തൃശൂരിൽ പോക്സോ കേസിൽ മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ്

By Web Team  |  First Published Mar 10, 2023, 3:38 PM IST

സ്കൂളിലെ അധ്യാപകരോടാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 


തൃശൂർ : പോക്സോ കേസിൽ മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് ശിക്ഷിച്ചത്. 2019 ജനുവരി മാസം മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് പലതവണ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. സ്കൂളിലെ അധ്യാപകരോടാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 

Read More : ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്കും സുഹൃത്തിനും നേരെ ഭർത്താവ് ആസിഡ് എറിഞ്ഞു, ​ഗുരുതര പരിക്ക്

Latest Videos

click me!