എ സ്ക്വയർ ബാറിൽ വച്ച് കഴിഞ്ഞ 19 ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. അലിമിയാനും മിഥുനും ഇവിടെ മദ്യപിക്കാനെത്തുകയും ജീവനക്കാരുമായി മനപൂർവം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു.
ചാരുംമൂട്: ബാർ ജീവനക്കാരനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട്ടിലെ ബാർ ജീവനക്കാരനായ കാർത്തികപ്പള്ളി മഹാദേവികാട് വലിയ വീട്ടിൽ കിഴക്കതിൽ ശ്രീജിത്തി(32)നെ മർദ്ദിച്ച സംഭവത്തിലാണ് നൂറനാട് കിടങ്ങയം സ്വദേശി അരുൺ കുമാർ (28) പള്ളിക്കൽ സ്വദേശി അലി മിയാൻ ( 27 ) നൂറനാട് സ്വദേശി മിഥുൻ (29) എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്
എ സ്ക്വയർ ബാറിൽ വച്ച് കഴിഞ്ഞ 19 ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. അലിമിയാനും മിഥുനും ഇവിടെ മദ്യപിക്കാനെത്തുകയും ജീവനക്കാരുമായി മനപൂർവം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ബാറിൽ നിന്നു പോയ ഇവർ സുഹൃത്തായ അരുണിനെ കൂട്ടി വരുകയും വടിവാളുപയോഗിച്ച് കൗണ്ടറിലുണ്ടായിരുന്ന ശ്രീജിത്തിനെ അക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് പ്രതികൾ രക്ഷപ്പെട്ടു.
ഇന്‍ഷൂറന്‍സ് ഏജന്‍റിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍
സിഐ പി. ശ്രീജിത്ത്, എസ്ഐമാരായ മഹേഷ്, ബാബുക്കുട്ടൻ സിപിഒമാരായ വിഷ്ണു, രഞ്ജിത്ത്, ഇസ്ലാഹ് എന്നിവരുൾപ്പെട്ട സംഘം നൂറനാട്ടുള്ള സ്വകാര്യാശുപത്രി പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന വടിവാളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി കോഴിക്കോട് രണ്ട് പേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. കുന്ദമംഗലത്ത് വച്ചാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.
അതേസമയം കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് വിൽപ്പന നടത്താനായി എത്തിച്ച 36 പൊതി കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയിലായി. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുൻ (21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 100 ഗ്രാമിൻറെ 36 പൊതതികളാണ് പൊലീസ് പ്രതിയിൽ നിന്നും കണ്ടെത്തിയത്.
വർഷങ്ങളായി മലപ്പുറം ജില്ലയിലെ കൊളത്തൂരിലെ സ്‌കൂൾ പരിസരങ്ങളിലും കുറുപ്പത്താൽ ടൗൺ കേന്ദ്രീകരിച്ച് പ്രദേശവാസികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അർജുനെന്ന് എക്സൈസ് പറഞ്ഞു. പ്രതിക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും എക്സൈസ് അധികൃതർ പറഞ്ഞു.