പൊലീസിനെ കണ്ട് പരുങ്ങി; 4 കിലോ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേർ പിടിയിൽ

By Web Team  |  First Published Mar 17, 2023, 2:07 PM IST

ചിന്നാർ  ബസ്റ്റോപ്പിൽ സംശയകരമായി നിൽക്കുന്ന പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടു  പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടി.


ചെറുതോണി: ഇടുക്കിയിലെ ചെറുതോണിയില്‍ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടി. നാലു കിലോ കഞ്ചാവുമായി  മുരിക്കാശേരി ചിന്നാർനിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ എന്നിവരാണ് പിടിയിലായത്. ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള  സംഘമാണ് ഇവരെ പിടികൂടിയത്. കഞ്ചാവുമായി പിടിയിലായ പുല്ലാട്ട് സിബി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് വിവരം.

ചിന്നാർ  ബസ്റ്റോപ്പിൽ സംശയകരമായി നിൽക്കുന്ന പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടു  പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ പൊലീസ് സംഘം പിന്നാലെ കൂടി. തുടര്‍ന്ന് രണ്ട് പേരെയും  മുരിക്കാശ്ശേരി ചിന്നാർ ഭാഗത്ത് വെച്ച്  വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  വിൽപ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന നാല് കിലോയോളം ഉണക്ക കഞ്ചാവ് കണ്ടെത്തിയത്.  മുരിക്കാശ്ശേരി എസ് എച്ച് ഒ എന്‍ എസ് റോയ്, എസ്ഐ സി.റ്റി ജിജി,  എഎസ്ഐമാരായ പി.ഡി സേവിയര്‍, ഡെജി വര്‍ഗ്ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മാത്യു തോമസ്, ശ്രീജിത്ത്‌ ശ്രീകുമാർ, സിപിഒ ധന്യ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ  പിടികൂടിയത്.

Latest Videos

Read More : ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധം കെട്ടു, കെഎസ്ആർടിസി നിറയെ യാത്രക്കാര്‍; ബ്രേക്ക് ചവിട്ടി നിർത്തി കണ്ടക്ടർ
 

click me!