പതിനഞ്ചു വയസുകാരിക്ക് നേരെ ലൈംഗിക പീഡനം; പ്രതി അറസ്റ്റില്‍

By Web Team  |  First Published Mar 25, 2022, 11:50 PM IST

പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 


കൊല്ലം: പരവൂരിൽ പതിനഞ്ചു വയസുകാരിക്ക് നേരെ ലൈംഗിക പീഡനം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ നിരന്തരം പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പരവൂർ കോട്ടപ്പുറം സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. അമ്മയ്ക്കൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന പതിനഞ്ചു വയസുകാരിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്തായിരുന്നു പീഡനം. 

Latest Videos

undefined

പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജേഷിന്റെ ക്രൂരത ഒരു ബന്ധുവിനോടാണ് കുട്ടി തുറന്നു പറഞ്ഞത്. ബന്ധു വിവരം ശിശുക്ഷേമ സമിതിയിൽ അറിയിക്കുകയായിരുന്നു. 

പിന്നീട് പൊലീസ് കുട്ടിയുടെ രഹസ്യ മൊഴി എടുത്തു. ബലാൽസംഗ കുറ്റവും പോക്സോ നിയമപ്രകാരമുള്ള കേസും രാജേഷിനെതിരെ ചുമത്തി. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

click me!