പിതാവിനൊപ്പം നടന്നുപോയ കുട്ടിയെ കയറിപിടിച്ച പ്രതിയെ രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം, 2 പേര്‍ പിടിയില്‍

By Elsa Tresa Jose  |  First Published Dec 13, 2022, 3:13 PM IST

പിതാവിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ 38കാരന്‍ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടുമെന്നായപ്പോള്‍ തന്ത്രപരമായി രക്ഷിക്കാന്‍ ശ്രമിച്ചയാളും റിമാന്‍റിലായി. 


കല്‍പറ്റ: വയനാട്ടില്‍ പിതാവിനൊപ്പം നടന്ന് പോകവെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ റിമാന്‍റിലായി. പിതാവിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ 38കാരന്‍ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടുമെന്നായപ്പോള്‍ തന്ത്രപരമായി രക്ഷിക്കാന്‍ ശ്രമിച്ചയാളും റിമാന്‍റിലായി. 

കല്‍പ്പറ്റ സ്റ്റേഷന്‍ പരിധിയിലാണ് പൊതുജനമധ്യത്തില്‍ വച്ച് കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. പുത്തൂര്‍വയല്‍ മില്ല് റോഡ് തെങ്ങിന്‍തൊടി വീട്ടില്‍ നിഷാദ് ബാബു (38), മാങ്ങവയല്‍ കാരടി വീട്ടില്‍ അബു (51) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ്  പിടികൂടിയത്. നിഷാദ് ബാബുവാണ് പെണ്‍കുട്ടിയെ അപമാനിച്ചത്. സംഭവത്തിന് പിന്നാലെ നിഷാദ് ബാബുവിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ റിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് 51കാരനെ പിടികൂടിയത്. 

Latest Videos

undefined

പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതാണ് അബുവിനെതിരെയുള്ള കുറ്റം. പ്രതിയെ അബു വിദഗ്ദ്ധമായി ആള്‍ക്കൂട്ടത്തില്‍ മാറ്റി രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തിയവര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പോക്സോയിലെ വിവിധ വകുപ്പുകളും പ്രകാരമാണ് പ്രതികള്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിയായ നിഷാദ് മുന്‍പും ബലാത്സംഗം, മോഷണക്കുറ്റങ്ങളില്‍ ശിക്ഷയനുഭവിച്ചയാളാണ്.


തിരുവനന്തപുരം വിതുര സ്വദേശിയായ 23കാരനെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുമ്പാണ് വിതുര മേമല സ്വദേശി പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. പതിയെ പതിയെ കൂടുതൽ അടുപ്പം സ്ഥാപിച്ചെടുത്ത പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് വച്ച് കാണാൻ തുടങ്ങി. 

സ്കൂളിലേക്ക് പോകും വഴി കൂട്ടിയെ പലയിടത്തും ചെറുയാത്ര കൊണ്ടുപോകുന്നതിനിടെ പെരുമാതുറയിലെ സൃഹൃത്തിന്റെ വീട്ടിടക്കം പല സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി ഇടയ്ക്കിട സ്കൂളില്‍ അവധിയായതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് വിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

click me!