ബാ​ഗ് പരിശോധിച്ചപ്പോൾ 11 കൂറ്റൻ പല്ലികൾ, ഓരോന്നിനും വില 60 ലക്ഷംവീതം, കള്ളക്കടത്ത് നീക്കം പൊളിച്ച് അസം പൊലീസ് 

Published : Apr 12, 2025, 02:38 PM ISTUpdated : Apr 12, 2025, 02:45 PM IST
ബാ​ഗ് പരിശോധിച്ചപ്പോൾ 11 കൂറ്റൻ പല്ലികൾ, ഓരോന്നിനും വില 60 ലക്ഷംവീതം, കള്ളക്കടത്ത് നീക്കം പൊളിച്ച് അസം പൊലീസ് 

Synopsis

ഇന്ത്യയിൽ, അസമിലെയും അരുണാചൽ പ്രദേശിലെയും ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വലിപ്പമുള്ള പല്ലികളാണ് ഇവ. തെക്കുകിഴക്കൻ ഏഷ്യയിൽ ഇവയ്ക്ക് ആവശ്യക്കാരേറെയുണ്ട്. 

ഗുവാഹത്തി: അസമിലെ ദിബ്രുഗഡിൽ 11 അപൂർവ ഇനമായ ടോക്കായി ഗെക്കോ പല്ലികളെ കടത്താൻ ശ്രമിച്ചവരെ പിടികൂടി പൊലീസ്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ഇത്തരം പല്ലികളെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ ഘർഫാലിയ (40) എന്നിവരാണ് അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാം.

ഇന്ത്യയിൽ, അസമിലെയും അരുണാചൽ പ്രദേശിലെയും ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വലിപ്പമുള്ള പല്ലികളാണ് ഇവ. തെക്കുകിഴക്കൻ ഏഷ്യയിൽ ഇവയ്ക്ക് ആവശ്യക്കാരേറെയുണ്ട്.  അരുണാചൽ പ്രദേശിൽ നിന്നാണ് ടോക്കെ ഗെക്കോകളെ കൊണ്ടുവന്നതെന്നും ഓരോന്നിനെയും 60 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചതായും പ്രതികൾ പോലീസിനോട് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. മൂന്ന് ബാ​ഗുകളിലാണ് ഇവർ പല്ലികളെ കടത്താൻ ശ്രമിച്ചത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ
പുറത്ത് ‘വീട്ടിൽ ഊണ്’, അകത്ത് മിനി ബാർ, മുകൾ നിലയിൽ രഹസ്യ അറ, റെയ്ഡിൽ കിട്ടിയത് 76 കുപ്പി മദ്യം