കുടുംബ വഴക്ക്; ഭാര്യയുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തി, പിന്നാലെ ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

By Web Team  |  First Published May 9, 2023, 10:56 PM IST

ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രശ്മിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കായംകുളം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. ചേരാവള്ളി ചക്കാലയിൽ ലൗലി എന്ന രശ്മിയെയാണ് ഭർത്താവ് ബിജു കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രശ്മിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഭർത്താവ് ബിജു ചേരാവള്ളി ലെവൽ ക്രോസിന് സമീപം ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest Videos

Read More : വീണ്ടും നാട്ടിലേക്കിറങ്ങി കാട്ടാനക്കൂട്ടം; പുല്‍പ്പള്ളിയിൽ വീടിന്‍റെ മതിൽ തകര്‍ത്തു, കൃഷി നശിപ്പിച്ചു

അതിനിടെ ആലപ്പുഴയില്‍ മറ്റൊരു സംഭവത്തില്‍ ഭാര്യയെ കമ്പിവടി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന ഭർത്താവിനെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനൂർ തോണ്ടുതറയിൽ ദാമോദരൻ മകൻ അനിൽകുമാർ (43)  ആണ് മാന്നാർ പൊലീസിന്‍റെ പിടിയിലായത്.  കഴിഞ്ഞ ഏപ്രിൽ മുപ്പതിനാണ് സംഭവം. വീട്ടിൽ വെച്ച് ഭാര്യയുമായി വഴക്ക് ഉണ്ടായ ശേഷമായിരുന്നു ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ചത്.

തുടർന്ന് ഭർത്താവിനെ പേടിച്ച് സഹോദരന്റെ വീട്ടിലേക്ക് ഓടിയ ഭാര്യയെ പിന്നാലെ ചെന്ന് കമ്പി വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ ഭാര്യയെ വീണ്ടും  മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈയുടെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. സംഭവത്തിന്‌ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നാണ് പോലിസ് പിടികൂടിയത്.

click me!