മൂന്നംഗ സംഘം കോട്ടയത്തെ മൊബൈൽ കടയിലെത്തി, പിന്നാലെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആക്രമണം, അറസ്റ്റ്

By Web Team  |  First Published Jun 15, 2023, 11:51 PM IST

കോട്ടയം നഗരത്തിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ച് മൊബൈല്‍ വില്പന കേന്ദ്രത്തിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
 


കോട്ടയം: നഗരത്തിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ച് മൊബൈല്‍ വില്പന കേന്ദ്രത്തിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കുരുമുളക് സ്പ്രേ ആക്രമണത്തിൽ കലാശിച്ചത്.

മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് പാറശ്ശേരി വീട്ടിൽ ജിനോ ജോസഫ്, മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു സാജു, മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ രാഹുൽ ഷൈജു എന്നിവരാണ് അറസ്റ്റിലായത്. 19 -നും 21 വയസിനും ഇടയിലാണ് മൂവരുടെയും പ്രായം. ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി രാത്രി എട്ട് മണിയോടെ കോഴിച്ചന്ത ഭാഗത്തുള്ള മൊബൈൽ കടയിൽ എത്തി.

Latest Videos

തുടർന്ന് ജീവനക്കാരുടെ നേരെ കുരുമുളക് സ്പ്രേ അടിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് കേസ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവർ മൊബൈൽ കടയിൽ എത്തി ജീവനക്കാരെ അസഭ്യം പറഞ്ഞത് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് ജീവനക്കാരെ ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. 

ആക്രമണത്തിന് ശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ് എച്ച് ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read more:ഫേസ്ബുക്കിൽ പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ചു, നഗ്ന ദൃശ്യംകാണിച്ച് പണവും സ്വർണവും തട്ടി, അറസ്റ്റ്

അതേസമയം, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിലായി. യു കെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്. ആലപ്പുഴ മാളികമുക്ക് സ്വദേശിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു.

click me!