പോക്സോ: 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 44 കാരന് നാല് വർഷം കഠിന തടവ് ശിക്ഷ

By Web Team  |  First Published Jul 16, 2022, 3:49 PM IST

നാലുവർഷം കഠിനതടവിന് പുറമെ 25,000 രൂപ പിഴയും വാസുദേവൻ അടയ്ക്കണം

തൃശ്ശൂർ കുന്ദംകുളത്ത് പോക്സോ കേസ് പ്രതിക്ക് നാലുവർഷം കഠിന തടവ് ശിക്ഷ വിധിച്ചു. 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. 44കാരനായ ചിറനെല്ലൂർ പട്ടിക്കര സ്വദേശി വാസുദേവനെയാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. നാലുവർഷം കഠിനതടവിന് പുറമെ 25,000 രൂപ പിഴയും വാസുദേവൻ അടയ്ക്കണം. കുന്ദംകുളം അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഗർഭഛിദ്രം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ച യുവതിക്ക് നിരാശ

Latest Videos

15 കാരി ആറ് മാസം ഗർഭിണി; കുഞ്ഞിനെ ഉടൻ പുറത്തെടുക്കണമെന്ന് കേരള ഹൈക്കോടതി

കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണ൦. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്ക൦ കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി.

എട്ട് വർഷത്തിനിടെ 14 തവണ നിർബന്ധിത ​ഗർഭഛിദ്രത്തിനിരയായി

സ൪ക്കാ൪ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിർദ്ദേശം. കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. പോക്സോ കേസിൽ ഇരയാണ് പതിനഞ്ച് വയസ്സുകാരി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ൪ഭച്ഛിദ്ര൦ അനുവദനീയമല്ല. കേസ് പത്ത് ദിവസത്തിന് ശേഷ൦ വീണ്ടും പരിഗണിക്കു൦. സർക്കാർ ഇക്കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു, ബലമായി വീട്ടിലെത്തിച്ച് ബലാത്സംഗം; 48 കാരന്‍ പിടിയില്‍

പോക്സോ കേസ് പ്രതിക്ക് നാല് വർഷം തടവ് ശിക്ഷ

click me!