വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ 22കാരി കാമുകനൊപ്പം ഒളിച്ചോടി, കൊലപ്പെടുത്തി ഭർത്താവും സഹോദരനും

By Web Desk  |  First Published Jan 3, 2025, 2:43 PM IST

അയൽവാസിയുമായുള്ള 22കാരിയുടെ പ്രണയം എതിർത്ത വീട്ടുകാർ 28കാരന് യുവതിയെ വിവാഹം ചെയ്ത് നൽകിയത് നവംബർ അവസാനവാരമായിരുന്നു. വിരുന്നിനായി വീട്ടിലെത്തിയപ്പോഴാണ് യുവതി ഒളിച്ചോടിയത്. 


ഭാഗ്പത്: പ്രണയം വീട്ടുകാർ എതിർത്തു. താൽപര്യമില്ലാത്ത യുവാവിന് വിവാഹം ചെയ്തു നൽകി. വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ കൊലപ്പെടുത്തി സഹോദരനും ഭർത്താവും. ഉത്തർപ്രദേശില ഭാഗ്പതിലാണ് സംഭവം. ബുധനാഴ്ചയാണ് 22 കാരിയായ സുമൻ കുമാരിയെ ഭർത്താവും സഹോദനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബിനൌലി സ്വദേശിയാണ് കൊല്ലപ്പെട്ടത്. 

22കാരിയുടെ കാമുകൻ നീരജ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തേക്കുറിച്ച് ബിനൌലി പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. നീരജ് കുമാറും 22കാരിയും അയൽവാസികളായിരുന്നു. ഏറെക്കാലമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 23ന് യുവതിയുടെ എതിർപ്പ് മറികടന്ന് ഹരിയാന സ്വദേശിയായ 28കാരൻ കൃഷ്ണ യാദവിന് വീട്ടുകാർ യുവതിയെ വിവാഹം ചെയ്ത് നൽകി. 

Latest Videos

വിവാഹത്തിന് ശേഷം കഴിഞ്ഞ മാസം ബിനൌലിയിലേക്ക് ഡിസംബർ 29ന് യുവതിയും ഭർത്താവും വിരുന്നുവന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ 22കാരിയുടെ കാമുകന്റെ വീട്ടിലെത്തി മകളെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ജനുവരി 1 രാത്രി യുവതിയുടെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട യുവാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഭർത്താവിനെ കൊന്ന് മുഖം ഇടിച്ച് തകർത്ത് യുവതി, കല്ല് കഴുകി ഷെഡ്ഡിൽ സൂക്ഷിച്ചു

പൊലീസ് എത്തിയപ്പോഴേയ്ക്കും യുവതിയെ സഹോദരനും ഭർത്താവും മറ്റ് രണ്ട് പേരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ പാടത്ത് തള്ളിയിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!