കുടപ്പനക്കുന്ന് സ്വദേശി ഓജിയും കൂട്ടുകാരനും, രഹസ്യ വിവരം കിട്ടി പിടികൂടി; കിട്ടിയത് എംഡിഎഎയും കഞ്ചാവും!

By Web Team  |  First Published Nov 17, 2024, 9:45 PM IST

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ മയക്കുമരുന്നുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.


തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ അർജുൻ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്നും 10.55 ഗ്രാം എംഡിഎംഎയും 14 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ മയക്കുമരുന്നുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിലാണ് പ്രതികശെ പൊക്കിയത്. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ കുമാർ,  സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ശരത്, നിഖിൽ രാജ് (സൈബർ സെൽ), അനന്തു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Latest Videos

undefined

അതിനിടെ ആലപ്പുഴയിലും എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ണ്ണഞ്ചേരി സ്വദേശിയായ നസീർ നവാസ് (21) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2.1932 ഗ്രാം എംഡിഎംഎയും 1.87ഗ്രാം കഞ്ചാവും കണ്ടെത്തി.  ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്തിന്‍റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ  വിജയകുമാർ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ്.എ.ജെ എന്നിവരടങ്ങിയ സംഘമാണ് നവാസിനെ അറസ്റ്റ് ചെയ്തത്.

Read More : പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ആലപ്പുഴയിൽ കായിക അധ്യാപകൻ അറസ്റ്റിൽ

tags
click me!