പാര്‍ക്കിംഗ് തര്‍ക്കം; യുവാവിനെ സോഡാക്കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ പിടിയില്‍

By Web Team  |  First Published May 20, 2024, 12:20 PM IST

ഒരു കടയ്ക്ക് സമീപം വാഹനം നിര്‍ത്തി വെള്ളം കുടിക്കുന്നതിനിടെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടാകുകയായിരുന്നു.


കോഴിക്കോട്: വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ സോഡാക്കുപ്പികൊണ്ട് കുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. വളയം ജാതിയേരി പീടികയില്‍ റസാഖ് (53), ജാതിയേരി പീടികയില്‍ ഷഫീഖ് (28) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. വളയം തീക്കുനിയിലെ ചപ്പാരച്ചംകണ്ടിയില്‍ അമല്‍ ബാബു (23), സുഹൃത്തുക്കളായ അഭിനന്ദ്, വിഷ്ണു, അര്‍ജുന്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു കടയ്ക്ക് സമീപം വാഹനം നിര്‍ത്തി വെള്ളം കുടിക്കുന്നതിനിടെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് റസാഖും ഷഫീഖും ഉള്‍പ്പെട്ട സംഘം ഇവരെ മര്‍ദ്ദിച്ചു എന്നാണ് പരാതി. ഇതിനിടയിലാണ് അമല്‍ ബാബുവിന് കുത്തേറ്റത്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

Latest Videos

'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!