കവർച്ച, തട്ടിപ്പ്, 35 കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി 'പൂമ്പാറ്റ സിനി'യെ കാപ്പ ചുമത്തി ജയിലിലാക്കി

By Web Team  |  First Published Jun 16, 2023, 8:21 PM IST

വ്യാജ സ്വണ്ണം പണയം വയ്ക്കുക,  കവർച്ച, സാമ്പത്തിക തട്ടിപ്പ് അക്രമണം തുടങ്ങി 35 കേസുകളിലെ പ്രതിയാണ് സിനി.


തൃശൂർ: നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി അറസ്റ്റിൽ. തൃശൂർ പൊലീസ് ആണ് കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെന്നറിയപ്പെടുന്ന സിനി ഗോപകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. വ്യാജ സ്വണ്ണം പണയം വയ്ക്കുക,  കവർച്ച, സാമ്പത്തിക തട്ടിപ്പ് അക്രമണം തുടങ്ങി 35 കേസുകളിലെ പ്രതിയാണ് സിനി.

എറണാകുളം പള്ളുരുത്തി സ്വദേശിനിയാണ് സിനി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് ഇവരെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.

Latest Videos

Read More : വീട്ടുകാർ എതിർത്തു, വിവാഹത്തിൽ നിന്ന് പിന്മാറി; മുൻ കാമുകയുടെ അശ്ലീല വീഡിയോ ഓൺലൈനിൽ, യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!