അയൽവീട്ടിൽ നിന്ന് നായകളുടെ നിർത്താതെയുള്ള കുര, പരിശോധനയിൽ പിടികൂടിയത് 142 നായകളെ

By Web Team  |  First Published Mar 21, 2024, 10:07 AM IST

തെരുവിൽ അലഞ്ഞിരുന്ന 142 നായകളെയാണ് ജനവാസ മേഖലയിലെ വീടിൽ സ്ത്രീ വളർത്തിയിരുന്നത്


വേലാചേരി: ചെന്നൈ വേലാചേരിയിൽ സ്ത്രീയുടെ വീട്ടിൽ നിന്ന് വിവിധ ഇനത്തിലുള്ള 142 നായകളെ പിടികൂടി കോർപ്പറേഷൻ. നായകൾ തുടർച്ചയായി കുരയ്ക്കുന്നതായുള്ള അയൽക്കാരുടെ പരാതിയിലാണ് നടപടി. കോർപ്പറേഷനിൽ നായകളെ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ കോർപ്പറേഷന്റെ നടപടി. വേലാചേരിയിലെ ആണ്ടാൾ അവന്യൂവിലാണ് സംഭവം.

ജനവാസ മേഖലയിൽ ഒരു സ്ത്രീ നിരവധി തെരുവുനായകളേയാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇവരുടെ നിരന്തരമായ ബഹളം അയൽവാസികൾക്ക് ശല്യമായതിന് പിന്നാലെയാണ് കോടതി ഇടപെടലുണ്ടാവുന്നത്. പിടിച്ചെടുത്ത തെരുവുനായകളെ കോർപ്പറേഷന്റെ വിവധ കേന്ദ്രങ്ങളിലേക്ക് മാറ്റി.

Latest Videos

undefined

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഇവയെ വാക്സിനുകൾ നൽകിയ ശേഷം വന്ധ്യകരണത്തിന് വിധേയമാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ വിശദമാക്കി. ആവശ്യമായ സാഹചര്യങ്ങളൊന്നും ഇല്ലാതെയായിരുന്നു ഇവർ നായകളെ സൂക്ഷിച്ചിരുന്നത്. വാക്സിനുകൾ അടക്കമുള്ളവ നായകൾക്ക് നൽകിയിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!