'സ്ത്രീധനം കുറഞ്ഞുപോയതിന് പീഡനം, സ്വകാര്യ ഭാ​ഗത്ത് കുപ്പി കയറ്റി'; ഭർത്താവിനെതിരെ യുവതി

By Web Team  |  First Published Jun 10, 2022, 11:02 PM IST

ഭർത്താവിനെതിരെ യുവതി ബറേലിയിലെ ഇസത്‌നഗർ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി എസ്എസ്പിക്ക് കത്തെഴുതി.


ലഖ്നൗ: സ്ത്രീധനം കുറഞ്ഞുപോയതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നവെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു.  ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. തന്റെ സ്വകാര്യഭാഗത്ത് ഭർത്താവ് കുപ്പി കയറ്റിയെന്ന് യുവതി ആരോപിച്ചു. വീട്ടുകാരിൽ നിന്ന് സ്ത്രീധനം ലഭിക്കാത്തതിനാൽ വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവ് ക്രൂരമായി പെരുമാറുകയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

ഭർത്താവിനെതിരെ യുവതി ബറേലിയിലെ ഇസത്‌നഗർ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി എസ്എസ്പിക്ക് കത്തെഴുതി. നാല് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കുടുംബം സ്ത്രീധനം നൽകിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ കൂടുതൽ പണവും സ്വർണവും വേണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടു. ലഭിക്കാതായതോടെ ആക്രമിക്കാൻ തുടങ്ങി. ബന്ധുക്കളുടെ ആക്രമണത്തെക്കുറിച്ച്  ഭർത്താവിനോട് പരാതിപ്പെട്ടപ്പോൾ ഭർത്താവും തന്നോട് മോശമായി പെരുമാറിയെന്നും യുവതി പറഞ്ഞു. 

Latest Videos

ഭർത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് മർദ്ദനമേറ്റ് നിലവിളിക്കുന്നത് ആസ്വദിക്കുമായിരുന്നെന്നും യുവതി പരാതിപ്പെട്ടു. ഒരിക്കൽ സ്വകാര്യ ഭാഗത്ത് ഭർത്താവ് ഒരു കുപ്പി കയറ്റി. തൊട്ടടുത്ത ദിവസം ഭർതൃപിതാവ് അവളെ വീട്ടിൽ നിന്ന് പോകാൻ നിർബന്ധിച്ചു. എന്നാൽ  ഗർഭിണിയായ ശേഷം മരുമകളെ സ്വീകാര്യമായെന്ന് യുവതി അവകാശപ്പെട്ടു. എന്നാൽ, കുട്ടിയുടെ ജനനത്തിനു ശേഷം പീഡനം പുനരാരംഭിച്ചു. ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്നും വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞു. 

എസ്എസ്പി വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

click me!