പുറത്തുപറഞ്ഞാൽ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മിണ്ടാതിരുന്നുവെന്നും സ്ത്രീ പറഞ്ഞു. അടുത്തിടെ സഹോദരിയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം കുടുംബം അറിഞ്ഞതെന്ന് പരാതിയിൽ പറഞ്ഞു.
ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭർത്താവിനെതിരെ ഗുരുതര പരാതിയുമായി യുവതി. ഭർത്താവ് സുഹൃത്തുക്കൾക്ക് തന്നെ ബലാത്സംഗം ചെയ്യാൻ അനുവദിച്ചതായാണ് ആരോപണം. കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവിൻ്റെ രണ്ട് സുഹൃത്തുക്കൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും താൻ ഒരുമാസം ഗർഭിണിയാണെന്നും യുവതി ലോക്കൽ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പണം വാങ്ങിയാണ് ഭര്‍ത്താവ് ക്രൂരകൃത്യത്തിന് കൂട്ടുനിന്നത്. ഭർത്താവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. രണ്ട് പ്രതികളും ലൈംഗിക പ്രവർത്തികൾ ഫോണിൽ പകർത്തി ഭർത്താവിന് അയച്ചുകൊടുക്കാറുണ്ടെന്നും യുവതി പറഞ്ഞു.
2010ലാണ് യുവതി ബുലന്ദ്ഷഹർ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാല് കുട്ടികളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ഭർത്താവ് വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിലെത്തും. മൂന്ന് വർഷം മുമ്പ് വീട്ടിൽ വന്നപ്പോൾ തന്നെ ബലാത്സംഗം ചെയ്യാൻ രണ്ട് സുഹൃത്തുക്കളെ അനുവദിച്ചിരുന്നു. യുവതിയുടെ ഭർത്താവ് സൗദിയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഇവർ ഉപദ്രവം തുടങ്ങി. ഭർത്താവ് സൗദി അറേബ്യയിൽ ഇരുന്നുകൊണ്ട് മൊബൈലിൽ പീഡന വീഡിയോകൾ കാണും.
Read More ... 'അവളെന്നെ വഞ്ചിച്ചു', രക്തം വീഴുന്ന വടിവാളുമായി ഹോം ഗാർഡ്, കൊലപ്പെടുത്തിയത് 3 യുവതികളെ
പുറത്തുപറഞ്ഞാൽ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മിണ്ടാതിരുന്നുവെന്നും സ്ത്രീ പറഞ്ഞു. അടുത്തിടെ സഹോദരിയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം കുടുംബം അറിഞ്ഞതെന്ന് പരാതിയിൽ പറഞ്ഞു. സഹോദരിയും ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ഭർത്താവിനെതിരെ പരാതിപ്പെടാൻ ധൈര്യമുണ്ടായതായി യുവതിയുടെ സഹോദരൻ പറയുന്നു. യുവതിയുടെ ഭർത്താവിനെയും സുഹൃത്തുക്കളെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.