ചിക്കൻ ബിരിയാണിയുടെ രുചിയെ ചൊല്ലി തര്‍ക്കം; കേസ് പിന്‍വലിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍

By Web Team  |  First Published Jun 22, 2023, 1:18 AM IST

കേസ് പിന്‍വലിക്കണമെങ്കില്‍ പണം തരണമെന്നും അല്ലാത്തപക്ഷം കേസില്‍ കുടുക്കുമെന്നും ദിനേശ് ഭീഷണിപ്പെടുത്തുകയായിരുന്നു. 


തൃശൂര്‍: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് വടക്കുഞ്ചേരിക്ക് സമീപം വണ്ടാഴി സ്വദേശി ദിനേശിനെയാണ് മണ്ണൂത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണൂത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

മേയ് 24നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ മണ്ണൂത്തിക്കടുത്ത് പട്ടിക്കാട്ടുള്ള വ്യവസായിയായ കെ.പി ഔസേപ്പിനെയാണ് ദിനേശ് ഭീഷണിപ്പെടുത്തിയത്. പട്ടിക്കാട്ടുള്ള ലാലീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമകളിലൊരാളാണ് ഔസേപ്പ്. ഹൈപ്പര്‍ മാര്‍ക്കറ്റിന് കീഴിലെ ഹോട്ടലില്‍നിന്നും ദിനേശും സഹോദരന്റെ മകനും ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നു. ഇതിന്റെ രുചിയെ ചൊല്ലി ദിനേശും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കവും കൈയേറ്റവും ഉണ്ടായി. പിന്നീട് ഹോട്ടല്‍ ഉടമയേയും മാനേജരേയും സ്റ്റാഫുകളേയും പ്രതികളാക്കി ദിനേശ് പീച്ചി പൊലീസില്‍ പരാതി നല്‍കി.

Latest Videos

ഈ കേസ് പിന്‍വലിക്കണമെങ്കില്‍ പണം തരണമെന്നും അല്ലാത്തപക്ഷം കേസില്‍ കുടുക്കുമെന്നും ദിനേശ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഔസേപ്പ് പണം കൈമാറി. തുടര്‍ന്ന് ഔസേപ്പ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒല്ലൂര്‍ എ.സി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മണ്ണൂത്തി പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.


എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍

കോഴിക്കോട്: എംഡിഎംഎ മയക്കുമരുന്നുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് പിടിയിലായത്. മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്ത് വച്ചാണ് നൗഫിനെ പിടികൂടിയത്. 6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. 
അടിവാരം പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംശയാസ്പദ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 

   കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷന്‍ നേതാവ് നൈനൂക്കും സംഘവും പിടിയില്‍ 

ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം..

click me!