കുട്ടികളിട്ട ചൂണ്ടയില്‍ കുടുങ്ങിയത് ബാഗ്, തുറന്നപ്പോള്‍ ആയുധങ്ങള്‍, അന്വേഷണം ആരംഭിച്ച് പാലക്കാട് പൊലീസ്

By Web Team  |  First Published Nov 20, 2022, 7:55 PM IST

 ബാഗ് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


പാലക്കാട്: പാലക്കാട് നഗരത്തിലെ മണലാഞ്ചേരിയിലെ കുളത്തിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്. കുട്ടികൾ ചൂണ്ടയിടുമ്പോൾ ബാഗ് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

click me!