വീട്ടില്‍ പ്രസവത്തിന് ശ്രമിച്ചത്തിനെ തുടര്‍ന്ന് 16 - കാരി മരിച്ചു; അച്ഛനും ഭര്‍ത്താവും അറസ്റ്റില്‍

By Web Team  |  First Published Feb 9, 2023, 2:50 PM IST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാതിനെ തുടര്‍ന്ന് വീട്ടുകാര്‍, വീട്ടില്‍ തന്നെ പ്രവസത്തിന് സൗകാര്യമൊരുക്കുകയായിരുന്നു. 



ശൈശവ വിവാഹത്തിന് ഇന്നും ശക്തമായ വേരുകളുള്ള സംസ്ഥാനമാണ് അസം. കഴിഞ്ഞ ആഴ്ച മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 2,580 പേരാണ് ബാലവിവാഹ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് അറസ്റ്റിലായത്.  4,074 ശൈശവ വിവാഹ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ അസമില്‍ നിന്ന് മറ്റൊരു ദുരന്തവാര്‍ത്ത കൂടി പുറത്ത് വരികയാണ്. പ്രസവാനന്തര രക്തസ്രാവത്തെ തുടര്‍ന്ന് 16 വയസുള്ള ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി മരിച്ചു. ഇതിന് പിന്നാലെ കുട്ടിയുടെ അച്ഛനെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അസമിലെ ബോംഗൈഗാവ് ജില്ലയിലാണ് സംഭവം. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിന് പിന്നാലെ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് മരിച്ചത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാതിനെ തുടര്‍ന്ന് വീട്ടുകാര്‍, വീട്ടില്‍ തന്നെ പ്രവസത്തിന് സൗകാര്യമൊരുക്കുകയായിരുന്നു. എന്നാല്‍, അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില വഷളായി. ഇതിന് പിന്നാലെ ഇവരെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍, അവിടെ നിന്നും കുറച്ച് കൂടി സൗകര്യമുള്ള ബോംഗൈഗാവിലെ ആശുപത്രിയിലേക്ക് പോകാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ തുടര്‍ന്ന് കുട്ടിയുമായി ബന്ധുക്കള്‍ ബോംഗൈഗാവിലെ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. 

Latest Videos

undefined

കൂടുതല്‍ വായിക്കാന്‍:  ശൈശവ വിവാഹം; അറസ്റ്റിലായത് 2,580 പേര്‍, താത്കാലിക ജയില്‍ പണിയാന്‍ അസം 

സംഭവം പുറത്ത് വന്നതിന് പിന്നാലെ മരിച്ച പെൺകുട്ടിയുടെ ഭർത്താവ് സഹിനൂർ അലി, പിതാവ് ഐനാൽ ഹഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവാനന്തര രക്തസ്രാവം മൂലമാണ് പെൺകുട്ടി മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് പൂർണ്ണ സ്ഥിരീകരണം നൽകാനാകൂവെന്ന് ബോംഗൈഗാവ് ഹെൽത്ത് ജോയിന്‍റ് ഡയറക്ടർ ഡോ. പരേഷ് റായ് പറഞ്ഞു. സംസ്ഥാനത്ത് ബാല വിവാഹങ്ങള്‍ കര്‍ശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നതും ശ്രദ്ധേയം. നിയമം കര്‍ശനമാക്കിയതിന് പിന്നാലെയാണ് 2,580 പേര്‍ അറസ്റ്റിലായത്.  ബാലവിവാഹവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ് നടന്ന അസമില്‍ തന്‍റെ വിവാഹം മുടങ്ങി എന്ന് ആരോപിച്ച് ഒരു 17 -കാരി ജീവനൊടുക്കിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:  നഗ്നരായി കടലില്‍ കുളിച്ച് മാത്രമേ ഈ ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയൂ, അതും പുരുഷന്മാര്‍‌ക്ക് മാത്രം! 

കൂടുതല്‍ വായിക്കാന്‍: അവിശ്വസനീയം ഈ കൂടിക്കാഴ്ച; 58 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍, അമ്മയെയും സഹോദരങ്ങളെയും കണ്ടെത്തി!

 

click me!