മേശ വലിപ്പിലുളള നാണയങ്ങളിടുന്ന മൂന്ന് പാത്രങ്ങൾ കാണാനില്ല. രണ്ടായിരത്തോളം രൂപയാണ് അതിലുണ്ടായിരുന്നത്. വന്ന വരവിൽ രണ്ട് സോഡയും മോഷ്ടാവ് പൊട്ടിച്ച് കുടിച്ചു. മറ്റൊന്നും നഷ്ടമായിട്ടില്ലെന്നാണ് ജോസ് പറയുന്നത്.
ഇരിട്ടി: കണ്ണൂർ ഇരിട്ടി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള മിൽമ ബൂത്തിൽ കളളൻ കയറി. രണ്ടായിരം രൂപയുടെ നാണയങ്ങൾ കവർന്നു. രണ്ട് സോഡയും എടുത്തുകുടിച്ചാണ് മോഷ്ടാവ് മടങ്ങിയത്. പൊലീസ് സ്റ്റേഷന് അടുത്താണ് ബാബു ജോസിന്റെ മിൽമ ബൂത്ത്.
കഴിഞ്ഞ ദിവസം രാവിലെ ബൂത്ത് തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടത്. തുറന്നുനോക്കിയപ്പോൾ മേശ വലിപ്പിലുളള നാണയങ്ങളിടുന്ന മൂന്ന് പാത്രങ്ങൾ കാണാനില്ല. രണ്ടായിരത്തോളം രൂപയാണ് അതിലുണ്ടായിരുന്നത്. വന്ന വരവിൽ രണ്ട് സോഡയും മോഷ്ടാവ് പൊട്ടിച്ച് കുടിച്ചു. മറ്റൊന്നും നഷ്ടമായിട്ടില്ലെന്നാണ് ജോസ് പറയുന്നത്.
എന്നാലും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മോഷ്ടാവ് തകർത്ത പൂട്ടുമായെത്തി ബാബു പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പണവും സോഡയും കട്ട കളളനെ കിട്ടണമെന്നാണ് ബാബു ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം