ഫാമുകളിലെ കാലിത്തീറ്റയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച ഡ്രമ്മുകളിൽ സൂക്ഷിച്ചിരുന്ന വൻതോതിൽ നാടൻ മദ്യവും പോലീസ് കണ്ടെടുത്തു.
ഗുണ: ഗ്രാമപ്രദേശങ്ങളില്‍ വെള്ളം നല്‍കുന്ന ഹാൻഡ് പമ്പുകൾ സാധാരണ കാഴ്ചയാണ്. എന്നാൽ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭാൻപുര ഗ്രാമത്തിൽ പോലീസ് കണ്ടെത്തിയ ഹാൻഡ് പമ്പ് വെള്ളത്തിന് പകരം നല്‍കിയതച് മദ്യമായിരുന്നു. ഇവിടെ വന്‍ വ്യാജമദ്യ റാക്കറ്റിനെയാണ് പൊലീസ് തകര്‍ത്തത്.
തിങ്കളാഴ്ച ഗ്രാമത്തിൽ വ്യാപകമായി നടത്തി റെയ്ഡില്‍ വന്‍ റാക്കറ്റാണ് പൊലീസ് തകര്‍ത്തത്. പരിശോധനയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലും, വയലുകളിൽ കാലിത്തീറ്റയുടെ അടിയിൽ ഒളിപ്പിച്ചതോ ആയ മദ്യം നിറച്ച എട്ട് ഡ്രമ്മുകൾ കണ്ടെടുത്തു.
undefined
"ഭൂമിക്കടിയിൽ ഒളിപ്പിച്ച മദ്യത്തിന്‍റെ ഡ്രമ്മുകൾ ഘടിപ്പിച്ച ഒരു ഹാൻഡ് പമ്പും പൊലീസ് കണ്ടെടുത്തു. പോലീസ് ഉദ്യോഗസ്ഥർ അത് പമ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ, മറ്റേ അറ്റത്ത് നിന്ന് മദ്യം പുറത്തേക്ക് വരാൻ തുടങ്ങി" ഗുണ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
ഫാമുകളിലെ കാലിത്തീറ്റയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച ഡ്രമ്മുകളിൽ സൂക്ഷിച്ചിരുന്ന വൻതോതിൽ നാടൻ മദ്യവും പോലീസ് കണ്ടെടുത്തു. അനധികൃത മദ്യവ്യാപാരം നടത്തുന്ന ആളുകൾ മദ്യം നിറച്ച ഡ്രമ്മുകൾ മറയ്ക്കാൻ അവ കുഴിച്ചിട്ടിരുന്നു. ഈ ഡ്രമ്മുകളിൽ നിന്ന് മദ്യം പുറത്തെടുക്കാൻ ഒരു ഹാൻഡ് പമ്പ് ഉപയോഗിച്ചത് എന്നാണ് കരുതുന്നത്. നിരവധി കുപ്പികളും അഞ്ച് ലിറ്റർ ക്യാനുകളിലും ഈ പമ്പില്‍ നിന്നാണ് മദ്യം നിറച്ചത് എന്നാണ് എസ്.പി ശ്രീവാസ്തവ പറയുന്നത്.
രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയെങ്കിലും മദ്യവിൽപ്പനയിൽ ഏർപ്പെട്ടിരുന്നവർ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. “ സംഭവത്തില്‍ പോലീസ് എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവരെ പിടികൂടാൻ തിരച്ചിൽ തുടരുകയാണ്,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളിലും നാടൻ നിർമ്മിത മദ്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകണ്ഡാപുരം ജിഎച്ച്എസ്എസിൽ റാഗിംഗ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു