബ് ചാനലുകളാണ് ഈ ഗ്രാമത്തിനു സ്വന്തമായി ഉള്ളത്. അത്രയേറെയൊന്നും വികസിച്ചിട്ടില്ലാത്ത ഈ കൊച്ചു ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും ജീവിത വരുമാനമാണ് ഇന്ന് ഈ ചാനലുകൾ.
യൂട്യൂബർമാരുടെ ഹബ്ബ് ആയി മാറിയ ഈ ഗ്രാമം ഇന്ന് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. അത്രയൊന്നും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത തീർത്തും സാധാരണക്കാരായ ഗ്രാമീണർ താമസിക്കുന്ന ഒരു കൊച്ചു ഗ്രാമം ആയിരുന്നു തുസ്ലി. കൃഷി ചെയ്തും മറ്റ് ഗ്രാമീണ വൃത്തികളിൽ ഏർപ്പെട്ടമായിരുന്നു ഇവർ ജീവിതമാർഗം കണ്ടെത്തിയിരുന്നത്. യൂട്യൂബും സോഷ്യൽ മീഡിയയും ഒന്നും അവർക്ക് പരിചയം പോലും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. അവിടെ നിന്നും ആണ് ഈ ഒരു വലിയ മാറ്റത്തിലേക്ക് ഇവർ എത്തിയത്.
undefined
ഈ മാറ്റത്തിലേക്ക് ഇവരെ കൈപിടിച്ചു നടത്തിയത് രണ്ടു സുഹൃത്തുക്കൾ ആയിരുന്നു. ഗ്യാനേന്ദ്ര ശുക്ലയും ജയ് വർമ്മയും. എസ് ബി ഐ ബാങ്കിലെ നെറ്റ്‌വർക്ക് എൻജിനീയർ ആയിരുന്നു ശുക്ല. ജയ് വർമ്മ ആകട്ടെ അധ്യാപകനും. യൂട്യൂബിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് ഇവരാണ്. അങ്ങനെ ഇരുവരും തങ്ങളുടെ ജോലി ഉപേക്ഷിച്ച് സ്വന്തമായി യൂട്യൂബ് ചാനലുകൾ തുടങ്ങി.
അവരുടെ ചാനലുകൾ വിജയം കണ്ടതോടെ ഗ്രാമത്തിലെ നിരവധി ആളുകൾ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് ആഗ്രഹവുമായി മുന്നോട്ട് വന്നു. എല്ലാവരെയും ശുക്ലയും ബർമയും തങ്ങളാൽ കഴിയും വിധം സഹായിച്ചു. അങ്ങനെ ഇന്ന് ഗ്രാമത്തിലെ സ്വന്തമായുള്ളത് 40 യൂട്യൂബ് ചാനലുകളാണ്. ഗ്രാമത്തിലെ മുഴുവൻ ആളുകളും ഇപ്പോൾ ഈ ചാനലുകളുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. വിനോദവും വിജ്ഞാനവും നിറയുന്ന പരിപാടികളാണ് എല്ലാ ചാനലുകളുടെയും കണ്ടന്റ്.
നക്സൽ ബാധിത മേഖലയായ ഈ ഗ്രാമത്തിലെ പെൺകുട്ടികളുടെ ശാക്തീകരണത്തിലും യൂട്യൂബുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുൻപ് പുറത്തെവിടെയും പോകാൻ പെൺകുട്ടികൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നിരവധി പെൺകുട്ടികളാണ് യൂട്യൂബ് ചാനലുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ ജീവിത മാർഗം കണ്ടെത്തിയിരിക്കുന്നത്.