തിരുവനന്തപുരത്ത് പൊലീസുകാരനെ നടുറോഡില്‍ മർദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 3 പേർ അറസ്റ്റിൽ

By Web Team  |  First Published Jun 16, 2023, 2:19 PM IST

സെൽവരാജന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. 


തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ പൊലീസുകാരനെ മർദിച്ച മൂന്ന് പേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. 

ബേക്കറി ജംഗ്ഷനില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിൽ കയറിയ ടെലികമ്മ്യൂണിക്കേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ ബിജുവിനെയാണ് മർദ്ദിച്ചത്. ജോലിക്ക് ഹാജരാകാതിരുന്നതിന് വകുപ്പ്തല അന്വേഷണം നേരിടുകയാണ് ബിജു. ഇന്ന് രാവിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജിന്‍റെ വീട്ടിലാണ് ബിജു അതിക്രമിച്ചു കടന്നത്. 

Latest Videos

Also Read: താമരശേരി പൊലീസ് സ്റ്റേഷന്റെ സമീപത്തെ കെട്ടിടത്തില്‍ കവര്‍ച്ച; മോഷ്ടിച്ചത് സ്വര്‍ണത്തരികള്‍

പിന്നാലെ സെൽവരാജ്, സഹോദരൻ സുന്ദരൻ, സുഹത്ത് അഖിൽ എന്നിവർ ചേര്‍ന്ന് ബിജുവിനെ മർദ്ദിക്കുകയായിരുന്നു. ഇവരെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദിച്ചതിന് ഇവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്നതിന് പൊലീസുകാരൻ ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.

Also Read: വ്യാപകനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; രണ്ട് മരണം, 22 പേർക്ക് പരിക്ക്, ഇരുട്ടിലായി 900 ഗ്രാമങ്ങള്‍

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

click me!