യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ തട്ടി, വിവരമറിഞ്ഞെത്തിയ പൊലീസിനും നാട്ടുകാര്‍ക്കും നേരെ കയ്യേറ്റവും, അറസ്റ്റ്

കാപ്പ നിയമ പ്രകാരം കഴിഞ്ഞ സെപ്തംബറില്‍ നാടു കടത്തിയ ഗുണ്ടയാണ് മുഹമ്മദ് ഷിഫാന്‍ എന്ന് പൊലീസ്.


തൃശൂര്‍: പുന്നയൂര്‍ക്കുളം പുന്നയൂര്‍ കുരഞ്ഞിയൂരില്‍ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വടക്കേകാട് കല്ലിങ്ങല്‍ കൊമ്പത്തേല്‍ ഷഫ്നുദ്ദീന്‍ (ചിപ്പു-20), മാവിന്‍ചുവട് മുണ്ടാറയില്‍ മുഹമ്മദ് ഷിഫാന്‍ (26), ചമ്മൂര്‍ ചേമ്പലക്കാട്ടില്‍ അബു താഹിര്‍ (25) എന്നിവരെയാണ് വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച കുരഞ്ഞിയൂരില്‍ റോഡരികില്‍ നിന്ന എടക്കഴിയൂര്‍ കുഴികണ്ടത്തില്‍ അജ്മല്‍ റോഷ(20)നെ പ്രതികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരെയും ഇവരെ സഹായിക്കാന്‍ എത്തിയ നാട്ടുകാരെയും ഷിഫാന്റെ നേതൃത്വത്തില്‍ പ്രതികള്‍ കയ്യേറ്റം ചെയ്തിരുന്നു. കാപ്പ നിയമ പ്രകാരം കഴിഞ്ഞ സെപ്തംബറില്‍ നാടു കടത്തിയ ഗുണ്ടയാണ് മുഹമ്മദ് ഷിഫാന്‍ എന്ന് പൊലീസ് പറഞ്ഞു. 

Latest Videos

എസ്ഐ കെ.ബി ജലീല്‍, സിപിഒമാരായ നിബു, സുജിത്ത്, രതീഷ്, സതീഷ് കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പൈന്റ് മുതൽ ലിറ്റർ വരെ, ഇരട്ടി വില വാങ്ങി വിൽപ്പന രണ്ട് ജില്ലകളിൽ; 270 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ 
 

tags
click me!